ബെംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ട്രെയിനിൻ്റെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ ഉള്ള ശ്രമങ്ങൾ ഇന്ത്യൻ റെയിൽവേ തുടരുകയാണ്.
ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിൽ 312 കോച്ചുകളാണ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്.
മൈസൂരു വർക്ക്‌ഷോപ്പിൽനിന്ന് 120 കോച്ചുകളും ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഹുബ്ബള്ളി വർക്ക്‌ഷോപ്പിൽ നിന്ന് 120 കോച്ചുകളും ഹുബ്ബള്ളി ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ബെംഗളൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും യശ്വന്തപുര ഡിപ്പോയിൽനിന്ന് 18 കോച്ചുകളും മൈസൂരു ഡിപ്പോയിൽനിന്ന് 18 കോച്ചുകളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കും.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ കോച്ചുകളിൽ സജ്ജീകരിക്കും.
സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്. ഐസൊലേഷൻ വാർഡാക്കി മാറ്റുന്നതിന് കോച്ചുകളിലെ മിഡിൽ ബെർത്തും ലഡറും നീക്കും.
പ്ലാസ്റ്റിക്കിന്റെ സുതാര്യമായ എയർ കർട്ടനുകളാകും ജനലിൽ ഇടുക. ഇലക്ട്രിക് സോക്കറ്റുകളുണ്ടാകും. ശുചിമുറികൾ വൃത്തിയാക്കും. പൂർണമായും ശുചീകരിച്ച് അണുവിമുക്തമാക്കി മാറ്റിയ ശേഷമാണ് കോച്ചുകൾ ഇതിനായി ഉപയോഗിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.