കെ ആര്‍ മാര്‍ക്കെറ്റിലെ സിര്‍സി ഫ്ലൈഓവര്‍ 26 മുതല്‍ നാല് മാസത്തേക്ക് അടച്ചിടും;ഇനി കെ ആര്‍ മാര്‍ക്കെറ്റിലും ഗതാഗതക്കുരുക്കുകളുടെ കാലം.

ബെംഗളൂരു : ദിവസവും നാല് ലക്ഷത്തോളം ആളുകള്‍ സഞ്ചരിക്കുന്ന കെ ആര്‍ മാര്‍ക്കെറ്റിന്റെ മുകളിലൂടെ പോകുന്ന സിര്‍സി ഫ്ലൈഓവര്‍ 26 മുതല്‍ നാലുമാസത്തോളം അടച്ചിടുന്നു.സെന്‍ട്രല്‍ ബിസിനെസ് ഡിസ്ട്രിക്ടിനെയും ദക്ഷിണപശ്ചിമ ബെംഗളൂരുവിനേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിനു 2.6 കിലോ മീറ്റര്‍ ദൂരമുണ്ട്.നഗരത്തിലെ ഏറ്റവും തിരക്കേറിയ മേല്‍പ്പാലങ്ങളില്‍ ഒന്നാണ് ഇത്.

1999ല്‍ 97 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാലം 2014 ല്‍ ആണ് ആദ്യമായി അറ്റകുറ്റപ്പണിക്ക് വിധേയമാക്കിയത്.4.3 കോടി രൂപ ചെലവില്‍ ആണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.ടൌണ്‍ ഹാള്‍ മുതല്‍ ബ്രിയ്ന്‍ട് സ്കൊയര്‍ വരെയുള്ള ദിശയില്‍ ആദ്യഘട്ടത്തില്‍ ഗതാഗതനിയന്ത്രണമില്ല.എന്നാല്‍ മൈസൂരു റോഡ്‌ സൈഡില്‍ നിന്നും ഗതാഗതം പൂര്‍ണമായും ആദ്യഘട്ടത്തില്‍ നിരോധിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ കെ ടി നാഗരാജ് അറിയിച്ചു.

  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us