ബെംഗളൂരു : കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുവഭപ്പെട്ടത് മൈസൂരു, മണ്ഡ്യ, ഹാസൻ ജില്ലകളിലാണ്. വൈകുന്നേരം 5.20 നോടടുത്ത് ഉണ്ടായ ഭൂചലനം 3 സെക്കൻ്റ് നേരത്തേക്ക് തുടർന്നു. അർക്കൽ ഗുഡു വിനും കെ ആർ നഗറിനും സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗത്തിൻ്റെ ശാസ്ത്രജ്ഞൻ ഡോ: സി.എൻ പ്രഭു അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreDay: 3 April 2020
ഇന്ന് സംസ്ഥാനത്ത് 4പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം 128 ആയി.
ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 4 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.ആകെ രോഗ ബാധിതരുടെ എണ്ണം 128 ആയി,ഇതില്‍ മരിച്ച മൂന്നു പേരും രോഗം ഭേദമായ 11 പേരും ഉള്‍പ്പെടുന്നു. 114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്,ഇതില്‍ 7 മലയാളികളും ഉള്‍പ്പെടുന്നു. രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍, നഗരത്തില്‍ ചികിത്സയിലാണ്. രോഗി 126 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 70 കാരന്‍. രോഗി 127 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 26 കാരന്‍. രോഗി…
Read More“വർക്ക് ഫ്രം ഹോം”കാരിൽ ചിലർ നാട്ടിലേക്ക് മുങ്ങി;ഇവരെ പൊക്കാൻ പദ്ധതിയുമായി ഐ.ടി.കമ്പനികൾ?
ബെംഗളൂരു: ‘വർക്ക് ഫ്രം ഹോമി’ ന്റെ സാധ്യത ഉപയോഗപ്പെടുത്തി നഗരത്തിൽനിന്ന് സ്വന്തംനാടുകളിലേക്ക് മുങ്ങിയവരെ കൈയോടെ പൊക്കാൻ ഐ.ടി. കമ്പനികൾ. ബെംഗളൂരുവിൽത്തന്നെയുണ്ടെന്ന് തെളിയിക്കാൻ ജീവനക്കാരോട് ലൊക്കേഷനും വീഡിയോ ദൃശ്യങ്ങളുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. നഗരത്തിലില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും ആവശ്യമെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് കമ്പനികളുടെ തീരുമാനം. ഇന്റർനെറ്റ് ലഭ്യതയടക്കം ഉറപ്പാക്കിയാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. നഗരം വിട്ടുപോകരുതെന്ന് കർശനനിർദേശവും നൽകിയിരുന്നു. എന്നാൽ ഇവയൊക്കെ കാറ്റിൽപ്പറത്തി സ്വന്തംനാട്ടിലേക്ക് പോയിരിക്കുകയാണ് ഒരുവിഭാഗം ജീവനക്കാർ. അതത് പ്രദേശത്തുതന്നെ നിൽക്കാൻവേണ്ടിയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ ഈ ലക്ഷ്യത്തെ…
Read Moreപാവപ്പെട്ടവർക്ക് പാൽ സൗജന്യമായി നൽകും.
ബെംഗളൂരു: സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന പാൽ ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിതരണംചെയ്യാൻ തീരുമാനം. അധികംവരുന്ന പാലുകൊണ്ട് ഇതുവരെ പാൽപ്പൊടിയാണ് നിർമിച്ചിരുന്നത്. ആവശ്യത്തിലുമധികം പാൽപ്പൊടി ഉത്‌പാദിപ്പിച്ചുകഴിഞ്ഞതിനാൽ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇതോടെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പാൽ സൗജന്യമായി വിതരണംചെയ്യാൻ തീരുമാനിച്ചത്. അതിർത്തികൾ അടച്ചതിനാൽ മറ്റുസംസ്ഥാനങ്ങളിലേക്ക് പാൽ എത്തിക്കാൻ കഴിയാത്തതും ഭക്ഷണശാലകൾപൂട്ടിയതും പാൽ ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ക്ഷീരകർഷകരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പാൽ സാധാരണപോലെ സംഭരിക്കാനാണ് സഹകരണസംഘമായ നന്ദിനിയുടെ തീരുമാനം. അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് പാൽ ലഭിക്കാൻ അർഹരായവരെ കണ്ടെത്താനുള്ള ചുമതല. ജില്ലാഭരണകൂടം…
Read Moreഇന്നലെ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 125 ആയി.
ബെംഗളൂരു: ഇന്നലെ മാത്രം കര്‍ണാടകയില്‍ വൈറസ് ബാധ കണ്ടെത്തിയത് 14 പേര്‍ക്ക്.വിവരങ്ങള്‍ താഴെ. രോഗി 111 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 24 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 112 : രോഗി 88 ന്റെ മുറിയില്‍ താമസിച്ചിരുന്ന 22 കാരന്‍,ഇപ്പോള്‍ മൈസുരുവില്‍ ചികിത്സയിലാണ്. രോഗി 113 : രോഗി 81 ന്റെ മകന്‍,ബെള്ളരിയില്‍ ചികിത്സയില്‍ ആണ്. രോഗി 114 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 48 കാരന്‍. രോഗി 115 : നിസമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 30…
Read Moreലോക്ക്ഡൗണിൽ ആരും ഒറ്റക്കല്ല;പ്രധാനമന്ത്രി.
ന്യൂഡൽഹി : ഈ ലോക്ക് ഡൗണിൽ ആരും ഒറ്റക്കല്ല എന്ന സന്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ലോക് ഡൗണിനോട് നന്നായി പ്രതികരിച്ചു,ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയാണ് തെളിയിക്കുന്നത്, ഇപ്പോൾ മറ്റു രാജ്യങ്ങൾ ഇത് മാതൃക ആക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ തരുന്ന ഭീഷണിയുടെ ഇരുട്ട് നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളോടായി ഒരു നിർദ്ദേശവും മുന്നോട്ടുവച്ചു. എല്ലാവരും ഈ വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി…
Read Moreശിവാജി നഗറിന് സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു.
ബെംഗളൂരു: ശിവാജിനഗർ ബാംബൂ ബസാറിലുണ്ടായ തീപ്പിടിത്തത്തിൽ 25-ഓളം കടകൾ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. 13 കടകൾ പൂർണമായും കത്തിയമർന്നു. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫർണിച്ചർ കട, ഇലക്‌ട്രോണിക്സ് കട ഉൾപ്പെടെയുള്ളവയാണ് കത്തിനശിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 17 അഗ്നിശമനസേനാ യൂണിറ്റുകളെത്തി മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സമീപത്തെ ജനവാസ കേന്ദ്രത്തിലേക്ക് തീപടരാതെ നിയന്ത്രിക്കാൻ സാധിച്ചത് വൻ ദുരന്തത്തിൽനിന്ന് ഒഴിവായി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു സ്ഥലം സന്ദർശിച്ചു. നിരവധികടകൾ കത്തിനശിച്ചെന്നും പലതും അൻപതുവർഷത്തിലധികം പഴക്കമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം…
Read More