ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം110 ആയി.

ബെംഗളൂരു: ഒരു മലയാളിക്ക് അടക്കം 9 പേർക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ആകെ 110 പേർക്ക് രോഗം സ്ഥിരീകരിച്ചു.

3 പേർ മരിച്ചു 9 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

രോഗി 102 : 24 കാരനായ ബെംഗളൂരു സ്വദേശി, യാത്രാവിവരം അന്വേഷിക്കുകയാണ്.

രോഗി 103 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 37 കാരൻ, നഞ്ചൻഗുഡ് സ്വദേശി.

രോഗി 104 : രോഗി 52 മായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 കാരൻ, നഞ്ചൻഗുഡ് സ്വദേശി.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

രോഗി 105: രോഗി 103 മായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 33 വയസുള്ള ബെംഗളൂരുകാരൻ ,മൈസൂരുവിൽ ചികിൽസയിലാണ്.

രോഗി 106: ദുബായിൽ നിന്ന് 20 ന് എത്തിയ ദക്ഷിണ കന്നഡ സ്വദേശി 49കാരൻ, അവിടെ ചികിത്സയിലാണ്.

രോഗി 107: സ്പെയിനിൽ നിന്നും 18 ന് നഗരത്തിലെത്തിയ 27 കാരൻ.

രോഗി 108: ജെർമ്മനിയിൽ നിന്ന് അബുദാബി വഴി 21 ന് നഗരത്തിലെത്തിയ 63 കാരനായ മലയാളി, നഗരത്തിൽ ചികിൽസയിലായിരുന്നു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

രോഗി 109 : രോഗി 52 മായി സമ്പർക്കത്തിലുണ്ടായിരുന്ന 63 കാരൻ മൈസൂരുവിൽ ചികിൽസയിലായിരുന്നു.

രോഗി 110 : രോഗി 52 ൻ്റെ ഭാര്യ 27 കാരി, മൈസൂരുവിൽ ചികിൽസയിലായിരുന്നു.

ആകെ 110 കേസുകളിൽ 7 മലയാളികൾ കർണാടകയിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts