യാത്രക്കാരുടെ പ്രതിഷേധത്തിന് മുൻപിൽ റെയിൽവേ മുട്ടുമടക്കി; സിറ്റി റെയിൽവേ സ്‌റ്റേഷനിലെ പുതിയ പാർക്കിംഗ് നിരക്ക് പിൻവലിക്കും.

ബെംഗളൂരു: മജസ്റ്റിക് കെ എസ് ആർ -സിറ്റി റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹന പാർക്കിങ്ങിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ നിരക്കുവർധന പിൻവലിക്കാമെന്ന് ഉറപ്പുനൽകി റെയിൽവേ. ആദ്യ 2 മണിക്കുറിനു 12 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വീതവും ഒരു ദിവസത്തേക്കു 232 രൂപയുമാണുപുതിയ പാർക്കിങ് നിരക്ക്. പാർക്കിങ് ടിക്കറ്റ് നഷ്ടമായാൽ 500 രൂപ നൽകണം. ആദ്യ 2 മണിക്കൂറിനു 10 രൂപയും ഒരു ദിവസംപാർക്ക് ചെയ്യാൻ 70 രൂപയുമാ യിരുന്നു പഴയ നിരക്ക്. ബൈക്ക് റെയിൽവേ സ്റ്റേഷനിൽ…

Read More

കർണാടക ബന്ദ് അപ്പ്ഡേറ്റ്സ്:മംഗളൂരുവിൽ സ്വകാര്യ ബസ് തകർത്തു;ബൊമ്മസാന്ദ്രയിൽ റോഡ് ഉപരോധിച്ചു;കന്നഡ രക്ഷണ വേദിഗെ ബന്ദിനെ അനുകൂലിക്കുന്നില്ല.

ബെംഗളൂരു : കന്നഡികർക്ക് സർക്കാർ – സ്വകാര്യ മേഖലയിൽ സംവരണം നൽകണം എന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. മംഗളൂരുവിലെ ബന്ദ്വാൾ ന് അടുത്ത് പറങ്കിപേട്ടയിൽ ബന്ദനുകൂലികൾ സ്വകാര്യ ബസ് കല്ലെറിഞ്ഞ് തകർത്തു, തിരുപ്പതിയിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്നു ആന്ധ്ര റെജിസ്ട്രേഷൻ ഉള്ള ബസ്. ഹൊസൂർ റോഡിലെ ദേശീയ പാതയിൽ ബൊമ്മസാന്ദ്രക്ക് അടുത്ത് ബന്ദ് അനുകൂലികൾ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ട്രാഫിക്…

Read More

ദൃക്സാക്ഷി മൊഴികൾ മുഹമ്മദ് നാലാപ്പാടിന് എതിര്;അപകടം വരുത്തിയ വാഹനം താനല്ല ഓടിച്ചത് എന്ന് ആവർത്തിച്ചു പറഞ്ഞ് എൻ.എ.ഹാരിസ് എംഎൽഎയുടെ മകൻ.

ബെംഗളൂരു: അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നിൽ ഹാജരായി. ബുധനാഴ്ച ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽവിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസമയം താൻ ലംബോർഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറഞ്ഞു. അപകടമുണ്ടാക്കിയ കാറിന് മുന്നിലായാണ് ഞാൻ സഞ്ചരിച്ച ലംബോർഗിനി ഉണ്ടായിരുന്നത്. ബെന്റ്ലി ഓടിച്ചത്…

Read More

സിവിൽ ലിബർട്ടീസ് കളക്ടീവിന്റെ “ഹം ദേഖേങ്കേ”ഫെബ്രുവരി 15ന്.

ബെംഗളൂരു : ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും നിലനിർത്താനുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സിവിൽ ലിബർട്ടീസ് കളക്റ്റീവ് 2020 ഫെബ്രുവരി 15, ശനിയാഴ്ച്ച  ‘ഹം ദേഖേങ്കെ: ജനാധിപത്യപരമായ  വിയോജിപ്പിന്റെ സ്വരങ്ങൾ’  (Hum Dhekenge – Voices of Democratic Dissent) എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആക്ടിവിസ്റ്റുകളും കലാകാരന്മാരും പങ്കെടുക്കുന്ന സംവാദങ്ങളും സാംസ്ക്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും.  ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ പ്രധാനനേതാക്കളിൽ ഒരാളും സാമൂഹ്യ പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി മുഖ്യ പ്രഭാഷണം നടത്തും.…

Read More

പുതിയ മന്ത്രിമാർക്ക് അതൃപ്തി;വകുപ്പുകൾ മാറ്റി നൽകി യെദിയൂരപ്പ;ബെംഗളൂരു വികസനം വിട്ടു നൽകാതെ മുഖ്യമന്ത്രി.

ബെംഗളൂരു:നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി. കഴിഞ്ഞദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആനന്ദ് സിങ്ങിന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിനുപകരം വനം, പരിസ്ഥിതി വകുപ്പ് നൽകി. ബി.സി. പാട്ടീലിന് വനം വകുപ്പിനുപകരം കൃഷി നൽകി. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയ്ക്കായിരുന്നു കൃഷി വകുപ്പിന്റെ ചുമതല. മന്ത്രി ഗോപാലയ്യയിൽനിന്ന് ചെറുകിട വ്യവസായം മാറ്റി പകരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നൽകി. തൊഴിൽമന്ത്രി ശിവറാം ഹെബ്ബാറിന് പഞ്ചസാര വകുപ്പിന്റെ ചമതലകൂടി നൽകി. മന്ത്രിമാരായ ആനന്ദ് സിങ്, ബി.സി. പാട്ടീൽ, ഗോപാലയ്യ എന്നിവർ വകുപ്പുകളിൽ അതൃപ്തി…

