രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ പൂർണമായി നിർത്തിവക്കുന്നു!

ന്യൂഡൽഹി: കോവിഡ് 19 പടരുന്ന
സാഹചര്യത്തിൽ ഈ മാസം 31 വരെ
രാജ്യത്തെ ട്രെയിൻ ഗതാഗതം
റെയിൽവെ നിർത്തിവയ്ക്കുന്നു.
റെയിൽവെ ബോർഡാണ് ഇതു
സംബന്ധിച്ച് തീരുമാനമെടുത്തതെന്ന്
റെയിൽവെ വൃത്തങ്ങൾ
വ്യക്തമാക്കുന്നു.

നിലവിൽ 400 മെയിൽ എക്സ്പ്ര സ്
ട്രെയിനുകളാണ്
ഒടിക്കൊണ്ടിരിക്കുന്നത്. അവ
ലക്ഷ്യസ്ഥാനങ്ങളിൽ
എത്തിക്കഴിഞ്ഞാലുടൻ സർവീസ്
നിർത്തിവയ്ക്കാനാണ് തീരുമാനം.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ജനതാ കർഫ്യൂവിന്റെ കൂടി
പശ്ചാത്തലത്തിൽ രാജ്യത്ത
പ്രധാന റയിൽവെ സ്റ്റേഷനുകളെല്ലാം
ആളൊഴിഞ്ഞ അവസ്ഥയിലാണ്.

ഇന്ന് രാത്രി 12 ന് ശേഷം ഒരു ട്രെയിനുകളും യാത്ര ആരംഭിക്കാൻ പാടുള്ളതല്ല എന്നാണ് നിർദ്ദേശം.

ഘട്ടം ഘട്ടമായി റെയിൽവേ സ്‌റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദ്ദേശമുണ്ട്.

ചികിൽസയിലുണ്ടായിരുന്ന 2 പേർ ബെംഗളൂരു – ഡൽഹി രാജധാനി ട്രെയിനിൽ യാത്ര ചെയ്തതിനാൽ ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിരുന്നു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ചരക്ക് തീവണ്ടികൾ സർവ്വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts