സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 5 ആയി.

  ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 രോഗ ബാധ കൂടി സ്ഥിരീകരിച്ചു. ഗ്രീസ് സന്ദർശിച്ച് തിരിച്ചു വന്ന 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്, അദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മെച്ചമുണ്ടെന്ന് ഇന്ന് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ പറയുന്നു. യുവാവിൻ്റെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെ കണ്ടെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു. ലഭ്യമായ വിവര പ്രകാരം ഇദ്ദേഹം മുംബൈ സ്വദേശി ആണ്. കഴിഞ്ഞ 6 ന് ഗ്രീസിൽ നിന്ന് മുംബൈയിലെത്തി.തുടർന്ന് 8 ന് ആണ്  ഇയാൾ വിമാനമാർഗം…

Read More

അഭിമാനകരമായ ജീവിതം; ഓരോ ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശം; ഡോ.എം.കെ മുനീര്‍

  ബെംഗളൂരു : ഈ രാജ്യത്തെ ഓരോ പൗരനും തന്റെ അഭിമാനവും അസ്ഥിത്വവും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘന ഉറപ്പു നല്‍കുന്നുണ്ടെന്ന് കേരള പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ രുപീകരണ വേളയില്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ഖാഈദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ സംഭാവനകള്‍ പ്രത്യേകം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍…

Read More

വ്യാജസന്ദേശങ്ങൾ ഒരു വിഭാഗത്തിൻ്റെ ഭക്ഷണം മുട്ടിക്കുന്നു;കോഴിയിറച്ചിയിലൂടെ കോവിഡ് പകരുമെന്ന വ്യാജസന്ദേശത്തെ തുടർന്ന് കർഷകർക്ക് ഉണ്ടാകുന്നത് വൻ നഷ്ടം.

  ബെംഗളൂരു : കോവിഡ് ഭീതി സംസ്ഥാനത്തെ ഇറച്ചിക്കോഴി വ്യാ പാരത്തെ തകിടം മറിച്ചു. കോലാർ, ബൈളഗാവി ജില്ലകളിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ഇവയെ കൂട്ടമായി കൊന്നൊടുക്കുകയാണ്. കോഴിയിലൂടെയാണ് കോവിഡ്-19 വൈറസ് പടരുന്നതെന്നെ തെറ്റായ പ്രചാരണത്തെ തുടർന്നാണിത്. കോലാറിലെ ബംഗാർപേട്ട്മാ ഗൊണ്ടിയിൽ രണ്ട് ദിവസം മുൻപ് മാത്രം 9000 കോഴികളെയാണു കൊന്നത്. ആവശ്യക്കാർ കുറഞ്ഞതിനാൽ, ചിക്കൻ വില ഇടിഞ്ഞതു കോഴിവ്യാപാരികളെയും വലയ്ക്കുന്നുണ്ട്.

Read More

നഗരത്തിൽ തുടരുന്ന മധ്യപ്രദേശ് എംഎൽഎമാരെ അനുനയിപ്പിക്കാനെത്തിയ മന്ത്രിയെ കയ്യേറ്റം ചെയ്തതായി ആരോപണം.

ബെംഗളൂരു: കോൺഗ്രസ് വിമത എംഎൽഎമാരെ കാണാൻ ബെംഗളൂരുവിലെത്തിയ മധ്യപ്രദേശ് മന്ത്രി ജിത്തു പട്വാരിയെ കൈയേറ്റം ചെയ്തുവെന്ന പരാതിയുമായി കോൺഗ്രസ്. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നുണ്ടായ നാടകീയ നീക്കങ്ങൾ കർണാടക, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളിലായി തുടരുന്നതിനിടെയാണിത്. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോട് അനുഭാവം പുലർത്തുന്ന വിമത കോൺഗ്രസ് എംഎൽഎമാർ ബെംഗളൂരുവിലാണ് ഉള്ളത്. കമൽനാഥിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാർ രാജസ്ഥാനിലും. അതിനിടെ, ബിജെപി സ്വന്തം എംഎൽഎമാരെ ഹരിയാണയിലേക്ക് മാറ്റിയിരുന്നു. സിന്ധ്യയോട് ആഭിമുഖ്യം പുലർത്തുന്ന വിമത എംഎൽഎമാരുമായി ആശയവിനിമയം നടത്താനും അവരെ തിരികെ കോൺഗ്രസ് ക്യാമ്പിലെത്തിക്കാനുമുള്ള…

Read More

കോവിഡ്-19: ഡോക്ടർമാർക്ക് അധിക ഇൻഷൂറൻസ് ഏർപ്പെടുത്തും.

