‘ഇൻജക്‌ഷൻ വെൽ’; അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പരീക്ഷണവുമായി ബി.ബി.എം.പി

 

ബെംഗളൂരു: ‘ഇൻജക്‌ഷൻ വെൽ’ (ഭൂഗർഭ കിണർ); അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പരീക്ഷണവുമായി ബി.ബി.എം.പി. ആദ്യകിണറിന്റെ നിർമാണം സാങ്കി റോഡ് – കണ്ണിങ്‌ഹാം റോഡ് അടിപ്പാതയിൽ ആരംഭിച്ചു.

അടിപ്പാതകളിലെ വെള്ളക്കെട്ട് തടയാനായി സ്ഥാപിച്ച ഓടകൾ ചെളിനിറഞ്ഞ് അടയുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.  അതിനാൽ, ചെളിനീക്കാൻ മാത്രമായി ദിവസങ്ങളോളം അടിപ്പാതകൾ അടച്ചിടേണ്ടി വരുന്നുണ്ട്. പുതിയ സംവിധാനം ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജലവിതാനം സംരക്ഷിക്കാനും അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാനുമായി ഭൂമിക്കടിയിലേക്കു വെള്ളം ഊർന്നിറക്കുന്ന സംവിധാനമാണ്  ഇൻജക്‌ഷൻ വെൽ.

ഔട്ടർ റിങ് റോഡിലെ പുട്ടനഹള്ളി, കോഡിരേനഹള്ളി, ടഗോർ സർക്കിൾ, കാടുബീസനഹള്ളി, ദോഡ്ഡേനകുന്തി റെയിൽവേ അടിപ്പാത, കെആർ സർക്കിൾ, പാലസ് റോഡ്, കെജി റോഡ്, ഹെബ്ബാൾ ഗ്രേഡ് എന്നിവിടങ്ങളിലാണ് ഭൂഗർഭ കിണർ നിർമിക്കുന്നത്. 10,000 ലീറ്റർ വരെ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് കിണറുകൾ.

കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ലിമിറ്റഡ് (കെആർഐഡിഎൽ) നിർദേശിച്ച് മാതൃക പ്രകാരമാണ് ഭൂഗർഭ കിണർ നിർമിക്കുന്നത്. ചെറിയ മഴയിൽ പോലും അടിപ്പാതകളിൽ വെള്ളം കയറി വാഹനഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us