ലോക്ക് ഡൗൺ ലംഘിച്ച 5200 വാഹനങ്ങൾ പിടിച്ചെടുത്തു;വ്യാജ പാസുകളുമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരും നിരവധി;കർശന നടപടികളുമായി പോലീസ്.

ബെംഗളൂരു: ലോക്ക് ഡൗൺ ലംഘിച്ചതിൻ്റെ പേരിൽ ഇതുവരെ നഗരത്തിൽ നിന്ന് പിടിച്ചെടുത്തത് 5200 വാഹനങ്ങൾ. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും തത്കാലത്തേക്ക് ഉള്ള നിരോധനം കർശനമാക്കി. ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ, അവശ്യസേവനങ്ങളുടെ വിഭാഗത്തിൽപ്പെടാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വാഹനങ്ങളുപയോഗിക്കാതെ തൊട്ടടുത്ത കടയിലേക്ക് നടന്നുപോകണം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ കാലാവധിക്കുശേഷമേ തിരിച്ചുനൽകൂവെന്നും സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ‘ട്വിറ്ററി’ൽ കുറിച്ചു. നിർദേശം കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും കാറുകളും ലോക്ഡൗൺ ലംഘിച്ച് വ്യാപകമായി…

Read More

ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം110 ആയി.

ബെംഗളൂരു: ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ആകെ 110 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 പേർ മരിച്ചു 9 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. രോഗി 102 : 24 കാരനായ ബെംഗളൂരു സ്വദേശി, യാത്രാവിവരം അന്വേഷിക്കുകയാണ്. രോഗി 103 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 37 കാരൻ, നഞ്ചൻഗുഡ് സ്വദേശി. രോഗി 104 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന…

Read More

312 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ട്രെയിനിൻ്റെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ ഉള്ള ശ്രമങ്ങൾ  ഇന്ത്യൻ റെയിൽവേ തുടരുകയാണ്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിൽ 312 കോച്ചുകളാണ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്. മൈസൂരു വർക്ക്‌ഷോപ്പിൽനിന്ന് 120 കോച്ചുകളും ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഹുബ്ബള്ളി വർക്ക്‌ഷോപ്പിൽ നിന്ന് 120 കോച്ചുകളും ഹുബ്ബള്ളി ഡിപ്പോയിൽനിന്ന് 18 കോച്ചുകളും  ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും യശ്വന്തപുര ഡിപ്പോയിൽനിന്ന് 18 കോച്ചുകളും മൈസൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള…

Read More

ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംങ് പുനരാരംഭിച്ചു;ചില സ്വകാര്യ വിമാന കമ്പനികളും ടിക്കറ്റ് ബുക്കിംങ് തുടങ്ങി.

ബെംഗളൂരു: 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ റെയിൽവേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ 21 ദിവസത്തിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്. ഏപ്രിൽ 14-ന് ശേഷം ലോക്ഡൗൺ നീട്ടില്ലെന്ന് സർക്കാരിൽനിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ചില സ്വകാര്യ ഏജൻസികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ…

Read More

മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം നൽകി യെദിയൂരപ്പ;മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംഭാവന നൽകാൻ ആഹ്വാനം.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ ഒരു വർഷത്തെ ശമ്പളം സംഭാവനയായി നൽകി യെദിയൂരപ്പ. മറ്റ് മന്ത്രിമാരോടും ,ജനപ്രതിനിധികളോടും ജീവനക്കാരോടും പൗരൻമാരോടും കഴിയുന്ന സംഭാവനകൾ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. “നമ്മൾ എല്ലാവരും കടന്നു പോകുന്നത് ഒരു ദുർഗടമായ സമയത്തിലൂടെയാണ് ,നമ്മൾ ഈ മഹാമാരിയെ എങ്ങിനെ നേരിടുന്നു എന്നതാണ് പ്രധാനം, വ്യക്തിപരമായി എൻ്റെ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്യുകയാണ്. എത്ര ചെറുതാണെങ്കിലും സംഭാവന ചെയ്യാൻ ഞാൻ മറ്റുള്ളവരോടും അപേക്ഷിക്കുകയാണ്”വീഡിയോയുടെ കൂടെ ഉള്ള ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.…

Read More

മദ്യം ലഭിക്കാത്തതിനാൽ കർണാടകയിൽ ഇതുവരെ ആത്മഹത്യ ചെയ്തത് 13 പേർ!

ബെംഗളൂരു : മദ്യം ലഭിക്കാത്തതു മൂലം കർണാടകയിൽ 13 പേർ ഇതുവരെ ആത്മഹത്യ ചെയ്തു. ഗ്രാമീണ മേഖലയിലും മറ്റു ചെറു നഗരങ്ങളിലും ആണ് ഇത്തരം ആത്മഹത്യകൾ കൂടുതലും നടന്നിട്ടുള്ളത്. ശിവമോഗ, ചിക്കബെല്ലാപുര, കോലാർ എന്നിവിടങ്ങളിലായി ആയി ചൊവ്വാഴ്ച മാത്രം 3 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യം കിട്ടാതായതോടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും അതുപോലെതന്നെ അനധികൃത മദ്യ ഉല്പാദനവും വിതരണവും പലയിടത്തും വർധിച്ചിട്ടുണ്ട്. ഇതിനെതിരെ എതിരെ എക്സൈസ് വകുപ്പ് അവരുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കി. സ്ഥിരമായി മദ്യപിച്ചിരുന്ന വർക്ക് ഒരു സുപ്രഭാതത്തിൽഅത് ലഭിക്കാതെ വരുമ്പോൾ ഉള്ള മാനസിക…

Read More

കോവിഡ് -19; ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു;നമ്പറുകൾ ഇവയാണ്.

ബെംഗളൂരു: കോവിഡ് – 19 പ്രതിരോധ പ്രവർത്തനത്തിന്റെഭാഗമായി കർണാടകത്തിലെ മുഴുവൻ ജില്ലകളിലും കൺട്രോൾറൂമുകൾ തുറന്നു. രോഗസംബന്ധമായ സംശയങ്ങൾക്കും ഭക്ഷണം ലഭിക്കാത്തവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഭക്ഷണം ലഭ്യമാക്കാൻ സംസ്ഥാനതലത്തിലും ഹെൽപ്പ്‌ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നമ്പർ: 155214. ജില്ലാതല കൺട്രോൾ റൂമുകൾ : ബാഗൽകോട്ട്:08354-236240,08354-236240/1077. ബെല്ലാരി:08392-1077,08392-277100,8277888866 (വാട്സാപ്പ് നമ്പർ). ബെലഗാവി: 0831-2407290(1077),0831-242484. ബെംഗളൂരു അർബൻ:080-1077, 080-22967200. ബെംഗളൂരു റൂറൽ:080-2781021. ബീദർ: 18004254316. ചാമരാജ് നഗർ:08226-1077,08226-223160. ചിക്കബെല്ലാപുര: 081561077/277071. ചിക്കമഗളൂരു: 08262-238950, 08262-1077. ചിത്രദുർഗ:08194-222050/222044/222027/222056/222035. മണ്ഡ്യ: 082311077,08232-224655. ദക്ഷിണകന്നട:0824-1077,0824-2442590. മൈസൂരു:0821-2423800,0821-1077. റായ്ച്ചൂർ:08532-228559, 08532-1095,08532-1077,08532-226383,08532-226020. രാമനഗര:8277517672,080-27271195, 080-27276615.…

Read More

നിസാമുദ്ദീനിൽ മത ചടങ്ങിൽ പങ്കെടുത്തവർ ഉടൻ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം.

ബെംഗളൂരു: ഡൽഹിയിലെ നിസാമുദ്ദീനിലെ ജമാ അത്ത് പള്ളിയിലെ മതചടങ്ങിൽ കർണാടകത്തിൽനിന്നുള്ള 54പേർ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. ഇതിൽ 26 പേർ ബീദർ ജില്ലയിൽനിന്നുള്ളവരാണ്. ഇവരെ സമ്പർക്കരഹിത നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും ചടങ്ങിൽ പങ്കെടുത്തവർ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു, ബല്ലാരി, ബീദർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. തുമകൂരുവിലെ സിറ സ്വദേശിയായ അറുപതുകാരൻ കൊറോണ ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു. ഇദ്ദേഹം നിസാമുദ്ദീനിലെ മതചടങ്ങിൽ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഡൽഹിയിൽ ജുമാ മസ്ജിദിൽ സന്ദർശനം…

Read More
Click Here to Follow Us