  ബെംഗളൂരു : കോവിഡിനെ നേരിടുന്ന ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അധിക ആരോഗ്യ ഇൻഷുറൻസ് നൽകാൻ കർണാടക സർക്കാർ ആലോചിച്ചു വരുന്നതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ. നിലവിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികൾക്കു പുറമേയാണിത്. വിക്ടോറിയ ആശുപത്രി ക്യാംപസിലെ ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച് അത്യാധുനിക ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗലക്ഷണം ഇല്ലാത്തവർ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വ്യാപകമായി മാസ്കകൾ വാങ്ങിക്കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read More

പരിശോധനക്ക് വിസമ്മതിക്കുന്നവരെ ബലമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാവുന്ന തരത്തിൽ പകർച്ചവ്യാധി തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രയോഗിക്കാൻ സർക്കാർ;സൂക്ഷിക്കുക… വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് എതിരേയും നിയമ നടപടി..

  ബെംഗളൂരു : കോവിഡ്  പരിശോധനയ്ക്ക് വിസമ്മതിക്കുന്നവരെ ആരോഗ്യവകുപ്പ് അധികൃതർക്ക് ബലമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാനത്ത് ഒരു വർഷത്തേക്ക് പകർച്ചവ്യാധി തടയൽ നിയമം ഏർപ്പെടുത്തി സർക്കാർ. കൊറോണ വൈറസ് പടരുന്നത് തടയാൻ സാധാരണ നിയമങ്ങൾ ഫലപ്രദമല്ലെന്ന വിലയിരുത്തലാണ് എപ്പിഡമിക് ഡിസീസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രയോഗിക്കാൻ തീരുമാനിച്ചത് . കോവിഡ് ബാധയുണ്ടെന്ന്  സംശയിക്കുന്നവരെ ഉദ്യോഗസ്ഥർക്ക് ബലമായി ചികിത്സയ്ക്ക് വിധേയനാക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും രോഗബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കണം. ഇവരുടെ എല്ലാ യാത്ര രേഖകളും സൂക്ഷിക്കണം. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ…

Read More

140 രൂപയുടെ മാസ്കുകൾ വിൽക്കുന്നത് 600 രൂപക്ക്! റെയ്ഡ് നടത്തി അധികൃതർ;5 മരുന്നുകടകൾക്ക് നോട്ടീസ്;നിങ്ങൾക്കും പരാതിപ്പെടാം.

ബെംഗളൂരു : കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്കുകൾ അമിതവിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയെ തുടർന്നു ബെംഗളുരുവിലെ മെഡിക്കൽ ഷോപ്പുകളിൽ റെയ്ഡ്. 140 രൂപയുടെ എൻ -95 മാസ്കകൾ 230 മുതൽ 595 രൂപയ്ക്കു വരെ വിൽക്കുന്നതായി ആരോഗ്യവകുപ്പും കർണാടക ഡ്രഗ് കൺട്രോളർ അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 12 രൂപയുടെ സാധാരണ മാസ്കിനും അമിത വിലയാണ് ഈടാക്കിയിരുന്നത്. 104 ഹെൽപ് ലൈൻ നമ്പറിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിജയനഗർ, കസ്തൂരിനഗർ,ആർആർ നഗർ എന്നിവിടങ്ങളിലെ കടകളിലായിരുന്നു മിന്നൽ പരിശോധന. അമിത വിലയ്ക്കു മാസ്ക്കുകൾ വിൽപന നടത്തിയ 5…

Read More
Click Here to Follow Us