മംഗളൂരുവിലെ അക്രമണങ്ങൾക്കിടയിൽ കേരളത്തിൽ നിന്നുള്ള ആളുകൾ പെട്രോൾ ബോംബ് എറിയുന്ന വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി.

ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരു വിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും കേരളത്തിൽ നിന്നുള്ള ആളുകൾ പെട്രോൾ ബോംബ് എറിയുന്ന വീഡിയോ ഉണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ തുമക്കുരുവിൽ പറഞ്ഞു. ബി.ജെ.പിയാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം പിന്നിൽ എന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. സിദ്ധരാമയ്യ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമാണ്  മംഗളൂരുവിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തെ കുറിച്ച് പ്രസ്താവന ഇറക്കുമ്പോൾ കുറച്ചു കൂടി കാര്യ ഗൗരവം കാണിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാണ്…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നഗരത്തിൽ പടുകൂറ്റൻ റാലിയുമായി മുസ്ലീം സംഘടനകൾ.

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗര റജിസ്റ്റര്‍ ‌(എന്‍ആര്‍‌സി) എന്നിവയ്ക്കെതിരെ ബെംഗളൂരുവില്‍ പതിനായിരങ്ങളെ അണിനിരത്തി സമാധാനറാലി. 35 മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ദേശീയപതാകയേന്തി വാഹനറാലിയായി എത്തിയത്. ഇതോടെ എംജി റോഡ്, വിധാന്‍സൗധ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടകള്‍ അടച്ചിട്ട് വ്യാപാരികളും പിന്തുണയുമായെത്തി. പതിനായിരത്തിലേറെ പൊലീസുകാര്‍ സുരക്ഷയ്ക്കായി രംഗത്തുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അനുമതി…

Read More

ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍!

ബെംഗളൂരു: ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ ജി. നഞ്ചുണ്ട(58) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍! കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കൂടിയാണ് ഇദ്ദേഹം. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ  സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടന്‍ നാഗദേവനഹള്ളിയിലെ അപാര്‍ട്‌മെന്റിലായിരുന്നു താമസം. നഞ്ചുണ്ടന്‍ കുറച്ച് ദിവസങ്ങളായി കോളേജില്‍ പോകുന്നില്ലായിരുന്നു.  അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവര്‍ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ്…

Read More

ഇന്ന് നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക;വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ വാഹന ഗതാഗതത്തെ ബാധിച്ചേക്കാം; അപ്രഖ്യാപിത ബന്ദിന് സാദ്ധ്യത എന്ന് മാധ്യമങ്ങൾ.

ബെംഗളൂരു : ഇന്ന് നഗരത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, നിരവധി സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. വിവിധ മുസ്ലീം സംഘടനകൾ ചേർന്നു നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പാതകളിൽ ഗതാഗതം തിരിച്ച് വിട്ടതായി അധികാരികൾ അറിയിച്ചു. കടകൾ പ്രതിഷേധിച്ച് സമരം നടത്താൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബലം പ്രയോഗിച്ച് കടകർ അടക്കാൻ ഉള്ള ശ്രമം നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. ശിവാജി നഗർ, ജയനഗർ, ജെ.സി.റോഡ്, കന്റോൺമെന്റ് ,ബന്നാർ ഘട്ട റോഡ്, ജാലഹള്ളി, പീനിയ, വിജയനഗർ,ബാട്ടാരായണപുര, കെ.ആർ. മാർക്കെറ്റ്…

Read More

പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു

ബെംഗളൂരു: പ്രതിഷേധക്കാരാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടതെന്ന് പോലീസ്; ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി കേസെടുത്തു. പൗരത്വ പ്രക്ഷോഭത്തിനെത്തിയപ്പോഴല്ല,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നൗഷീന്‍ മംഗളൂരു പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാര്‍ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസിന്റെ എഫ്‌ഐആര്‍. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസെടുത്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷീന്‍ എട്ടാം പ്രതിയുമാണ്. ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാന്‍…

Read More

നമ്പർ പ്ലേറ്റിൽ ചിത്രപ്പണി ചെയ്തിട്ടുള്ളവരുടെ ശ്രദ്ധക്ക്! നിങ്ങൾക്ക് ഉള്ള പണി വന്നു തുടങ്ങി.

ബെംഗളൂരു : വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ കരവിരുത് ഒരാഴ്ചയ്ക്കകം മാറ്റിയില്ലെങ്കിൽ ഇരട്ടി പിഴ നൽകേണ്ടി വരുമെന്ന് ഗതാഗതവകുപ്പ്. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി നമ്പറുകൾ എഴുതി പ്രദർശിപ്പിക്കുന്ന ഉടമകൾക്കെതിരെയാണ് പിഴ ചുമത്തുക. വ്യക്തമായി നമ്പറുകൾ കാണാൻ സാധിക്കാത്ത തരത്തിലുള്ള ഫാൻസി നമ്പർ പ്ലേറ്റുകൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ആണ് കൂടുതലായി ഘടിപ്പിച്ചിരിക്കുന്നത്. ഇതിനാൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ സിസിടിവി ക്യാമറയിൽ നിന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നമ്പർ പ്ലേറ്റുകളിലെ ചിത്രപണികൾക്ക് പുറമെ വ്യക്തമായ രീതിയിൽ നമ്പർ രേഖപ്പെടുത്തൽ വിവിധ ചിഹ്നങ്ങൾ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾ…

Read More

കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നു!!

