ഡൽഹി കലാപത്തിനിരയായവർക്ക് ധനസഹായമായി 25 ലക്ഷം ആദ്യ ഗഡു അനുവദിച്ച് എ.ഐ.കെ.എം.സി.സി.

ബെംഗളൂരു : കലാപ ഭൂമിയിൽ സാന്ത്വനവുമായെത്തിയ ആൾ ഇന്ത്യ കെ എം സി സി നേതാക്കൾ വെള്ളിയാഴ്ച രാത്രി അഡ്വ;ഹാരിസ് ബീരാൻ സാഹിബിൻ്റെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. യോഗത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിച്ചു. അക്രമത്തിനിരയായ വരുടെ പുനരധിവാസത്തിനും ഭക്ഷണം വസ്ത്രം വീട്ടുപകരണങ്ങൾ മരുന്നുകൾ തുടങ്ങിയവയ്ക്കാണ് സഹായതുക ചിലവഴിക്കുക എം കെ നൗഷാദ് ശംസുദ്ദീൻ അബൂബക്കർ തുടങ്ങിയ ദേശീയ നേതാക്കൾ കലാപ ഭൂമിയിൽ ക്യാമ്പ് ചെയ്തു ആശ്വാസ പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകും. നേതാക്കളൊടൊപ്പം ബെംഗളൂരു…

Read More

മീൻ കറി കൂട്ടി കിടിലൻ ഊണ് !അതും കുറഞ്ഞ വിലക്ക്;ഇത് പൊളിക്കും!

ബെംഗളൂരു: കുറഞ്ഞ നിരക്കിൽ മത്സ്യ വിഭവങ്ങൾ ലഭ്യമാക്കാൻ കൂടുതൽ മത്സ്യ ദർശിനി കന്റീനുകൾ ആരംഭിക്കാൻ കർണാടക ഫിഷറീസ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി). നിലവിൽ ബെംഗളൂരു, മംഗളൂരു,ഉഡുപ്പി എന്നിവിടങ്ങളിലാണ് മത്സ്യ ദർശിനി കന്റീനുകൾ പ്രവർത്തിക്കുന്നത്. മൈസൂരു ഉൾപ്പെടെ 11 ജില്ലകളിലാണ് പുതിയ കന്റീനുകൾ ആരംഭിക്കുന്നതെന്നു ഫിഷറീസ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. മത്സ്യം ഉൾപ്പെടുത്തിയുള്ള ഊണിന് (മീനു ഊട്ട) 90 രൂപയാണ് കന്റീനിലെ വില. സ്വകാര്യ ഹോട്ടലുകളിൽ 150 രൂപ മുതൽ 500 രൂപവരെയാണ് മീൻ വിഭവങ്ങൾക്ക് ഈടാക്കുന്നത്.

Read More

അധോലോക കുറ്റവാളി രവി പൂജാരിയുമായി കേരളത്തിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധം? അന്വേഷണം തുടരുന്നു.

ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരം രവി പൂജാരി തന്നെ വെളിപ്പെടുത്തിഎന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. കർണാടക പോലീസിന് കസ്റ്റഡിയിൽ ബാംഗ്ലൂരിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കർണാടക പോലീസ് സംഘത്തിനൊപ്പം ആയിരുന്നു ചോദ്യംചെയ്യൽ. കൊച്ചിയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ആയിരുന്നു ചോദ്യങ്ങൾ . ഇതിനിടെയാണ് ഈ…

Read More

അവിനാശി ബസ്സപകടത്തിൻ്റെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സഹായം തേടാൻ കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ, ദീർഘദൂര ബസുകളിൽ കൂടുതൽ സുരക്ഷാസംവിധാനമൊരുക്കാൻ കർണാടക ആർ.ടി.സി. ദീർഘദൂര പ്രീമിയം ബസുകളിൽ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ.) ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ബസിന്റെ 50 മീറ്റർ ദൂരത്തിൽ മറ്റു വാഹനങ്ങളുണ്ടെങ്കിൽ വേഗം സ്വമേധയാ കുറയുന്ന സംവിധാനമാണിത്. 400 പ്രീമിയം ബസുകളിലാണ് സംവിധാനം നടപ്പാക്കുക. യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകാതിരിക്കാനുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഇതിനായി നിരീക്ഷണസംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രി ഒരുമണിമുതൽ പുലർച്ചെ അഞ്ചുവരെ ബസ്സോടിക്കുന്ന ഡ്രൈവർമാർ നിശ്ചിതസ്ഥലങ്ങളിൽ നിർത്തി ഇടവേളയെടുക്കണമെന്ന നിർദേശം നടപ്പാക്കും. ഇത് പരിശോധിക്കാൻ ജീവനക്കാരെ…

Read More

വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ സ്കിമ്മറുകൾ സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ.

