ബെംഗളൂരു: നഗരത്തിൽ ആട്ടിറച്ചി വില കുതിച്ചുയരുന്നു. മേൽത്തരം ഇറച്ചിക്ക് കിലോയ്ക്ക് 800 മുതൽ 1000 രൂപവരെയായി ഉയർന്നു. വടക്കൻ കർണാടകയിൽ നിന്ന് ആടുകളുടെ വരവ് കുറഞ്ഞതാ ണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയത്തെ തുടർന്ന് ആടുവളർത്തൽ കേന്ദ്രങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ഇതോടെ ഉൽപാദനം പാതിയായികുവില കുതിച്ചുയരാൻ കാരണമായത്. പ്രായമായ ചെമ്മരിയാടുകളുടെ ഇറച്ചിക്ക് കിലോയ്ക്ക് 500 മുതൽ 650 രൂപവരെയാണ് വില. കൊപ്പാൾ, അത്താണി, ബാഗൽകോട്ട്, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായി ഇറച്ചിആടുകളെ എത്തിക്കുന്നത്.
Read MoreMonth: January 2020
“സർഗ്ഗധാരയുടെ അക്ഷരപഥത്തിലെ പുതുനാമ്പുകൾ”
ബെംഗളൂരു : വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് സ്വയം നവീകരിക്കുന്ന സംഘടനയാണ് ബംഗളുരുവിലെ സർഗധാര സാംസ്‌കാരിക സമിതി .എസ് .നവീൻ (ഗോസ് ഓൺ കണ്ട്റി),ദിലീപ് മോഹൻ( പറങ്ങോടൻ ),ശിഹാബുദ്ദീൻ കെ .ജെ (ഫെതേർഡ് വേർഡ്സ് )എന്നീ യുവഎഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം ചെയ്തുകൊണ്ട് സർഗധാര നടത്തിയ ‘അക്ഷരപഥത്തിലെ പുതുനാമ്പുകൾ’ ശ്രദ്ധേയമായി .കൊച്ചുകഥകളുടെ സമാഹാരമായ ഗോസ് ഓൺ കണ്ട്റി ,എഴുത്തുകാരി അനിത പ്രേംകുമാർ അവലോകനം ചെയ്തു . ഷാജി അക്കിത്തടം ,ജിഷ സരോഷ് എന്നിവർ ആസ്വാദനം നിർവഹിച്ചു .മീരയാണ് ഫെതേർഡ് വേർഡ്സ് അവലോകനം ചെയ്തത് .രതി,ഷിഹാബുദ്ദീന്റെ മലയാള കവിത…
Read Moreഡേറ്റിങ് സൈറ്റിലൂടെ “തരുണീമണി”കളെ തേടിയ ഐ.ടി.ജീവനക്കാരന് നഷ്ട്ടപ്പെട്ടത് ലക്ഷങ്ങൾ.
ബെംഗളുരു : ഡേറ്റിങ് സൈറ്റിലൂടെ യുവതികളെ തേടിയ സോഫ്റ്റ് വെയർ എൻജിനീയർക്കു നഷ്ടമായതുലക്ഷങ്ങൾ. കർണാടക സ്വദേശിയായ സോഫ്ട്വയർ എൻജിനീയർക്കാണു തട്ടിപ്പിലൂടെ 4.19 ലക്ഷം രൂപ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ 20ന് ഫോണിൽ ലഭിച്ച സന്ദേശത്തിൽ നിന്നാണു തട്ടിപ്പി ന്റെ തുടക്കം.ഡേറ്റിങ് ഫ്രണ്ട്ഷിപ് ആൻഡ് ടെലിമാർക്കറ്റിങ് എന്ന് കമ്പനിയിൽ 2000 രൂപ നൽകി റജിസ്ട്രർ ചെയ്യാനായിരുന്നു സന്ദേശം. 46 വയസ്സുള്ള എൻജിനീയർ പണമടച്ചതോടെ കോളുകൾ ലഭിക്കാൻ തുടങ്ങി. യുവതികളെ നേരിൽ കാണാൻ17,200 മുടക്കി ഗ്രീൻ കാർഡ്’ എടുക്കണമെന്ന ആവശ്യത്തിനും വഴങ്ങി. തുടർന്നു ഫോണിൽ വിളിച്ച 2യുവതികൾ…
Read Moreവൈറ്റ് ടോപ്പിംങിന് വേണ്ടി അടച്ചിട്ട ഹൊസൂർ റോഡിലെ ഡയറി സർക്കിൾ- ഫോറം റോഡ് ഇരുവശവും ഗതാഗതത്തിന് തുറന്നു കൊടുത്തു.
