ബെംഗളൂരു: ജീവകാരുടെ പ്രവർത്തനം എന്ന വാക്കിൻ്റെ പര്യായമാണ് കെഎംസിസി, അല്ല ജാതി മത ലിംഗ സമൂഹ സമുദായ പണ്ഡിത പാമര ബേധമന്യേ ചേർത്തു പിടിക്കുന്ന കടുതലാണ് കെ.എം.സി.സി., ഇന്നലെ നഗരത്തിലെ ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ ഇന്നലെ നടന്ന സമൂഹ വിവാഹം, അത് ഒരു ചരിത്രം തന്നെയായിരുന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ വർഷം രചിച്ച ചരിത്രത്തിനെ തിരുത്തിക്കുറിക്കൽ ആയിരുന്നെന്നും പറയാം.
ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന നൂറുജോഡി യുവതീയുവാക്കളുടെ സമൂഹ വിവാഹ വേദിയാണ്ബംഗളുരുവിന്റെ ചരിത്രത്തിൽ ഇടം നേടിയത്.
തമിഴ്നാട് കർണാടക, ആന്ധ്രപ്രദേശ്ശംസ്ഥാനങ്ങളിൽ നിന്നുള്ള യുവതീയുവാക്കളാണ് വിവാഹിതരായത്. പതിനായിരത്തിലധികം ആളുകളാണ് ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.
http://bangalorevartha.in/archives/44461
രാവിലെ 10ന്ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.അവരവരുടെ മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങ്.
സമൂഹ വിവാഹം മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
http://bangalorevartha.in/archives/30439
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ബംഗളുരു എ.ഐ.കെ.എം.സി.സി മുസ്ലിം ലീഗിന്റെ പോഷക സംഘടനയെന്നനിലയിൽ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട മുഹൂർത്തങ്ങളിൽ കൂടിയാണ് കെ.എം.സി.സി ബംഗളൂരു കമ്മിറ്റി കടന്നു പോകുന്നതെന്ന് ദേശീ
യ പ്രസിഡന്റ് പ്രൊഫ. കെ.എംഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണത്തിനിടെ അഭിപ്രാായപ്പെട്ടു.
കെ.എം.സി.സി ബംഗളൂരു കമ്മിറ്റിയുടെ
പ്രവർത്തനങ്ങൾ ഇതര പ്രസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിഎം.പി പറഞ്ഞു.
എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷനായി.
റിയാസ്സാലി ഖിറാഅത്ത് പാരായണം ചെയ്തു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡയരക്ടർ ഡോ.എം.പി ഹസൻ കുഞ്ഞി, നിംഹാൻസ് സി.ഇ.ഒ പ്രസീദ് കുമാർ, സൗദിയ ഗ്രൂപ്പ് ചെയർമാൻ എൻ.കെ മുസ്തഫ, ദിൽഷൻ ഖാൻ.എ.ഐ.കെ.എം.സി.സി ബംഗളൂരു ആംബുലൻസ് ഡ്രൈവർ ബി.എ ഹനീഫ എന്നിവരെ ചടങ്ങിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ ഉപഹാരം നൽകി ആദരിച്ചു.
ദിൽഷൻ ഖാൻ സ്പോൺസർ ചെയ്ത് ആംബുലൻസ് ഫണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
മൊബൈൽ ആപ്ലിക്കേഷൻ പാണ്
ക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ ആർ. രാമലിംഗ റെ
ഡ്ഡി, ഡോ. ഉദയ് ബി. ഗരുഡാചാർ, യു.ടി ഖാദർ, എൻ.എ ഹാരിസ്,ബി.എം ഫാറൂഖ് എം.എൽ.സി,ദസ്തഗീർ ആഗ, എം.സി മായിൻഹാജി, ഡോ. എൻ.എ മുഹമ്മദ്,
എസ്എസ്എ ഖാദർ ഹാജി, ഫാ.ജോർജ് കണ്ണന്താനം, സ്വാമിജി വിപിൻ ചെറുവള്ളിൽ, എ. ഷംസുദ്ദീൻ, പ്രൊഫ. തഷരീഫ് മഹാൻ,അഡ്വ. നൂർബീനാ റഷീദ് ജയതി രാജൻ, തസ്തീം സേഠ്, അസീസ് കോറോം, മുസ്തഫ മാട്ടുങ്ങൽ, ടി.എം ഷാഹിദ് അബു സഈദ് ഹുസൈൻ മൗലവി, ജനറൽ സെക്രട്ടറി എം.കെ നൗഷാദ്, സെക്രട്ടറി ഡോ. എം.എ അമീറലി എന്നിവർ സംസാരിച്ചു. മൗലാന മുഫി ലുഥല്ല. നികാഹിന് കാർമികത്വം വഹിച്ചു..