ബെംഗളൂരു : കർണാടകയിൽ കോവിഡ്
പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു.
ഈ മാസം അവസാനമാകുന്നതോടെ പുതിയ 60 ലാബുകൾ കൂടി തുറക്കുമെന്നും ദിവസേന 10000 എന്ന നിലയിലേക്ക് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
Karnataka crossed 1 lakh #COVID19 tests milestone. Our fight against Corona will continue with more zeal. We are boosting our testing capacity to have 60 labs by end of this month and will be able to conduct 10,000 tests per day.@PMOIndia @CMofKarnataka @drharshvardhan pic.twitter.com/uKOTyCQd2E
— Dr Sudhakar K (@mla_sudhakar) May 9, 2020
ബെംഗളൂരുവിലെ നാഷനൽ പരിശോധന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(15249),നിംഹാൻസ് (13134) ബിഎംസിആർഐ(12527) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പരിശോധന നടത്തിയത്.
28 ലാബുകളിലായി 103098 സ്രവസാംപിളുകളാണ് ഇതേവരെ പരിശോധിച്ചത്.
ഇതിൽ 97326 എണ്ണം നെഗറ്റീവ് ആണ്. ബാക്കി ഫലം വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.