ബെംഗളൂരു : നിങ്ങൾ ഓൺലൈനായി ബുക്ക് ചെയ്ത് മുന്കൂറായി ടിക്കറ്റിന് പണമടച്ചിട്ടും ബസ് നിങ്ങളെ കൂട്ടാതെ പോയാൽ എന്ത് ചെയ്യും? ഇങ്ങനെ പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ കൃത്യമായ ഇടപെടലിലൂടെ സാധാരണ യാത്രക്കാരൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ് ശേഷാദ്രി പുരത്ത് താമസിക്കുന്ന സുനിൽ കുമാർ.ഇത് ഓരോ വായനക്കാർക്കും ഒരു മാതൃക കൂടിയാണ്. 25 മെയ് 2018ൽ തൻ്റെ നാടായ ചിക്കമഗളൂരിൽ പോയി തിരിച്ചു വരാൻ കർണാടക ആർ ടി സി യുടെ സ്ലീപ്പർ ടിക്കറ്റ് ഇദ്ദേഹം റിസർവ് ചെയ്തു, ഭാര്യയും 4 വയസായ കുട്ടിയും കൂടെയുണ്ട്.…
Read MoreDay: 29 February 2020
യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഓടുന്നത് ആർക്ക് വേണ്ടി? പ്രതിഷേധവുമായി യാത്രക്കാർ.
ബെംഗളുരു : രാവിലെ 8നുകണ്ണൂരിലെത്തും വിധം യശ്വന്ത് പൂർ-കണ്ണൂർ എക്സ്പ്രസിന്റെ(16527) സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ടു മലബാർ യാത്രക്കാരുടെ കൂട്ടായ്മ. മുൻപു12 മണിക്കൂർ എടുത്തിരുന്ന ട്രെയിനിന്റെ സമയക്രമം പലതവണയായി റെയിൽവേ മാറ്റിയതോടെ, ഇപ്പോൾ 14 മണിക്കൂറെടുത്ത് രാവിലെ 9.50നാണ് കണ്ണൂരിലെത്തുന്നത്. മറ്റു സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കായി പിടിച്ചിടുന്നതിനാൽ പലപ്പോഴും അരമണിക്കുറോളം വൈകാറുമുണ്ട്. ഇതേ തുടർന്നു രാവിലെ നാട്ടിലെത്താൻ ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. മുൻപത്തെപ്പോലെ ട്രെയിൻ രാവിലെ 8ന് എത്തും വിധം സമയം പുനഃകമീകരിക്കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂർ മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (ബിഎംടിആർപിഎഫ്) കേന്ദ്ര വിദേശകാര്യ…
Read Moreവിഷു- ഈസ്റ്റർ അവധി അടുത്തെത്തി;നാട്ടിലേക്കുള്ള തീവണ്ടികളെല്ലാം നിറഞ്ഞു കവിഞ്ഞു;കൊള്ള നിരക്കുമായി കളം നിറയാൻ സ്വകാര്യ ബസുകൾ;സ്പെഷ്യൽ ട്രെയിൻ പ്രതീക്ഷിച്ച് യാത്രക്കാർ.
ബെംഗളൂരു:ഈസ്റ്റർ-വിഷു അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കുന്നതും കാത്ത് ബെംഗളൂരു മലയാളികൾ. ഈസ്റ്ററും വിഷുവുമെല്ലാം അടുപ്പിച്ചു വരുന്നതിനാൽ നിരവധി മറുനാടൻ മലയാളികളാണ് ഈ സമയത്ത് നാട്ടിൽ പോകുന്നത്. മധ്യവേനലവധി കൂടിയായതിനാൽ യാത്രത്തിരക്ക് കൂടും. ഏപ്രിൽ ഏഴുമുതലുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമായുള്ളൂ. ആഴ്ചയിൽ നാലുദിവസമുള്ള മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിലും ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. മധ്യവേനലവധിയായതിനാൽ അവധി മുൻകൂട്ടി തീരുമാനിക്കുന്നവരാണ് മിക്ക മലയാളികളും. ഇതനുസരിച്ചാണ് തീവണ്ടികളിൽ ടിക്കറ്റ്…
Read Moreവൈദ്യുതി വേഗത്തിൽ മുന്നേറാൻ കർണാടക;ഇ-വാഹനങ്ങളുടെ ബാറ്ററികൾ തദ്ദേശമായി നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ബെംഗളൂരു: ഇ-വാഹനങ്ങളുടെ ബാറ്ററികൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി നിർമിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രിക് വെഹിക്കിൾ ക്ലസ്റ്റർ രൂപീകരിക്കാൻ കർണാടക സർക്കാർ. വാഹനവിലയുടെ 30% ബാറ്ററിയുടേതാണ്. ഇതിന്റെ ചെലവു കുറയ്ക്കാനായാൽ ഇ-വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകുമെന്നും ഇലക്ട്രിക്വെഹിക്കിൾ ക്ലസ്റ്ററിന് പ്രത്യേക ഫണ്ട് നീക്കിവയ്ക്കുമെന്നും വ്യവസായ മന്ത്രി ജഗദീഷ് ഷട്ടർ പറഞ്ഞു. ഒട്ടേറെ സ്വകാര്യ കമ്പനികൾ ക്ലസ്റ്ററിൽ നിക്ഷേപിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്ത അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഫെയിം ഇന്ത്യ-2 പദ്ധതി പ്രകാരം കർണാടകയ്ക്ക് ലഭിക്കുന്ന 400 ഇ-ബസുകളിൽ 300 എണ്ണം…
Read Moreജോലിക്ക് പോകുകയായിരുന്ന യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു.
ബെംഗളൂരു : ജോലിക്ക് പോകവേ അജ്ഞാതൻ വാഹനത്തിൽ പിടിച്ചുകയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയതായി യുവതിയുടെ പരാതി. കോണപ്പന അഗ്രഹാരയിൽ ഗാർമെൻറ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതി രാവിലെ ആറുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. കേസെടുത്ത ഇലക്ട്രോണിക് സിറ്റി പോലീസ് സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്
Read More