എസ്.എസ്.എൽ.സി പരീക്ഷാർത്ഥികൾക്കായി 17 ലക്ഷം മാസ്കുകൾ തയ്യാറാക്കി സ്കൗട്ട് ആൻഡ് ഗൈഡ്സ്.

ബെംഗളുരു : ഏകദേശം 7 ലക്ഷത്തോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് ചേർന്ന് കർണാടകയിൽ തയ്യാറാക്കുന്നത് 17 ലക്ഷം മാസ്കുകൾ .

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവർക്കായി ഇവ ഉപയോഗപ്പെടുത്തുന്നതാണ്.

പരീക്ഷ എഴുതുന്നവരും പരീക്ഷ ചുമതലയുള്ള അധ്യാപകരും മറ്റ് അധികൃതരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ് .

ഏകദേശം 8.5 ലക്ഷം പേരാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് . ഓരോരുത്തർക്കും രണ്ട് മാസ്കുകൾ വീതം നൽകാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ഇതിനായി 17 ലക്ഷം മാസ്കുകൾ ആവശ്യമായി വേണ്ടി വരും.

പരീക്ഷക്ക് ആവശ്യമായ മാസ്കുകൾ സൗജന്യമായി നൽകാൻ സംസ്ഥാനത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ തീരുമാനിച്ചതായി കോലാർ ഡിസ്ട്രിക്ട് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഓർഗനൈസിംഗ് കമ്മീഷണർ വി ബാബു പറഞ്ഞു.

20 ലക്ഷത്തോളം മാസ്കുകൾ തയ്യാറാക്കുവാനാണ് യൂണിറ്റുകൾ ലക്ഷ്യം വെക്കുന്നതെന്നും, പരീക്ഷാർത്ഥികൾക്ക് ആവശ്യമായത് നൽകി ബാക്കി ഉള്ളവ ആശ വർക്കർമാർക്കും തൊഴിലാളികൾക്കും എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts