ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 13 ആയി. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 56 കാരന് ആണ് ഇന്ന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്,അദ്ദേഹം മാര്ച്ച 6 ന് ആണ് നാട്ടില്‍ എത്തിയത്. മറ്റൊരു കേസ് 25 കാരിയായ യുവതി ആണ്,ഇവര്‍ ഈയിടെ സ്പയിനില്‍ നിന്ന് നഗരത്തില്‍ എത്തിയതാണ്. രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. 2 more #Covid19 case has been…
Read MoreMonth: March 2020
ഔദ്യോഗിക വസതി കത്തി നശിച്ചു;മന്ത്രിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക് !
ബെംഗളൂരു : തീപിടിച്ച വസതിയിൽ നിന്ന് ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുമാരകൃപ സൗത്തിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മന്ത്രിയും ഭാര്യയും താമസിച്ചിരുന്ന മുറി പൂർണമായും അഗ്നിക്കിരയായി. എസിയിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണമായി കത്തിനശിച്ചിരുന്നു. എന്നാൽ തീപിടിത്തം ഉണ്ടായ ഉടൻ മന്തിയും ഭാര്യയും മുറിക്കു പുറത്തു കടന്നതിനാൽ ദുരന്തം ഒഴിവായി.
Read Moreവിവാഹത്തിന് അടുത്ത ദിവസം ഭാര്യയുടെ നഗ്ന വീഡിയോകള്‍ ഭര്‍ത്താവിന് ലഭിച്ചു;പോലീസില്‍ പരാതി നല്കാന്‍ പോയപ്പോള്‍ മറ്റൊരു കുരുക്ക്…
ബെംഗളൂരു: ഭാര്യയുടെ നഗ്നവീഡിയോകൾ മൊബൈലിൽ ലഭിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി ഭർത്താവ്. ഭാര്യയും കുടുംബവും തന്നെ വഞ്ചിച്ചെന്നും പോലീസിൽ പരാതി നൽകിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്.ബെംഗളൂരുവിലാണ് സംഭവം. കഴിഞ്ഞ നവംബറിൽ ഹാസനിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളനുസരിച്ച് ഡിസംബർ 15-നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം മുമ്പാണ് ഭർത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് രാഹുൽ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് ഭാര്യയുടെ നഗ്ന ഫോട്ടോകൾ സന്ദേശമായി ലഭിച്ചത്. ഇതിനൊപ്പം ഒരു മൊബൈൽ നമ്പറും നൽകിയിരുന്നു. തുടർന്ന് ഈ നമ്പറിൽ വിളിച്ചപ്പോളാണ് ഭാര്യയും…
Read Moreദാവനഗെരെയിലും മൈസൂരുവിലും പക്ഷിപ്പനി;കോഴിയിറച്ചി വിൽപ്പന നിരോധിച്ചു.
ബംഗളൂരു : കോവിഡ് ഭീതിയ്ക്കു പിന്നാലെ മൈസൂരുവിലും ദാവനഗരെയിലും പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. മൈസൂരു കുമ്പാർക്കൊപ്പാളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 6000 ഇറച്ചിക്കോഴികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി. 10 കിലോമീറ്റർ പരിധിയിൽ കോഴി ഇറച്ചി വിൽപന നിരോധിച്ചതായി ജില്ലാ കലക്ടർ അഭിറാം ജി.ശങ്കർ പറഞ്ഞു. ഇവിടെ ചത്തനിലയിൽ കണ്ടത്തിയ കൊക്കുകളുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി ഉറപ്പിച്ചത്. ദാവനഗരെ ഹരിഹർ താലൂക്കിലെ ബാനികോഡ്ഗ്രാമത്തിലെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. ഭോപാലിലെ നാഷനൽ ഇൻസ്മിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലാണ് സാംപിളുകൾ പരിശോധിച്ചത്. ദേശാടന പക്ഷികൾ കൂടുതൽ എത്തുന്ന…
Read Moreകാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ !
ബെംഗളൂരു : യശ്വന്ത്പുരയിൽ റെയിൽവേ ട്രാക്കിൽ ഏഴാം ക്ലാസുകാരനെ മൃതദേഹം കണ്ടെത്തി. ടി ദാസ റഹള്ളി സ്വദേശി ശ്രേയസ് ഗൗഡ (13) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ബാഗൽ കുണ്ഡെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ ക്ലാസിലേക്ക് പോയ ശ്രേയസ് പിന്നെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
Read Moreഅറിയിപ്പ്: നമ്മ മെട്രോ സർവീസ് തടസപ്പെടും.
ബെംഗളുരു : എംജി റോഡിനും ബയ്യപ്പനഹള്ളിക്കുമിടയിൽ ഇന്നു നമ്മ മെട്രോ സർവീസ് തടസ്സപ്പെടും. സ്വാമി വിവേകാനന്ദ, ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാത്രി 10.15 ശേഷം ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല. മൈസൂരു റോഡിൽ നിന്നുള്ള അവസാന ടെയിൻ രാതി9.30നും ബയ്യപ്പനഹള്ളിയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10നും പുറപ്പെടും. അതേസമയം എംജി റോഡ്,മൈസൂരു റോഡ് റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ലെന്നും മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.
Read Moreസംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം11 ആയി.
ബെംഗളൂരു : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് നഗരത്തിലെത്തിയ 67 കാരിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ 9 ന് ദുബായിൽ നിന്ന് ഗോവ വഴിയാണ് നഗരത്തിൽ എത്തിയത്, ഇവർ വൃക്കരോഗം ഉള്ള ആൾ കൂടി ആണെന്ന് ആരോഗ്യ മന്ത്രി ശ്രീരാമുലു അറിയിച്ചു. Another #Covid19 case has been registered in Bangalore today, taking the total infected cases to 11. 67yr old female, resident of Bangalore returned from…
Read Moreപി.ജി.യിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബി.ബി.എം.പി.
ബെംഗളൂരു : നഗരത്തിലെ വിവിധ പിജികളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലത് എന്ന് ബി.ബി.എം.പി. ഇവിടെ തന്നെ തങ്ങാൻ ആഗ്രഹിക്കുന്നവർ കർണാടക സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള വ്യക്തി ശുചിത്വം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പി.ജി.കളും ഹോസ്റ്റലുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അതിൻ്റെ നടത്തിപ്പുകാരുടെ ചുമതലയാണ് അതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല. BBMP has come out with a series of advisories for RWAs in #Bengaluru with a view…
Read Moreകോവിഡ് -19 മൂലം മരിച്ച ഇന്ത്യയിലെ ആദ്യ വ്യക്തിയെ ചികിൽസിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയിൽനിന്ന് തിരിച്ചെത്തിയ 76കാരൻ മാർച്ച് 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാൽ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു. രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് വ്യക്തമാക്കി. രോഗിയെ പരിശോധിച്ച ഡോക്ടർക്ക് പുറമേ അടുത്തിടെ ബ്രിട്ടൺ…
Read Moreകർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി;യുദ്ധകാല അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനങ്ങളുമായി സർക്കാർ.
ബെംഗളൂരു : കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി; യുകെയില്‍ നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്ത 20 കാരിക്ക് ആണ് ഏറ്റവും പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കലബുരഗിയില്‍ മരിച്ച 76 കരനുമായി ഇടപഴകിയ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു. We have got 2 more #COVID2019 cases in Karnataka taking the total number of confirmed cases to 10. 20 yr old female…
Read More