ബെംഗളൂരു : കൃഷിയിടത്തിൽ ഷോക്കേറ്റ് ചത്ത കുരങ്ങൻറെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ വിദേശയാത്ര വെട്ടിച്ചുരുക്കി മുൻ മന്ത്രിയും എംഎൽഎയുമായ സാ രാ മഹേഷ്. മൈസൂരു ജില്ലയിൽ ദത്താ ഗാലി ഗ്രാമത്തിലെ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന വിളിപ്പേരുള്ള കുരങ്ങൻ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സ്ഥാപിച്ച് വൈദ്യുതി വേലിയിൽ തട്ടി മരിച്ചത് . സിംഗപ്പൂരിലായിരുന്നു സാ രാ മഹേഷ് ചിന്തുവിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. എംഎൽഎയും കോളേജ് വിദ്യാർത്ഥിയുമായ മകൻ ജയകാന്തും ചേർന്നാണ് കൃഷിയിടത്തിൽ നടത്തിയ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
Read MoreDay: 8 January 2020
മലയാളി പെൺകുട്ടിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ചതിന് ശേഷം കുടുംബസമേതം മതം മാറ്റാൻ ശ്രമിച്ചു; 3 പേർ അറസ്റ്റിൽ.
ബെംഗളൂരു : മലയാളി യുവതിയെ ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കി മതം മാറാൻ പ്രേരിപ്പിച്ചെന്ന് പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. കാസർകോട് മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 18 വയസ്സുകാരിയുടെ പരാതിയിൽ റിഷാബ്, അൻസാ,ർ അയാളുടെ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ നാട്ടുകാരായ റിഷാബ് പ്രണയം നടിച്ച് ബാംഗ്ലൂരിലെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വീഡിയോ പകർത്തി മതം മാറാൻ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. വീട്ടുകാർ ഒന്നടങ്കം മതം മാറിയില്ലെങ്കിൽ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര റാവുവിന് ലഭിച്ച…
Read Moreനിയന്ത്രണം വിട്ട ബി.എം.ടി.സി ബസ് 6 ബൈക്കുകളും 2 ഓട്ടോറിക്ഷകളും ഇടിച്ച് തെറിപ്പിച്ചു;ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു;10 പേര്‍ക്ക് പരിക്കേറ്റു.
ബെംഗളൂരു: സുമനഹള്ളിക്ക് സമീപം കൊട്ടിഗെപാളയയിൽ ബിഎംടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. 6 ബൈക്കുകളിലും 2 ഓട്ടോറിക്ഷകളിലും ഇടിച്ച ശേഷം 200 മീറ്റർ മാറിയാണ് ബസ് നിന്നത്. ബൈക്ക് യാത്രക്കാരായ ബൈലപ്പ (43), വിശേശ്വര ആരാധ്യ (48) എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയത് ബ്രേക്ക് തകരാറാണെന്ന് ബിഎംടിസി വെളിപ്പെടുത്തി.ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. മാധനായകനഹള്ളിയിൽ നിന്ന് മജസ്റ്റിക് ബസ് ടെർമിനലിലേക്ക് വന്ന റൂട്ട് നമ്പർ 245 എം ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം…
Read Moreഎറണാകുളത്തേക്ക് ഒരു മൾട്ടി ആക്സിൽ സ്ലീപ്പർ കൂടി,കാഞ്ഞങ്ങാട്ടേക്ക് ഐരാവത;20 കിടിലൻ സർവ്വീസുകളുമായി കർണാടക ആർ.ടി.സി.
