സംസ്ഥാനത്ത് ഇന്നു മുതൽ “നന്ദിനി”പാലിന്റെ വില കൂടി;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷന്റെ (ഐഎംഎഫ്) നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും ഇന്ന് മുതൽ ലീറ്ററിന് 2 രൂപ കൂടി. ലീറ്ററിന് 2 രൂപ മുതൽ 3 രൂപവരെ
വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്.

ഉൽപാദനച്ചെലവു വർധിച്ച സാഹചര്യത്തിലാണ് 3 വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.

2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ വിലകൂട്ടിയത്.

പ്രളയത്തെ തുടർന്ന് വടക്കൻ കർണാടകയിൽ പാലുൽപാദനത്തിൽ വന്ന കുറവ് കാരണവും ക്ഷീരകർഷകർക്ക് ആശ്വാസവില നൽകുന്നതിനുമാണ് വിലവർധന ആവശ്യപ്പെട്ട് കെഎംഎഫ് സംസ്ഥാന സർക്കാരിന് 2ആഴ്ച മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

പാൽ ലീറ്ററിന് ഇനി38 രൂപയാകും

നിലവിൽ ലീറ്ററിന് 36 രൂപയുള്ള ടോൺഡ് മിൽക്കിന് (നീലകവർ) 38 രൂപയും തൈരിന് 38 രൂപയിൽ നിന്ന് 40 രൂപയായും വിലയുയരും.

അരലീറ്റർ ടോൺഡ് മിൽക്കിന് 18 രൂ
പയിൽ നിന്ന് 19രൂപ ആയും തൈരിന് 19 രൂപയിൽ നിന്ന് 20 രൂപയായും വില ഉയരും.

നന്ദിനി ബ്രാൻഡിലുള്ള പാൽപ്പൊടി,മിൽക്പേട,ഐസ് ക്രീം
,ഫ്ലേവേഡ് മിൽക്ക് എന്നിവയുടെ വിലയിലും മാറ്റമുണ്ടാകും.

ടോൺഡ് മിൽക്കിന് പുറമേ ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക്, സാൻഡഡൈസ്ഡ് മിൽക്ക്, ഹോമൊജന്ഡ്സ്മാൻഡേഡ് മിൽക്ക്, സമൃദ്ധി ഫുൾ ക്രീം മിൽക്ക്, സ്പെഷൽ മിൽക്ക് എന്നീ പേരുകളിലാണ് പാൽ വി
പണിയിലെത്തിക്കുന്നത്.

വിശദമായ വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു.

പാൽവില വർധിപ്പിക്കുന്നതോ
ടെ ചായ, കാപ്പി, മിൽക്ക് ഷെയ്ക്ക് എന്നിവയുടെ വിലയും ഉയരും.

ഒരു ലിറ്റർ നന്ദിനി പാലിനെ ബംഗളൂരു നഗര ജില്ലയിലെ പുതുക്കിയ നിരക്ക്, പഴയ നിരക്ക്  ബ്രാക്കറ്റിൽ

ടോൺഡ് മിൽക്ക് 37 (35)

ഹോമജനൈസ്ഡ് ടോൺഡ് മിൽക്ക് 38  (36)

ഹോമജനൈസ്ഡ് കൗ മിൽക്ക് 41 (39)

ശുഭം മിൽക്ക് 43 (41)

സമൃദ്ധി മിൽക്ക് 46 (44)

സ്പെഷ്യൽ മിൽക്ക് 43 (41)

ഡബിൾ ടോൺഡ് മിൽക്ക് 36 (34)

തൈര് 43 (41).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us