Read More

കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സി.യിൽ ഏറ്റവും കൂടുതൽ ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്തത് ഒരു മലയാളി;148 ടിക്കറ്റുകളിലായി ഈ എറണാകുളത്തുകാരൻ കോർപറേഷന് നൽകിയത് 1.8ലക്ഷം രൂപ;രണ്ടാം സ്ഥാനത്തും മലയാളി തന്നെ.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും നല്ല സർവീസ് നടത്തുന്ന സംസ്ഥാന ട്രാൻസ്പോർട്ട് സർവീസ് ഏതാണെന്നതിന് ഒരു ഉത്തരമേ ഉള്ളൂ കെ.എസ്.ആർ.ടി.സി. അവരുടെ ഓഫീസിന്റെ അലമാറയിൽ ഇരിക്കുന്ന 500 ൽ അധികം വരുന്ന ദേശീയ -അന്തർദേശീയ പുരസ്കാരങ്ങൾ തന്നെയാണ് ഇതിന്റെ തെളിവ്. കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ്ങ് വിവരങ്ങൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി പുറത്ത് വിട്ടിരിക്കുകയാണ്. 148 പ്രാവശ്യം ബെംഗളുരു -കർണാടക സെക്ടറിൽ ഓൺലൈൻ ടിക്കെറ്റെടുത്ത് യാത്ര ചെയ്ത മലയാളിയായ ടെക്കി സജിൻ സെബാസ്റ്റ്യൻ ആണ് മുന്നിൽ. 1.8 ലക്ഷം രൂപയാണ് സജിൻ കോർപറേഷന് നൽകിയത്.…

Read More

കർണാടക ബന്ദ് അപ്പ്ഡേറ്റ്:നാളത്തെ ബന്ദ് നഗര ജീവിതത്തെ ബാധിക്കാനുള്ള സാദ്ധ്യത കുറവ്.

ബെംഗളൂരു : തദ്ദേശീയർക്ക് സ്വകാര്യ മേഖലയിലെ ജോലിയിലും കൂടി പ്രത്യേക പരിഗണന ലഭ്യമാക്കണം എന്നാവശ്യപ്പെടുന്ന സരോജിനി മഹിഷി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം എന്ന ആവശ്യവുമായി “കർണാടക സംഘടനകള ഒക്കൂട്ട ” (കർണാടകയിലെ സംഘടനകളുടെ കൂട്ടായ്മ) നടത്തുന്ന ബന്ദ് നാളെ നഗരജീവിതത്തെ ബാധിക്കാൻ സാദ്ധ്യത ഇല്ല എന്നാണ് ഏറ്റവും പുതിയ നിഗമനം. “റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ നൂറാം ദിവസമാണ് നാളെ, 700 ഓളം തൊഴിലാളി – കർഷക-കന്നഡ സംഘടനകൾ തങ്ങളെ പിൻതുണക്കുന്നുണ്ട്, നാളെ ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്ക്…

Read More

ബജറ്റിന് മുന്നോടിയായി കെ.എം.സി.സി.പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി.

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് കർണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുമായി സംഘടനാ പ്രതിനിധികളായ എം.കെ നൗഷാദ് സുബൈർ കമാൽ എന്നിവർ ചർച്ചനടത്തി. ബെങ്കളൂരുവിലെ വിവിധ ഭാഗങ്ങളിൽ കിടപ്പിലായ നിർധനരായ രോഗികൾക്ക് സാന്ത്വന ചികിത്സ നൽകുന്ന കെ എം സി സിയുടെ ശിഹാബ് തങ്ങൾ പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവർത്തനും ഊർജ്ജിതമാക്കുന്നതിനെ കുറിച്ചും നിംമ്ഹാൻസ് ആശുപത്രി അടക്കമുളള നഗരത്തിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.…

Read More

യശ്വന്ത്പുരയിൽ നിന്ന് ഗോവയിലേക്ക് പുതിയ പ്രതിദിന തീവണ്ടി പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ബെംഗളൂരു : കർണാടകക്കാരനായ സുരേഷ് അംഗദി റെയിൽവേ സഹമന്ത്രിയായി നിയമിതനായ ശേഷം കർണാടകക്കാർക്ക് നിരവധി പുതിയ തീവണ്ടികളാണ് ലഭിച്ചത്. ആ നിരയിലേക്ക് മറ്റൊന്നുകൂടി, യശ്വന്ത് പുരയിൽ നിന്ന് വാസ്കോഡ ഗാമയിലേക്ക് പുതിയ തീവണ്ടി പ്രഖ്യാപിച്ചു.( 06587/88) ഈ തീവണ്ടിക്ക് ചിക്കബാന വാര,ചന്നരായ പട്ടണ, ഹാസൻ, സക്ലേഷ് പൂർ, സുബ്രഹ്മണ്യ റോഡ്, സുറത്ത് കൽ, ഉഡുപ്പി, ബർക്കൂർ, കുന്ദാപുര, ബയണ്ടൂർ, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അങ്കോള, കാർവാർ, മഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. 2 വീതം സെക്കന്റ് എ സി, തേഡ് എ…

Read More

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് സംശയം;മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് വീട്ടമ്മ.

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മ ഭർത്താവിൻറെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചതായി പരാതി . സംഭവത്തിൽ പത്മ (36) ന് എതിരെ കേസെടുത്തു. മഞ്ജുനാഥിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും ഉണ്ടായ തർക്കത്തിനിടെയാണ് അവർ അടുക്കളയിൽനിന്ന് തിളച്ച എണ്ണ എടുത്ത് മഞ്ജുനാഥിന്റെ മുഖത്തേക്ക് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More
Click Here to Follow Us