ബെംഗളൂരു : എടിഎമ്മിൽ സ്കിമ്മറുകൾ സ്ഥാപിച്ച് കാർഡിലെ രഹസ്യ വിവരങ്ങളും പാസ്വേഡും ചോർത്തി പണം തട്ടുന്ന 2 വിദേശികൾ പിടിയിൽ. ബെംഗളൂരു നിവാസികളും ടാൻസാനിയൻ സ്വദേശികളുമായ അലക്സ് മെൻഡാഡ് (24),ജോർജ് ജീൻസ് (24) എന്നിവരെയാണ് രാമനഗര പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ വിദ്യാർഥികളായ ഇരുവരും വിജനമായ എടിഎമ്മുകളിൽ സ്കിമ്മറുകളും ക്യാമറയും ഘടിപ്പിച്ചാണ് കാർഡിലെ വിവരങ്ങൾ ചോർത്തിയിരുന്നത്. ഇതുപയോഗിച്ച് വ്യാജ എടിഎം കാർഡ് നിർമിച്ച് പണം തട്ടുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു. എടിഎമ്മിലെയും സമീപത്തെയും സിസി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Read More

മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു. കണ്ണൂർ ജില്ലയിലെ പനോന്നേരിയിലെ നന്ദനത്തിൽ മോഹൻ്റെയും പ്രീതയുടേയും മകൻ മനു മോഹൻ (19) ആണ് മരിച്ചത്. നഗരത്തിൽ ബി.ഡി.എസിന് പഠിക്കുകയായിരുന്നു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മനു മോഹൻ്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക്തില്ലങ്കേരിയിലുള്ള തറവാട് സ്മശാനത്തിൽ നടക്കും.

Read More

നഗരത്തിലെ നാലാമത്തെ റെയിൽവേ ടെർമിനലാകാൻ കൻ്റോൺമെൻ്റ്.

ബെംഗളൂരു :ഒരു കോടിയോളം വരുന്ന നഗരവാസികളുടെ യാത്രാ ദുരിതങ്ങൾക്കു പരിഹാരമാകുന്ന ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്ക് ഊർജമേകി, കന്റോൺമെന്റ് റെയിൽവേസ്റ്റേഷൻ, ടെർമിനൽ സ്റ്റേഷനാക്കാൻ നടപടിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ. നിലവിൽമജിസ്റ്റിക്കിലെ സിറ്റി (കെഎസ്ആർ) റെയിൽവേ സ്റ്റേഷനും യശ്വന്ത്പുര സ്റ്റേഷനും മാത്രമേ കൂടുതൽ ട്രെയിനുകൾകൈകാര്യം ചെയ്യാൻ ശേഷിയുള്ളു. 7പ്ലാറ്റ്ഫോമുകളോടുകൂടിയ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമാണം അവസാന ഘട്ടത്തിലുമാണ്. പ്രധാന 2 പാതകൾ മാത്രമുള്ള കന്റോൺമെന്റ് സ്റ്റേഷൻ വികസിപ്പിച്ച് സബർബൻ സർവീസുകൾ സുഗമമാക്കുകയാണു റെയിൽവേയുടെ ലക്ഷ്യം. ശിവാജി നഗറിനോടു ചേർന്നുള്ള കന്റോൺമെന്റ് സ്റ്റേഷനിൽ ടെർമിനൽ നിർമാണം മേയിൽ…

Read More

നമ്മ മെട്രോ നിർമ്മാണം;ഒരു മരണം കൂടി.

ബെംഗളുരു : നമ്മ മെട്രോ പാതയുടെ നിർമാണത്തിനിടെ ഒരു മരണം കൂടി. പട്ടനഗെരെയിൽ എസ്കലേറ്ററിലെ അവസാന മിനിക്കു പണികൾ ചെയ്തു കൊണ്ടിരിക്കെ വീണ ആന്ധ്ര സ്വദേശി ശ്രീകാകുലം(56) ആണ് മരിച്ചത്. കരാറുകാരനെതിരെ കെംഗേരി പൊലീസ് കേസെടുത്തു. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ മാസം കനകപുര മെയ്ൻ റോഡിലെ സൈറ്റിൽ 35 അടി ഉയരത്തിൽ നിന്നു വീണ ചിത്രദുർഗ സ്വദേശിയും നവംബറിൽ ഇലക്ട്രോണിക് സിറ്റിയിൽ ഇരുമ്പുതൂണ് വീണ് മറ്റൊരു തൊഴിലാളിയും മരിച്ചിരുന്നു.

Read More

വിധവയിൽ നിന്ന് 27 കോടി തട്ടിച്ച മന്ത്രവാദിയെ പൊക്കി പോലീസ്.

ബെംഗളൂരു :രാമമൂർത്തി നഗറിൽ വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയെന്ന കേസിൽ 4 പേർ അറിൽ. ദൈവ ദർശനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നു വീട്ടമ്മ ഗീത(48) നൽകിയ പരാതിയിൽ നാഗരാജ് എന്നയാൾ ഉൾപ്പെടെ 4 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. 2009ൽ ഭർത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്നങ്ങൾ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പറഞ്ഞു. തനിക്കു ദൈവ ദർശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തിൽ ഇടപെടൽ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടിൽ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ തനിക്കും 3…

Read More
Click Here to Follow Us