ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും നല്ല സർവീസ് നടത്തുന്ന സംസ്ഥാന ട്രാൻസ്പോർട്ട് സർവീസ് ഏതാണെന്നതിന് ഒരു ഉത്തരമേ ഉള്ളൂ കെ.എസ്.ആർ.ടി.സി. അവരുടെ ഓഫീസിന്റെ അലമാറയിൽ ഇരിക്കുന്ന 500 ൽ അധികം വരുന്ന ദേശീയ -അന്തർദേശീയ പുരസ്കാരങ്ങൾ തന്നെയാണ് ഇതിന്റെ തെളിവ്.
കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ്ങ് വിവരങ്ങൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി പുറത്ത് വിട്ടിരിക്കുകയാണ്.
148 പ്രാവശ്യം ബെംഗളുരു -കർണാടക സെക്ടറിൽ ഓൺലൈൻ ടിക്കെറ്റെടുത്ത് യാത്ര ചെയ്ത മലയാളിയായ ടെക്കി സജിൻ സെബാസ്റ്റ്യൻ ആണ് മുന്നിൽ. 1.8 ലക്ഷം രൂപയാണ് സജിൻ കോർപറേഷന് നൽകിയത്.
” ഞാൻ മുമ്പ് എല്ലാ ആഴ്ചയിലും തീവണ്ടിയിലാണ് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നത്, പിന്നീട് അത് കെ.എസ്.ആർ.ടി.സിയിലാക്കി, ഇവരുടെ നല്ല സേവനം തന്നെയാണ് തുടർച്ചയായി ഇതിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്, പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ട് എത്താൻ കഴിയാതിരുന്നാൽ പോലും ബസുകാർ ഫോൺ വിളിച്ച് കാത്തു നിൽക്കുമായിരുന്നു ” സജിൻ പറയുന്നു.
എറണാകുളം സെക്ടറിൽ 2019 ൽ യാത്ര ചെയ്ത ധ്രുവരാജ് 137 ടിക്കറ്റുമായി രണ്ടാമതുണ്ട്, 1.5 ലക്ഷം രൂപ നൽകി.
പോണ്ടിച്ചേരിയിലേക്ക് യാത്ര ചെയ്ത നവനീത ഗോപാലകൃഷ്ണൻ 134 ( ഒരു ലക്ഷം) ടികറ്റെടുത്തു കഴിഞ്ഞ വർഷം.
12 യാത്രക്കാർ നൂറിലധികം ടിക്കറ്റുകൾ എടുത്തിരുന്നു.
എറണാകുളം, പാലക്കാട്, തൃശൂർ, പനജി, ഹൈദരാബാദ്, വിജയവാഡ ,പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കാണ് ഇവർ യാത്ര ചെയ്തത്.
ഓഫ് ലൈൻ ടിക്കറ്റുകൾ കണക്കിൽ ഉൾപ്പെടുത്താത്തതിനാൽ കർണാടക ആഭ്യന്തര യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റൂട്ടിന്റെ കണക്കുകൾ ലഭ്യമല്ല.
കർണാടക ആർ ടി സിക്ക് ഇപ്പോൾ 30 ലക്ഷം ഓൺലൈൻ ഉപഭോക്താക്കൾ ഉണ്ട്, ഇതിൽ 15% റജിസ്റ്റർ ചെയ്തിട്ട് ഉള്ളവരാണ്, സുരക്ഷിത യാത്ര നൽകുന്നതിനാൽ സ്ത്രീകളാണ് കൂടുതലായും കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നത്.
ഈ വരുന്ന 29 ന് സ്ഥിരം യാത്രക്കാരെ കെ.എസ്.ആർ.ടി.സി അവരുടെ ആസ്ഥാനത്തു നടക്കുന്ന മീറ്റിങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്, സേവനങ്ങളെ കുറിച്ചും ,ജീവനക്കാരുടെ പെരുമാറ്റങ്ങൾ അടക്കമുള്ള ഫീഡ് ബാക്ക് എടുത്തതിന് ശേഷം വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനാണ് ഇത് ,എല്ലാവർക്കും സമ്മാനമായി സൗജന്യ ടിക്കറ്റും നൽകുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.