ബെംഗളൂരു : എറണാകുളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ കർണാടക ആരംഭിച്ച പുതിയ 20 ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെദിയൂരപ്പ നിർവഹിച്ചു. എറണാകുളം വോൾവോ എസി മൾട്ടി ആക്സിൽ, അംംബാരി ഡ്രീം ക്ലാസ് ബസ് സർവീസ് ആരംഭിച്ചത് നിലവിലുള്ള ഉള്ള സമാന സർവീസിനു പുറമേയാണ് രണ്ടാമത്തെ സർവ്വീസ് തുടങ്ങിയത്, കാഞ്ഞങ്ങാട്ടേക്ക് ഐരാവത് എ സി ബസ് സർവീസ് ആണ് ആരംഭിച്ചത് . ഹൈദരാബാദ്, നെല്ലൂർ, റായ്ച്ചൂർ ,തിരുനല്ലൂർ, ചെന്നൈ, ദാവനഗേരെ, ശൃംഗേരി, ചിക്ക്മഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് സർവീസുകൾ. ബാംഗളൂരു- എറണാകുളം എസി…
Read Moreഉൽഘാടനച്ചടങ്ങിനിടെ കെ.എസ്.ആർ.ടി.സി ബസോടിച്ച ബി.ജെ.പി. എംഎൽഎ കുടുങ്ങി.
ബെംഗളൂരു : എംഎൽഎ ബസ് ഓടിച്ച സംഭവത്തിൽ ഡിപ്പോ മാനേജരുടെ വിശദീകരണം ആവശ്യപ്പെട്ട് കർണാടക ആർടിസി ഹൊന്നാലി എംഎൽഎ എംപി രേണുകാചാര്യ ആണ് രണ്ടു ദിവസം മുൻപ് മുമ്പ് ബസ് സർവീസിന് ഉദ്ഘാടനച്ചടങ്ങിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിച്ചത്. ഹൊന്നലി ഡിപ്പോ മാനേജരോടാണ് വിശദീകരണം ആവശ്യപ്പെട്ട് ശിവമോഗ ഡിവിഷണൽ കൺട്രോളർ നോട്ടീസ് അയച്ചത്. 40 യാത്രക്കാരുണ്ടായിരുന്നു ബസ് ഹൊന്നലിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തുള്ള ബേനഗഹള്ളിയിലേക്ക് യൂണിഫോമണിഞ്ഞ എംഎൽഎ ഓടിച്ചതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത് . ഹൊന്നാലി ടൗണിൽ നടന്ന ഉദ്ഘാടന…
Read Moreവ്യാപാരിയെ ആസിഡ് ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: വ്യാപാരിയെ ആസിഡ് ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് ഹെന്നനഗര സ്വദേശിയായ ജ്യോതപ്പ (49) ആനേക്കലിന് സമീപത്ത് വെച്ച് ആസിഡ് ആക്രമണത്തിന് ഇരായായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതപ്പ ശനിയാഴ്ച രാവിലെ മരിച്ചു. ബെല്ലാരി സ്വദേശികളായ റസിയ ബീഗം (29), ലിംഗരാജു (40), ശ്രീരാംപുര സ്വദേശി സതീഷ് (29) എന്നിവരെയാണ് സൂര്യനഗര പോലീസ് അറസ്റ്റ് ചെയ്തത്. റസിയ ബീഗത്തിന് പണം കടം കൊടുത്തതായും ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ചികിത്സയിൽ കഴിയുന്നതിനിടെ ജ്യോതപ്പ പോലീസിന് മൊഴിനൽകിയിരുന്നു. തുടർന്ന് നടന്ന…
Read Moreഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം!!
ഗൾഫ്: ഇറാൻറെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാൻ പ്രതികാര നടപടി തുടങ്ങി. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 🔴 🇮🇷 JUST IN 🇮🇷 🔴 PRESS TV EXCLUSIVE First #IRGC footage emerges showing #Iran missiles targeting #AinAlAssad airbase in #Iraq in response to General #Soleimani's assassination.#GeneralSoleimani #DecisiveResponse #SoleimaniAssassination pic.twitter.com/vpXA0HvLXG…
Read Moreബി.എം.ടി.സി.യും മെട്രോയും സർവീസ് നടത്തുന്നു;നഗരജീവിതം സാധാരണ നിലയിൽ..
ബെംഗളൂരു : വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നഗരത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. മെട്രോ സർവീസുകൾക്കും ഒരു മാറ്റവുമില്ല. നാട്ടിലേക്കുള്ള കേരള ആർ ടി സി സർവ്വീസുകൾ തടസപ്പെടും, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും. ഇടതുപക്ഷ സംഘടനകൾ താരതമ്യേന ശക്തരായ കോലാറിൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് മുൻപിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. ഇന്ന് 11 മണിയോടെ തൊഴിലാളി…
Read More