ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് കർണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുമായി സംഘടനാ പ്രതിനിധികളായ എം.കെ നൗഷാദ് സുബൈർ കമാൽ എന്നിവർ ചർച്ചനടത്തി.
ബെങ്കളൂരുവിലെ വിവിധ ഭാഗങ്ങളിൽ കിടപ്പിലായ നിർധനരായ രോഗികൾക്ക് സാന്ത്വന ചികിത്സ നൽകുന്ന
കെ എം സി സിയുടെ ശിഹാബ് തങ്ങൾ പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവർത്തനും ഊർജ്ജിതമാക്കുന്നതിനെ കുറിച്ചും നിംമ്ഹാൻസ് ആശുപത്രി അടക്കമുളള നഗരത്തിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്നും നാൽപ്പത് ദിവസം പ്രായമായ കുഞ്ഞിനെ നാല്മണിക്കൂർകൊണ്ട് നഗരത്തിലെ ജയദേവ ആശുപത്രിയിൽ കെ എം സി സിയുടെ ആംബുലൻസിൽ എത്തിച്ച വിഷയവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
കർണ്ണാടക ബജറ്റിന് മുന്നോടയായ് ന്യൂനപക്ഷ വകുപ്പ് വിധാനസഭയിൽ വിളിച്ച് കൂട്ടിയ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോയാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
തുടർന്നുളള പ്രവർത്തനങ്ങൾക്ക് ന്യൂനപക്ഷ വകുപ്പിൽനിന്നുളള സഹായം ലഭ്യമാക്കുന്നതിന്നുളള നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.