ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടർന്ന് ബസിന്റെ അവസാന സീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ചു വീണു,നട്ടെല്ലിന് ക്ഷതമേറ്റു,ഇരുകാലുകളുടേയും ചലനമറ്റു.

ബെംഗളൂരു : ഡ്രൈവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനെ തുടർന്ന് തമിഴ്നാട് കൃഷ്ണഗിരി ,ദേൻകനിക്കോട്ട സ്വദേശിയായ 40 കാരിയുടെ നട്ടെല്ല് തകർന്നു.2 കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. കർണാടക അതിർത്തിയായ അനേക്കലിലാണ് സംഭവം, ആഴ്ച ചന്തകളിൽ പാത്രം വിൽക്കുന്ന റാണി യെന്ന സ്ത്രീ ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിൽ നിന്ന് അനേക്കലിലേക്ക് തമിഴ്നാട് റെജിസ്ട്രേഷൻ ഉള്ള ബസിൽ വരുമ്പോഴാണ് സംഭവം, റോഡിലെ ഹമ്പ് ചാടിയതോടെ പുറകുവശത്തെ സീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ച് വീഴുകയായിരുന്നു. ബസുകാർ സ്ത്രീയെ അനേക്കല്ലിൽ ഒരു സ്റ്റോപ്പിലിറക്കി രക്ഷപ്പെടുകയായിരുന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ക്ഷതമേറ്റതിന്നാൽ…

Read More

നിത്യാനന്ദയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു.

പുതുച്ചേരി: നിത്യാനന്ദയുടെ അനുയായി വജ്രവേലു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കുരുവിനാഥത്ത് കാറിന്റെ പിൻസീറ്റിലാണു നഗ്നമായ നിലയിൽ മൃതദേഹം കണ്ടത്. ഈയാളുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ കൊലയാളികൾ കവർന്നു എന്നുംപൊലീസ് പറഞ്ഞു. കുരുവിനാഥത്തുള്ള ഭാര്യാമാതാവിനെ സന്ദർശിച്ചു രണ്ടര ലക്ഷം രൂപ വാങ്ങി മടങ്ങിയ വജ്രവേലു രാത്രി വൈകിയും വീ ടിലെത്തിയില്ല. തുടർന്ന് ഇയാളെ കാണാനില്ലെന്നു കാണിച്ചു.ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന്, പൊലീസ് നടത്തിയ  അന്വേഷണത്തിലാണു നിർത്തിയിട്ടകാറിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണു കൊല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. നിത്യാനന്ദയുടെ പുതുച്ചേരിയിലെ അടുത്ത അനുയായിയാണു…

Read More

സൈൻറ് വിൻസെന്റ് കുംബളങ്ങോട് പള്ളിയിൽ ഇടവക ദിനം ആചരിച്ചു.

ബെംഗളൂരു : സൈന്റ്. വിൻസെന്റ് കുംബളങ്ങോട് ഇടവക പള്ളിയിൽ ഈ ഞായറാഴ്ച (02.02.2020) വൈകിട്ടു 5 മണി മുതൽ ഇടവക ദിനം ആചരിച്ചു. വിശുദ്ധ കുർബാന, പബ്ലിക് മീറ്റിംഗ്, സമ്മാനദാനം, ഇടവക അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളായ ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, മൈം, സ്നേഹ വിരുന്ന് എന്നിവ അരങ്ങേറി. ,പ്രസ്തുത പരിപാടികളിൽ റെക്ടർ ഫാദർ റാഫി അധ്യക്ഷൻ ആയിരുന്നു, ശ്രീ. സുരേഷ് കൊടൂർ വിശിഷ്ട അതിഥിയായി. ഇടവക വികാരി ഫാ.സിബി കരികില മറ്റത്തിൽ ,ഫാ. ബിനു ഒ.എഫ്.എം, ഫാ.കുര്യാക്കോസ് ഒ.എഫ് .എം…

Read More

വ്യാജ ബസ് പാസുകൾ എങ്ങും സുലഭം; ബി.എം.ടി.സിക്ക് വൻ നഷ്ടം.

ബെംഗളൂരു: ബിഎംടിസി യുടെ വ്യാജ സ്റ്റുഡൻറ് പാസുകള്‍ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ആറുമാസത്തിനിടെ 3 വ്യാജ പാസ് നിർമ്മാണ കേന്ദ്രങ്ങൾ ബിഎംടിസി വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറിയിരുന്നു. പഴയ പേപ്പർ പകരം ഏർപ്പെടുത്തിയെങ്കിലും ശക്തമായി ഇല്ലെങ്കിൽ പാസ് വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം ചോർന്നു പോകും എന്നതാണ് നിലവിലെ സ്ഥിതി. പി യു സി , ഡിഗ്രി വിദ്യാർഥികൾക്കുള്ള സ്റ്റുഡൻസ് സ്മാർട്ട് കാർഡുകൾ ആണ് വ്യാജമായ നിർമിക്കുന്നതിൽ കൂടുതൽ. പി യു സി  വിദ്യാർത്ഥികൾക്കുള്ള ബിഎംടിസി സ്റ്റുഡൻറ് 900…

Read More

ഗാന്ധി വിരുദ്ധ പരാമർശം നടത്തിയ അനന്ത് കുമാർ ഹെഗ്ഡെക്ക് കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്.

ബെംഗളുരു : ഗാന്ധിവിരുദ്ധ പരാമർശം നടത്തിയതിന് ഉത്തര കന്നഡയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയ്ക്ക് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മഹാത്മാ ഗാന്ധി നയിച്ച ഇന്ത്യൻ സ്വാതന്ത്യ സമരത്തെ നാടകമെന്നു വിശേഷിപ്പിച്ച എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കിയതിനിടെയാണു തീരുമാനം. അച്ചടക്കനടപടിയുടെ ഭാഗമായി ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽനിന്നു ഹെഗ്ഡെയെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ബെംഗളുരുവിൽ പൊതുപരിപാടിക്കിടെ ശനിയാഴ്ചയാണ്, ബ്രിട്ടിഷുകാരുടെ ഒത്താശയോടെയാണു സ്വാതന്ത്ര്യസമരം നടന്നതെന്നും നിരാശ ബാധിച്ചാണ് അവർ ഇന്ത്യ വിട്ടതെന്നും ഹെഗ്ഡെ പ്രസ്താവിച്ചത്.…

Read More
Click Here to Follow Us