കൊച്ചി : മലയാള സിനിമാലോകത്തേയും നാടക ലോകത്തേയും സംഗീത സംവിധാന രംഗത്തെ കുലപതി എം.കെ.അർജ്ജുനൻ മാസ്റ്റർ (84) അന്തരിച്ചു.
ഇന്ന് പുലർച്ചെ 3.30 ഓടെ പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം.
പള്ളിക്കുറ്റം എന്ന നാടകത്തിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വരുന്നത്.
1968ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.200ൽ അധികം ഗാനങ്ങൾക്ക് സംഗീതം നൽകി.
അർജുനൻ -ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി മാധുര്യമൂറുന്ന ഗാനങ്ങൾ ആണ് പുറത്ത് വന്നത്.
ദേവരാജൻ മാസ്റ്ററുടെ കൂടെ ഹാർമോണിയം വായിച്ച് തുടങ്ങിയ അർജുനൻ മാസ്റ്റർ പിന്നീട് സംഗീത സംവിധാനത്തേക്ക് കടക്കുകയായിരുന്നു.
പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ കീ ബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കൂടെ ആയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.