ബെംഗളൂരുവിൽ മരിച്ചതായി നടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന റൗഡി ഒടുവിൽ പിടിയിൽ

ബെംഗളൂരു: രണ്ട് വർഷമായി മരിച്ചതായി നടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

വൈറ്റ് ഫീൽഡ് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട മല്ലി എന്ന മല്ലികാർജുനയാണ് അറസ്റ്റിലായത്.

കടുബിസനഹള്ളി സോമയുടെ കാർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും കുപ്രസിദ്ധ രാജനുകുണ്ടേ പ്രദേശത്തു നടന്ന കൊലപാതകക്കേസുകളിലും മല്ലികാർജുന ഉൾപ്പെട്ടിരുന്നു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

അതേസമയം ഇയാൾക്കായി തെരച്ചിൽ നടത്തുയ പോലീസ് വീട്ടിലെത്തി വീട്ടുകാരോടും സുഹൃത്തുക്കളോടും പരിചയക്കാരോടും അന്വേഷിച്ചപ്പോൾ ഇയാൾ മരിച്ചെന്നായിരുന്നു മറുപടി.

കൂടാതെ മല്ലികാർജുനയുടെ മരണത്തിന്റെ രേഖകളും കുടുംബാംഗങ്ങൾ കാണിച്ചു.

എന്നിട്ടും സംശയം തോന്നിയ സിസിബി പോലീസ് തിരച്ചിൽ നടത്തി ടൗണിൽ ഒളിച്ചിരുന്ന പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts