ബെംഗളുരു: വിദ്യാസമ്പന്നരായ നമ്മുടെ ഇടയിലുള്ള പലരും അശ്രദ്ധ കൊണ്ട് കൊറോണ വൈറസ് എന്ന ഭീകരൻ്റെ വാഹകരാകുമ്പോൾ, ഉത്തര കർണാടകയിലെ ഒരു ഗ്രാമം നമുക്കെല്ലാം മാതൃകയാവുകയാണ്. കോവിഡ് രോഗത്തെ തടയാൻ സ്വയം പ്ര തിരോധ മാർഗങ്ങൾ സ്വീകരിച്ച് മാതൃക തീർക്കുകയാണു ഗദക് ജില്ലയിലെ കോട്ടബാൽ എന്ന കുഗ്രാമം. ഗ്രാമപഞ്ചായത്തിന്റെ നിർദേശപ്രകാരം ഗ്രാമീണർ 14 ദിവസത്തേക്ക് വീടുകളിൽ തന്നെ കഴിയുകയാണ്. ഗ്രാമത്തിലെ വിവാഹം ഉൾപ്പെടെയുള്ള ആഘോഷച്ചടങ്ങുകൾ ഒരു മാസത്തേക്ക് റദ്ദാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കർഷകർ മാത്രമുള്ള ഗ്രാമത്തിൽ കാർഷിക ജോലികളും നിർത്തിവച്ചിരിക്കുകയാണ്.
Read MoreDay: 22 March 2020
വ്യാജവാർത്ത പ്രചരിപ്പിച്ച വനിതാ ഡോക്ടർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്.
ബെംഗളുരു : കോവിഡിനു ചികിൽസയുണ്ടെന്ന് അവകാശപ്പെട്ട വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്. കർണാടക മെഡിക്കൽ കൗൺസിലിനു(കെഎംസി) നിർദേശം നൽകി. ബെംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഡോ.സുനിതാ അഗർവാൾ കോവിഡ് ഭേദമാക്കാൻ മെഡിക്കൽ ക്യാംപ് നടത്തിയെന്ന തരത്തിലുള്ള യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ്പി എം ഓഫിസിന്റെ ഇടപെടൽ. എന്നാൽ ഇത്തരമൊരു വിഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡോ.സുനിതയ്ക്ക് നോട്ടിസ് അയയ്ക്കുമെന്നു കെ .എം.സി അറിയിച്ചു.
Read Moreസംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായും അടക്കും;ബെംഗളൂരു നഗര-ഗ്രാമ ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രം;മെട്രോ സർവ്വീസ് നടത്തില്ല;ബി.എം.ടി.സി സർവ്വീസ് നടത്തില്ല.
ബെംഗളൂരു : സംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായി അടക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബി.എം.ടി.സി, കെ. എസ്. ആർ.ടി.സി. എന്നിവ നാളെ സർവ്വീസ് നടത്തില്ല. ഇന്ന് രാത്രി 9 മണി മുതൽ 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.. 31 വരെ എ.സി. ബസുകൾ സർവ്വീസ് നടത്തില്ല. അത്യാവശ്യ സർവ്വീസുകളായ പച്ചക്കറി, മെഡിക്കൽ,പാൽ പത്രം എന്നിവയുടെ സർവ്വീസ് മാത്രമേ നടക്കുകയുള്ളൂ. ഈ മാസം 31 വരെ ബെംഗളൂരു ഗ്രാമ ജില്ല ,ബെംഗളൂരു . ബെലഗാവി ,കൂർഗ് ,മൈസൂരു, ചിക്കമംഗളൂരു ,ചിക്കബല്ലാപുര, ധാറവാട് ,മംഗളൂരു ,തുടങ്ങിയ ജില്ലകളാണ്…
Read Moreകർണാടക ആർ.ടി.സി.എല്ലാ സംസ്ഥാനാന്തര ബസ് സർവ്വീസുകളും നിർത്തിവച്ചു.
ബെംഗളൂരു : കർണാടക ആർ.ടി.സി. ഈ മാസം 31 വരെ അന്തർ സംസ്ഥാന സർവീസ് നിർത്തിവച്ചു. കേരളത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തില്ല.
Read Moreരാജ്യത്ത് ട്രെയിൻ സർവ്വീസുകൾ പൂർണമായി നിർത്തിവക്കുന്നു!
ന്യൂഡൽഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 400 മെയിൽ എക്സ്പ്ര സ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം. ജനതാ കർഫ്യൂവിന്റെ കൂടി പശ്ചാത്തലത്തിൽ രാജ്യത്ത പ്രധാന റയിൽവെ സ്റ്റേഷനുകളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇന്ന് രാത്രി 12 ന് ശേഷം ഒരു ട്രെയിനുകളും യാത്ര ആരംഭിക്കാൻ പാടുള്ളതല്ല എന്നാണ് നിർദ്ദേശം. ഘട്ടം ഘട്ടമായി റെയിൽവേ…
Read Moreജനതാ കർഫ്യൂ നഗരത്തിൽ പൂർണം.
ബെംഗളൂരു : സാധാരണ ബന്ദ് കൾ വലിയ രീതിയിൽ ഒന്നും ബാധിക്കാത്ത നഗരത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ജനജീവിതത്തെ പൂർണമായ രീതിയിൽ നിർത്തിവച്ചിരിക്കുകയാണ്. നമ്മ മെട്രോ സർവ്വീസ് നടത്തുന്നില്ല, ബി.എം.ടി.സി ബസുകളും കെ എസ് ആർ.ടി.സി ബസുകളും സർവ്വീസ് നടത്തുന്നില്ല. നഗരത്തിലെ എല്ലാ റോഡുകളും വിജനമാണ്, മജസ്റ്റിക് കെപെ ഗൗഡ ബസ് സ്റ്റാൻറ് ,കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് എന്നിവിടങ്ങളിൽ ബസ് സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഓല, ഊബർ മറ്റ് ടാക്സി സർവ്വീസുകൾ പ്രവർത്തിക്കുന്നില്ല. വിരളമായി സ്വകാര്യ വാഹനങ്ങൾ നഗരത്തിൽ ഓടുന്നുണ്ട്.
Read Moreഒറ്റ ദിവസം കൊണ്ട് 5 പേർ കൂടി;സംസ്ഥാനത്തെ ആകെ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 20 ആയി.
ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5 പേരിൽ. ഇതോടെ ഒരു മരണം ഉൾപ്പെടെ രോഗ ബാധിതരുടെ എണ്ണം 20. ബെംഗളൂരു സ്വദേശികളായ 53 വയസ്സുള്ള വീട്ടമ്മ, ആംസ്ഥർഡാമിൽ നിന്നെത്തിയ പത്തൊൻപതുകാരൻ, കോട്ട്ലൻഡിൽ നിന്നെത്തിയ യുവാവ് (21), സൗദിയിൽ തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുരം ഗൗരിബിദനൂർ സ്വദേശി (32) എന്നിവർക്കു പുറമേ, ദുബായിൽ നിന്നെത്തിയ മൈസൂരു സ്വദേശി (35)ക്കുമാണു രോഗം. 4 പേരെ ബെംഗളൂരുവിലെയും ഒരാളെ മൈസൂരുവിലെയും ആശുപത്രികളിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയ്ക്ക് നേരത്തെ രോഗം ബാധിച്ചയാളിൽ നിന്നാണ് പകർന്നത്.…
Read More