ബെംഗളൂരു : ഏകദേശം ഒന്നര മാസത്തോളമായി വൈറ്റ് ടോപ്പിംങ് ജോലികൾക്കായി അടച്ചിട്ടിരുന്ന ഹൊസൂർ റോഡിലെ ഡയറി സർക്കിൾ മുതൽ ഫോറത്തിന് മുൻപിലൂടെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഇരു വശത്തേക്കുമുള്ള വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഒരു വശത്തേക്കുള്ള വൈറ്റ് ടോപ്പിങ് ജോലികൾ കഴിഞ്ഞതിനാലാണ് ഇത്. ഡയറി മുതൽ സെന്റ് ജോൺസ് ആശുപത്രിയുടെ ദിശയിലേക്കുള്ള ട്രാക്കിലെ ജോലികൾ ആണ് പൂർത്തിയായത്, തിരിച്ചുള്ള പാതയുടെ ജോലി പിന്നീട് പൂർത്തിയാക്കും. ആദ്യമെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന ഇവിടെ, ബി.ടി.എം ചെക്ക് പോസ്റ്റിലെ ജയദേവ മേൽപ്പാലം മെട്രോ ജോലിക്ക് വേണ്ടി…
Read Moreരാവിലെ നടക്കാനിറങ്ങിയ യുവതിയോട് ഈ യുവാവ് പെരുമാറിയത് ഇങ്ങനെ…
ബെംഗളൂരു : സംഭവം നടന്നത് ദൊഡ്ഡനക്കുന്ദി തടാകത്തിന് സമീപമാണ് ,രാവിലെ നിരവധി പേർ തടാകതീരത്ത് നടക്കുന്നുണ്ട്. ഈ ചിത്രത്തിൽ കാണുന്ന യുവാവ് തന്റെ കയ്യിൽ ഒരു നായയുമായി നടക്കുന്നുണ്ട്. നായകളെ ഇഷ്ടപ്പെടുന്ന യുവതി ഈ നായയെ കണ്ടപ്പോൾ അപരിചിതൻറ്റേത് ആണെങ്കിലും നായയെ ഓമനിക്കാൻ തുടങ്ങി. നായയുമായി വന്ന യുവാവ് ഒരു ക്ഷണനേരം കൊണ്ട് തന്റെ പാന്റിന്റെ സിപ്പ് അഴിക്കുകയും യുവതിയുടെ കൈ അയാളുടെ ലൈംഗിക അവയവത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോകുകയുമായിരുന്നു എന്ന് യുവതി പരാതി നൽകി. ഒരു നിമിഷം ഞെട്ടിയ യുവതി ധൈര്യം…
Read Moreകെ.ആർ.മാർക്കറ്റ് അത്ര സുരക്ഷിതമല്ല; സന്ദർശിക്കുന്നത് സ്വന്തം”റിസ്ക്കിൽ”മാത്രം.
ബെംഗളൂരു : നഗരത്തിലെ വല്ലതും തിരക്കുകൂടിയതുമായ ചന്തയാണ് കൃഷ്ണ രാജേന്ദ്ര മാർക്കെറ്റ് എന്നറിയപ്പെടുന്ന കെ ആർ മാർക്കറ്റ്. ഈ മാർക്കറ്റിന്റെ കവാടത്തിൽ മഹാനഗര പാലിഗെ സ്ഥാപിച്ച ബോർഡ് ആണ് ഇപ്പോൾ വാർത്തയാകുന്നത്. നിരവധി ബിസിനസ് നടക്കുന്ന ചന്തയിൽ ആളുകൾ സ്വന്തം റിസ്ക്കിൽ പ്രവേശിക്കണമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. നിരവധി അനധികൃതമായ കടകൾ ഒഴിപ്പിക്കുന്ന നടപടികളും നിർമാണ പ്രവർത്തിക്കും അവിടെ നടന്നു വരുന്നുണ്ട്.
Read Moreജോലി കഴിഞ്ഞ് 5 മണിക്കൂർ പഠനം;സിവിൽ സർവ്വീസ് മെയിൻ പരീക്ഷ വിജയിച്ച് അഭിമുഖത്തിന് തയ്യാറെടുത്ത് ഒരു ബി.എം.ടി.സി.കണ്ടക്ടർ.
ബെംഗളൂരു : പിന്നീട് ഏറ്റവും പ്രശസ്തനായ ബി.എം.ടി.സി കണ്ടക്ടർ ആരാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ ഉള്ളൂ, സൂപ്പർ സ്റ്റാർ രജനീകാന്ത്, എന്നാൽ മണ്ഡ്യ ജില്ലയിലെ മലവള്ളിയിൽ ജനിച്ച 29 കാരനായ മധു എൻ.സി.ചരിത്രം കുറിക്കാൻ പോകുകയാണ്. അഭിമുഖം എന്ന ഒരു കടമ്പ കൂടി കടന്നാൽ ഇദ്ദേഹത്തെ നമ്മൾ കളക്ടറായോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായോ കണ്ടേക്കാം. അതെ 19 വയസു മുതൽ ബി.എം ടി.സി കണ്ടക്ടർ ആയി ജോലി ചെയ്തു വരുന്ന മധു പാർട്ട് ടൈം ആയി ഡിഗ്രിയെടുത്തു. കഴിഞ്ഞ ജൂണിൽ നടന്ന…
Read Moreശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ കവർച്ച!
ബെംഗളൂരു : മൈസൂരു റോഡിലെ ശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് 48000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര അധികൃതർ പോലീസിൽ പരാതി നൽകി. കൗണ്ടറിൽ നിന്ന് താക്കോൽ എടുത്ത് പണം എടുത്തു പോകുന്നതിന്റെ വീഡിയോ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കള്ളനെ കണ്ടെത്താൻ കേസ് റെജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreമലിനജല ശുദ്ധീകരണ സംവിധാനമില്ല; 491 പാർപ്പിട സമുച്ചയങ്ങൾക്ക് 295 കോടി രൂപ പിഴ!
ബെംഗളൂരു:ബെംഗളൂരു കോർപ്പറേഷൻ മഹാദേവപുര സോണിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്ലാത്ത പാർപ്പിട സമുച്ചയങ്ങൾക്ക് മലിനീകരണ നിയന്ത്രണബോർഡ് പിഴചുമത്തി. 495 വൻകിട പാർപ്പിട സമുച്ചയങ്ങൾക്ക് ആകെ 291 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 5000 രൂപമുതൽ മൂന്നുകോടി രൂപവരെ വിവിധ പാർപ്പിട സമുച്ചയങ്ങൾ പിഴയൊടുക്കണം. 15 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ അപ്പാർട്ട്മെന്റിലേക്കുള്ള കുടിവെള്ള വിതരണം ഉൾപ്പെടെ നിർത്തിവെക്കുമെന്ന് മലിനീകരണ നിയന്ത്രയണ ബോർഡ് വ്യക്തമാക്കി. വൻകിട പാർപ്പിട സമുച്ചയങ്ങൾ സ്വന്തമായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് നേരത്തേ മലിനീകരണ നിയന്ത്രണബോർഡ് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഒട്ടേറെ…
Read Moreതനിക്കെതിരെയുള്ള വധഭീഷണിക്ക് പിന്നിൽ സംഘപരിവാർ:എച്ച്.ഡി.കുമാരസ്വാമി.
ബെംഗളുരു :താനുൾപ്പെടെ 15 പേർക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ആരോപിച്ച് ജനതാ ദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായഎച്ച്.ഡി. കുമാരസ്വാമി. ഇത്തരം ഭീഷണികൾക്കൊന്നും തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ള സംഘടനകൾ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാൽഅവർക്കിടയിലും തീവ്രവാദികളുണ്ട്.വളരെ കരുതലോടെയാണ് അവർപ്രവർത്തിക്കുന്നതെന്നും കുമാരസ്വാമിആരോപിച്ചു.
Read More