ബെംഗളൂരു: കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തില്‍ ,1897 എപിടെമിക് ഡിസീസ് ആക്ട്,2005 ദിസാസ്റ്റെര് മാനേജ്മന്റ് തുടങ്ങിയ വകുപ്പ് പ്രകാരം 9 ജില്ലകളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ബി.ബി.എം.പി.മേഖലകള്‍ അടങ്ങുന്ന ബെംഗളൂരു അര്‍ബന്‍,ബെംഗളൂരു റുരല്‍,കലബുര്‍ഗി,ചിക്കബാല്ലപ്പൂര്,മൈസുരു,മടിക്കേരി,ധാര്‍വാഡ,മംഗലുരു,ബെളഗവി തുടങ്ങിയ ജില്ലകളില്‍ ഇന്ന് മുതല്‍ 31 അര്‍ദ്ധരാത്രി 12 മണിവരെ താഴെ കൊടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
- എല്ലാ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം
- എല്ലാ വ്യവസായ ശാലകളും ഫാക്ടറി കളും അടക്കണം,ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണം,ഇതിന്റെ പേരില്‍ ആരെയും പറഞ്ഞയക്കാന്‍ പടുള്ളത് അല്ല.
- വിദേശത്ത് നിന്ന് വന്ന എല്ലാവരും വീട്ടില്‍ കോരന്ടായിനില് പോകണം,ഇല്ലെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് എതിരെ നടപടി എടുക്കും.
- അഞ്ചില്‍ അധികം പേര് പബ്ലിക് സ്ഥലത്ത് കൂടുന്നത് വിലക്കിയിരിക്കുന്നു
- ആളുകള്‍ ചേരുന്ന എല്ലാ മതപരമായ പ്രാര്‍ത്ഥനകളും വിലക്കിയിരിക്കുന്നു.
- എല്ലാ ഐ ടി /ബി ടി ജോലികളും വര്‍ക്കിംഗ് ഫ്രം ഹോം ആക്കണം.
- എല്ലാ സര്‍ക്കാര്‍ ,സ്വകാര്യ ബസ് സര്‍വീസുകളും നിര്‍ത്തി വക്കണം.
- അവശ്യ വസ്തുക്കള്‍ ശെഖരിക്കുന്നതിന് ആയി മാത്രം സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും.
- അവശ്യ വസ്തുക്കള്‍ ശെഖരിക്കുന്നതിന് അല്ലാതെ ഓല /ഉബെര്‍ അടക്കം ഉള്ള ടാക്സികള്‍ അനുവദിക്കില്ല.
- അത്യാവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
- എല്ലാ സംസ്ഥാന അതിര്‍ത്തികളിലും അകത്തേക്ക് ഉള്ള വാഹനങ്ങള്‍ അനുവദിക്കുന്നത് അല്ല (എമര്‍ജന്‍സി വാഹനങ്ങള്‍ അനുവദിക്കും)
- മുന്‍ ഉത്തരവില്‍ ഉള്ള എല്ലാ നിയന്ത്രണങ്ങളും തുടരും.
താഴെ കൊടുത്ത അത്യാവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഇല്ല.
- ഭക്ഷണം,റേഷന്‍,പാല്,പച്ചക്കറികള്‍,ഗ്രോസറി,മാംസം,മീന്‍ മൊത്ത-ചില്ലറ വില്പനകള്.
- പെട്രോള്‍,ഗ്യാസ്,എല്‍.പി.ജി തുടങ്ങിയവ
- എല്ലാ ചരക്കു നിക്കങ്ങള്‍.
- ആശുപത്രി,ഫാര്‍മസി,ഒപ്ടിക്കല്‍ ,ക്ലിനിക് തുടങ്ങിയവ.
- പോലീസ് & ഫയര്‍.
- പഞ്ചായത്ത് രാജ് ,പോസ്റ്റ് ഓഫീസ് തുടങ്ങിയവ.
- വൈദ്യതി ,വെള്ളം ,മുനിസിപ്പല്‍ സേവനങ്ങള്‍.
- ബാങ്ക്,എ.ടി.എം ടെലികോം ,ഇന്റര്‍നെറ്റ് സേവനങ്ങള്‍.
- ഇ കോമെര്സ് സേവനങ്ങള്‍ .
- ഭക്ഷണ ടേക്ക് അവേ /ഹോം ഡെലിവറി.
- സര്‍ക്കാര്‍ കാന്റീനുകള്‍
- പ്രിന്റ് ,ഇലക്ട്രോണിക് മീഡിയ
- സെക്യൂരിറ്റി സര്‍വീസസ്
- കുടിവെള്ള വിതരണം.
- ബസ് സ്റ്റേഷന് /റെയില്‍വേ സ്റ്റേഷന് /വിമാനത്താവളം
- റെയില്‍വേ സ്റ്റേഷന് /വിമാനത്താവളം /ബസ് സ്റ്റേഷന് തുടങ്ങിയവയിലേക്ക് ഉള്ള യാത്ര വാഹനങ്ങള്‍.
- കോവിദ് മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍.