തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സുസജ്ജമാക്കി നിലനിർത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Read MoreMonth: February 2020
യുവാവിനെ 3 സ്ത്രീകൾ ചേർന്ന് കൊള്ളയടിച്ചതായി പരാതി.
ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനലിന് സമീപം യുവാവിനെ 3 സ്ത്രീകൾ ചേർന്ന് കൊള്ളയടിച്ചതായി പരാതി. ചിത്രദുർഗ സ്വദേശി എം.പജാൽ (18) ആണ് ഉപാർപേട്ട് പൊലീസിൽ പരാതി നൽകിയത്. 4000 രൂപയാണ് ഇവർ ഭീഷണിപ്പെടുത്തി കവർന്നത്. രാത്രി ബസ് കാത്ത് നിൽക്കുമ്പോഴാണ് സംഭവം.
Read Moreകൊലപാതകക്കേസിലെ പ്രതിയെ വെടി വച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.
ബെംഗളൂരു : കൊലപാതകക്കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് കാൽമുട്ടിന് വെടിവച്ചുവീഴ്ത്തി പിടികൂടി. സീഫൻ ഫെർണാണ്ടസ് (29) നെയാണ് സാലദേവനഹള്ളി, ബാഗൽകുണ്ഡ സ്റ്റേഷനുകളിലെ പൊലീസുകാർ പിടികൂടിയത്. മലസാന്ദ്രയിലെ താമസസ്ഥലത്ത് നിന്നാണ് സ്ത്രീഫനെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച സ്റ്റീഫനെ ബാഗൽകുണ്ഡപൊലീസ് ഇൻസ്പെക്ടർ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കാലിന് പരുക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകെ.എസ്.ആർ.ടി.സി.ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു;പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ചാർജിൽ വർദ്ധനവ് വരുത്തി. ഇന്ന് അർധരാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും. ടിക്കറ്റ് ചാർജിൽ 12% മാണ് വർദ്ധനവ് വരുത്തിയത്.കഴിഞ്ഞ കുമാരസ്വാമി സർക്കാറിൻ്റെ കാലത്തു തന്നെ ടിക്കറ്റ് ചാർജ്ജ് ഉയർന്നുള്ള അനുമതി ആർ.ടി.സി തേടിയിരുന്നു, ജനവികാരം എതിരാകുമെന്ന് ഭയന്ന് കുമാരസ്വാമി ആ നിർദേശം മാറ്റി വക്കുകയായിരുന്നു. ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള പ്രധാന ന്യായീകരണം. കെ.എസ്.ആർ.ടി.സിക്ക് പുറമെ ഉപ കമ്പനികൾ ആയ എൻ.ഇ.കെ.ആർ .ടി സി, എൻ ഡബ്ലു…
Read Moreഇന്നർ റിംഗ് റോഡിൽ തിരക്ക് കുറക്കാൻ മെട്രോ ?
ബെംഗളൂരു: മേൽപാല ഇടനാഴിക്കു പകരം ബെംഗളുരു ഇന്നർറിങ് റോഡിലൂടെ 34 കിലോമീറ്റർ ഭൂഗർഭ മെട്രോ പാത നിർമിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐഐഎ സി)ലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേക്കും നഗര ഗതാഗതത്തിൽ ഉണ്ടാകേണ്ട മാറ്റം സംബന്ധിച്ച് മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) നഗര ഗതാഗത ഡയറക്ടറേറ്റും (ഡൽട്) ചേർന്നു മാസങ്ങൾക്കു മുൻപു തയാറാക്കിയ സമഗ്ര ഗതാഗത പ്ലാനി (സിഎംപി)ലും ഇതേക്കുറിച്ചു പരാമർശമുണ്ട്. യശ്വന്ത്പുര, മേക്കറി സർക്കിൾ, കന്റോൺമെന്റ്, ഇന്ദിരാനഗർ, ഡൊംളൂർ, കോറമംഗല ഇൻഡോർ സ്റ്റേഡിയം, അശോക…
Read Moreവിദ്വേഷ പ്രസംഗം,എ.ഐ.എം.ഐ.എം.നേതാവ് വാരിസ് പഠാനെതിരെ കേസ്.
ബെംഗളുരു : കലബുറഗിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദ് അൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് വാരിസ് പത്താനെതിരെപൊലീസ് കേസെടുത്തു. പൗരത്വനിയമത്തിനെതിരെ 15നു റാലിയിലായിരുന്നു വിവാദ പ്രസംഗം. രാജ്യത്ത് മുസ്ലിംകൾ 15 കോടിയേ ഉള്ളു എങ്കിലും 100 കോടി ഹിന്ദുക്കളെക്കാൾ ശക്തരാണെന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയിലാണു കേസെടുത്തത്. 29നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നു കലബുറഗി പൊലീസ് കമിഷണർ എം.എൻ നാഗരാജ് പറഞ്ഞു.
Read Moreമാതൃഭാഷാ വാരാചരണം നടത്തി.
ബെംഗളൂരു : മലയാളം മിഷന്റെ മാതൃ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് ഭാഷാ പ്രതിജ്ഞയും കുട്ടിക്കവിയരങ്ങും നടത്തി. സമാജം പ്രസിഡന്റ് പ്രമോദ് നമ്പിയാർ അധ്യക്ഷം വഹിച്ചു. മിഷൻ വെസ്റ്റ് മേഖല സെക്രട്ടറി സതീഷ് തോട്ടശ്ശേരി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷന്റെ പുരസ്‌കാരം നേടിയ അദ്ധ്യാപികമാരായ സന്ധ്യ. ബി. നായർ, ജോളി പ്രദീപ് എന്നിവരെ ആദരിച്ചു. മലയാളം മിഷൻ വിദ്യാർഥികൾ കവിതകൾ ആലപിച്ചു. സ്മിത, തുളസിദാസ് എന്നിവർ സംസാരിച്ചു.
Read More“കാരുണ്യമെന്ന വാക്കിന് പര്യായം,കെ.എം.സി.സി”; നൂറു യുവതീ യുവാക്കളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കെ.എം.സി.സിയുടെ സമൂഹ വിവാഹം ചരിത്രമായി.
ബെംഗളൂരു: ജീവകാരുടെ പ്രവർത്തനം എന്ന വാക്കിൻ്റെ പര്യായമാണ് കെഎംസിസി, അല്ല ജാതി മത ലിംഗ സമൂഹ സമുദായ പണ്ഡിത പാമര ബേധമന്യേ ചേർത്തു പിടിക്കുന്ന കടുതലാണ് കെ.എം.സി.സി., ഇന്നലെ നഗരത്തിലെ ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ ഇന്നലെ നടന്ന സമൂഹ വിവാഹം, അത് ഒരു ചരിത്രം തന്നെയായിരുന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ വർഷം രചിച്ച ചരിത്രത്തിനെ തിരുത്തിക്കുറിക്കൽ ആയിരുന്നെന്നും പറയാം. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന നൂറുജോഡി യുവതീയുവാക്കളുടെ സമൂഹ വിവാഹ വേദിയാണ്ബംഗളുരുവിന്റെ ചരിത്രത്തിൽ ഇടം നേടിയത്. തമിഴ്നാട്…
Read Moreപാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം;അന്വേഷണത്തിന് പോലീസിൻ്റെ പ്രത്യേകസംഘം.
ബെംഗളൂരു:പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനി അമൂല്യ ലിയോണയ്ക്കെതിരേ അന്വേഷണത്തിന് ബെംഗളൂരു പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. അമൂല്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പൊതുരംഗത്തെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കുന്നതിനുവേണ്ടിയാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. അമൂല്യയ്ക്ക് മാവോവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആരോപിച്ചിരുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടും. പൗരത്വനിയമ ഭേദഗതിക്കെതിരേനടന്ന പ്രതിഷേധത്തിൽ അമൂല്യ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനുപിന്നിൽ ചില സംഘങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൂല്യയ്ക്ക് മാവോവാദിബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചത്. ചിക്കമഗളൂരുവിലെ അമൂല്യയുടെ വീടിനുനേരെ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് പോലീസ്…
Read Moreഭാര്യയുടെ സഹോദരിയുമായി ബന്ധമുണ്ടെന്ന് സംശയം;സോഫ്റ്റ് വെയർ എഞ്ചിനീയറെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി.
ബെംഗളുരും: സോഫ്റ്റ്വെയർ എൻജിനീയറുടെ കൊലപാതകത്തിൽ 8 പേർ പിടിയിൽ. ഹൊറമാവ് മെയിൻ റോഡിൽ താമസിക്കുന്ന ലക്ഷ്മൺ കുമാറിനെ(33) ആണ് ഫെബ്രുവരി 3ന് മഹാദേവപുര റിങ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മൺ കുമാറിന്റെ ഭാര്യയുടെ സഹോദരി ഭർത്താവ് സത്യ (30), ക്വട്ടേഷൻ സംഘത്തിലെ പ്രശാന്ത്, പം, ലോകേഷ്, സന്തോഷ്,രവി, ദിനേശ്, സവിത എന്നിവരെയാണ് ഹൈന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷ്മൺകുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സത്യ ഇയാളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടുന്നത്. ലക്ഷ്മൺകുമാർ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് വാനിലെത്തിയ സംഘംവഴിയിൽ തടഞ്ഞുനിർത്തി വെട്ടി…
Read More