ബെംഗളൂരു: തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതാണെങ്കിലും പ്രത്യേക തീവണ്ടി അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ മൗനം തുടരുകയാണ്. ദക്ഷിണ റെയിൽവേയിലെയും ദക്ഷിണ-പശ്ചിമ റെയിൽവേയിലെയും കൊമേഴ്‌സ്യൽ വിഭാഗങ്ങളാണ് തീവണ്ടികളിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഇതിനുള്ള നടപടികളായിട്ടില്ല. അവധിക്കുശേഷം മടക്കയാത്രയ്ക്കും തീവണ്ടികളിൽ ടിക്കറ്റില്ലാത്ത അവസ്ഥയാണ്. തീവണ്ടി അനുവദിക്കുന്നതിനായി കേരളത്തിൽനിന്നുള്ള എം.പി.മാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി.കളുടെ പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനെത്തുടർന്ന് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലും ടിക്കറ്റ് തീർന്നതിനാൽ നാട്ടിൽ പോകാൻ മാർഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് നിരവധി മലയാളികൾ.…

Read More

“ഫക്ക് ഓം ഹിന്ദുത്വ”നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് വര്‍ഗീയ നിറം നല്‍കി വിദ്യാര്‍ഥികള്‍;വിവാദം,എങ്ങും പ്രതിഷേധം.

ബെംഗളൂരു : പൌരത്വ ബില്ലിന് എതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടു ദിവസം മുന്‍പ് നഗരത്തിലെ ഒരു കലാലയത്തില്‍ പ്രദര്‍ശിപ്പിച്ച ബാനര്‍ വന്‍ വിവാദത്തിന് കാരണമായി. “ഫക്ക്  ഓം ഹിന്ദുത്വ “എന്നായിരുന്നു ആ ബാനറില്‍ എഴുതിയിരുന്നത്.ഈ വാര്‍ത്ത‍ ഇന്നലെ ഉച്ചയോടെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സഹോദര സ്ഥാപനമായ കന്നഡ ചാനല്‍ “സുവര്‍ണ ന്യൂസ്‌ 24X7” ആണ് പുറത്ത് കൊണ്ട് വന്നത്.ഇത് വിവാദമാവുകയും ചര്‍ച്ചയാകുകയും ചെയ്തു. This image clearly shows that it’s ‘Fuck ॐ (om) Hindutva’ written on the banner. What does Om…

Read More

“പൗരത്വബിൽ പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തും”എന്ന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവാണ് മംഗളൂരുവിലെ പ്രശ്നങ്ങൾക്ക് കാരണം എന്ന് ബി.ജെ.പി.

ബെംഗളൂരു : പൗരത്വ നിയമം പിൻവലിച്ചില്ലെങ്കിൽ കർണാടക കത്തുമെന്ന് കോൺഗ്രസ് എംഎൽഎ യു.ടി. ഖാദറിനെ പ്രസംഗത്തെ അപലപിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. മംഗളൂരുവിൽ രണ്ടുപേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിന് ഖാദർ നേരിട്ട് ഉത്തരവാദി ആണെന്നും അദ്ദേഹം ആരോപിച്ചു. ഖാദറിന്റെ പ്രസ്താവന കാരണമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും കുറ്റപ്പെടുത്തി. മൈസൂരു എം പി പ്രതാപ സിംഹയും ഇതേ ആരോപണവുമായി മുന്നോട്ട് വന്നു. എന്നാൽ ഖാദർ ബിജെപിയുടെ ആരോപണം നിഷേധിച്ചു.രാജ്യ വ്യാപക പ്രതിഷേധമാണ് കലാപത്തിൽ കലാശിച്ചത് ഇതിൽ വിഷമമുണ്ട്…

Read More

നിരോധനാജ്ഞയിൽ ഇളവ്;കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൊണ്ടുവരാൻ കേരള ആർ.ടി.സി.ബസുകൾ മംഗളൂരിലേക്ക്.

ബെംഗളൂരു : 15.30 മണി മുതൽ 18 മണി വരെ മംഗളൂരുവിൽ നിരോധനാജ്ഞ തൽക്കാലം ഇളവ് ചെയ്യുന്നതാണെന്നും ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു:കാസർഗോഡ് ജില്ലാ കലക്ടർ 5 കെ.എസ്.ആർ.ടി.സി.ബസ്സുകൾ മംഗളൂരിിലേക്ക് അയക്കണമെന്ന് ഡിപ്പോയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് 5 ബസ്സുകൾ മംഗളൂരിലേക്ക് പോലീസ് എസ്കോർട്ടോടെ പോകാൻ ഉള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ 5 ബസ്സുകളും മംഗളൂരു പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ച് മടക്കയാത്ര നടത്തുന്നതായിരിക്കും. ഒറ്റപ്പെട്ട് പോയ മലയാളികൾ പമ്പ് വെൽ കേന്ദ്രീകരിച്ച് ഈ അവസരം പ്രയോജന…

Read More
Click Here to Follow Us