ബെംഗളൂരു: കോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം. അധ്യാപകരെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി കോവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.
കോവിഡ് വ്യാപനം തടയാൻ അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരും നിർണായക പങ്ക് വഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ എന്നിവർക്കയച്ച കത്തിൽ പറഞ്ഞു.
വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കുന്നതിനും കോവിഡിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അധ്യാപകരുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.