ബെംഗലൂരു : വാഹനങ്ങള്‍ക്കും , കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുത്തി നാശോന്മുഖമായ വര്‍ത്തുര്‍ പാലം അറ്റകുറ്റപ്പണികള്‍ തീരത്ത് മികച്ചതാക്കുമെന്നു ബി ബി എം പി അറിയിച്ചു ..ഇതിനായി പതിനഞ്ചു ദിവസത്തെ സമയമാണ് മുന്നിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു ..ട്രാഫിക്ക് ബ്ലോക്കുകള്‍ ഉള്‍പ്പെടെ ദിനം പ്രതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ..കഴിഞ്ഞ ദിവസം പരിശോധന നടത്തിയ വിദഗ്ദ എഞ്ചിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു ..അടുത്ത നാളുകളില്‍ പാലത്തിലൂടെ വലിയ ചരക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുന്നു …ഭാരമുള്ള വാഹനങ്ങള്‍ കടന്ന ഉടന്‍ പാലത്തിനു ‘വൈബ്രേഷന്‍ ‘ സംഭവിക്കുന്നതായുള്ള പരാതി അനുസരിച്ച് സ്ഥലം എം എല്‍ എ അരവിന്ദ് ലിംബവല്ലി അധികൃതരുമായി ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു ..തുടര്‍ന്ന്‍ എത്രയും വേഗം അറ്റകുറ്റപണികള്‍ തീര്‍ത്തു അപകടാവസ്ഥ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു …..വൈറ്റ് ഫീല്‍ഡ് ഭാഗത്തേയ്ക്ക് ബന്ധിപ്പിക്കുന്ന പ്രധാന പാതയെന്ന നിലയ്ക്ക് ഇവിടെ നിരവധി വാഹങ്ങള്‍ ദിനം പ്രതി കടന്നു പോകുന്നത് …പാലത്തിന്റെ ശോചനീയമായ അവസ്ഥ ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ മുന്പ് പരാതി സമര്‍പ്പിച്ചിരുന്നു….!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില് തിക്കിലും തിരക്കിലും... -
ഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ സ്വകാര്യ ഫിനാൻസ് ഗ്രൂപ്പിൻ്റെ പരസ്യം കണ്ട് ലിങ്കിൽ... -
പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറി, യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: പ്രണയിച്ച പെൺകുട്ടി വേർപിരിഞ്ഞതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. സതീഷ്...