ബെംഗളൂരു : സാമൂഹ്യ സേവനങ്ങൾക് ഊന്നൽ നൽകാൻ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന HOPE REHAB TRUST വരുന്ന ജനുവരി 4 നു 9 മണിക്ക് നിരവധി വിദഗ്ദ ഡോക്ടർമാരുടേയും ഫിസിയോതെറാപിസ്റ്റുകളുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ബൊമ്മസാന്ദ്രയിലെ ലൈഫ് ഡയഗ്നോസ്റ്റിക് സെൻററിൽ വെച്ച് നടത്തുന്നു. ഭാരവാഹികളായ ബിബിൻ ലോറൻസ് (പ്രസിഡന്റ്), മുഹമ്മദ് നവാസ് കെ.വി (സെക്രട്ടറി),രഞ്ജിത് ബേബി , തൻവീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
Read MoreYear: 2019
ഭർത്തൃമതിയോടൊപ്പം ലിവിംങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുത്തേറ്റു മരിച്ചു.
ബെംഗളൂരു : ശ്രീരംഗപട്ടണത്തിൽ ഭർത്തൃമതിയോടൊപ്പം ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവന്ന യുവാവ് കുത്തേറ്റു മരിച്ചു. നഞ്ചംകോട് ഹുറ സ്വദേശിയായ ഉദയ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ശ്രീരംഗപട്ടണം മാണ്ടി സ്വദേശികളായ മോഹൻ, നിഖിൽ, ധർമ എന്നിവർ ഉദയ് താമസിച്ചുവന്ന വീട്ടിലെത്തി കൊലനടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറുവർഷമായി ഭർത്താവിനെ പിരിഞ്ഞ് ജീവിക്കുന്ന യുവതിയോടൊത്ത് ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവരികയായിരുന്നു ഉദയ്. കൊലക്കുറ്റത്തിൽ ആരോപണവിധേയനായ മോഹൻ ഫെയ്സ് ബുക്ക് വഴി യുവതിയെ പരിചയപ്പെടുകയും ഫോണിൽ ചാറ്റ് ചെയ്യുകയും പതിവായിരുന്നു. പിന്നീട് യുവതിയോട് ലൈംഗികമായി വഴങ്ങാൻ…
Read Moreസി.ടി.സ്കാൻ ചെയ്യുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രമെടുക്കുകയും മോശമായി സ്പർശിക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ.
മുംബൈ: മഹാരാഷ്ട്രയിൽ സിടിസ്കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളിയെന്ന് വിവരം. കണ്ണൂർ സ്വദേശിയെയാണ് യുവതിയുടെ പരതിയെത്തുടർന്ന് ഉല്ലാസ് നഗർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. ഉല്ലാസ്നഗറിലെ സർവ്വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ…
Read Moreപോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകില്ലെന്ന് മുഖ്യമന്ത്രി!!
ബെംഗളൂരു: പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോൾ നഷ്ടപരിഹാരം നൽകില്ലെന്ന് മുഖ്യമന്ത്രി!! മംഗളൂരുവിലെ പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ ജലീൽ (49) നൗഷീൻ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് യെദ്യൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന രീതിയിലുള്ള പ്രചരണം വന്നതിന് പിന്നാലെ യെദ്യൂരപ്പ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. അക്രമം സംബന്ധിച്ച്…
Read Moreഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവും വാടകക്കൊലയാളികളും അറസ്റ്റിൽ!
ബെംഗളൂരു: വ്യാളിക്കാവലിൽ താമസിക്കുന്ന വിനുത(34)യെയാണ് ഭർത്താവ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് വിനുതയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരേന്ദ്രബാബു (39), കോതണ്ഡരാമപുര സ്വദേശിയായ എം. പ്രശാന്ത് (28), ഹെബ്ബാൾ കെമ്പാപുര സ്വദേശിയായ ജഗന്നാഥ് (27) എന്നിവരാണ് പിടിയിലായത്. അഞ്ചുലക്ഷം രൂപയ്ക്കാണ് ഒട്ടോ ഡ്രൈവർമാരായ പ്രശാന്തും ജഗന്നാഥും കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 2013 മുതൽ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. സ്ത്രീധനത്തിന്റെപേരിൽ പീഡിപ്പിക്കുന്നുവെന്നുകാണിച്ച് വിനുത പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതാണ് ഭർത്താവായ നരേന്ദ്രബാബുവിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിനുതയെ…
Read Moreമല്ലേശ്വരത്തെ സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അജ്ഞാതർ അഗ്നിക്കിരയാക്കി.
ബെംഗളൂരു : മല്ലേശ്വരത്തെ വയലികാവലിൽ ഉള്ള സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് ഓഫീസ് പെട്രോളൊഴിച്ച് കത്തിച്ചത്. പുറമെ നിർത്തിയിട്ടിരുന്ന 6 ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. ഒരു കുടുംബത്തിലെ നാലുപേരും 5 പാർട്ടി മെമ്പർമാരും ഓഫീസിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഉടൻ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് അന്വേഷണമാരംഭിച്ചു, സമീപ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ” ഇത് ജനാധിപത്യത്തിന്റെ മേലുള്ള അക്രമണമാണ്, പ്രതികരിക്കാനുള്ള അവകാശത്തിന്റെ മേലുള്ള…
Read Moreഎറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു;ഒരാൾ മരിച്ചു.
ബെംഗളൂരു : നഗരത്തിൽ നിന്നും എറണാകുളത്തേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു. അപകടം ബസ്സിന്റെ അമിത വേഗത മൂലമെന്ന് പോലീസ്. ക്രിസ്തുമസ് പുലരിയിൽ കുന്നംകുളത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കാനിടയായത് ബസ്സിന്റെ അമിതവേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അമിതവേഗതയിലെത്തിയ ബസ് കുന്നംകുളം ടൗണിലെ തിരിവ് അശ്രദ്ധമായി തിരിച്ചതോടെ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു പൊലീസ് പറയുന്നു. പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ചീരൻ വീട്ടിൽ വർഗീസി (ജോസ്) ന്റെ മകൻ റെന്നിങ്ങ്സ് (33) ആണ് മരിച്ചത്. കല്ലുംപുറം നെയ്യൻ വീട്ടിൽ ജോയിയുടെ…
Read Moreഉദ്യാനനഗരിയിലെ ബഡ്ജറ്റ് ഷോപ്പിങ് പറുദീസ…
ബെംഗളൂരു: ഫുട്പാത്തുകളില്‍ അലഞ്ഞു തിരിഞ്ഞ് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. മെട്രോ ഹബ്ബായ ബെംഗളുരുവില്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഇത്തരം ഒട്ടനവധി മാര്‍ക്കറ്റുകളുണ്ട്. തെരുവു മാര്‍ക്കറ്റില്‍ നിന്ന് ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ കിട്ടുമോ എന്ന സംശയത്തില്‍ മിക്കവരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്. ഇത്തരം സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ചിക്പേട്ട്. നഗരത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് ഏരിയയാണിതെന്ന് കരുതപ്പെടുന്നു. ബംഗളൂരുവിലെ ഏറ്റവും…
Read Moreവായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ പിടിച്ചെടുത്ത സ്കാനിയ ബസുകൾ തിരിച്ചെത്തി.
ബെംഗളൂരു : വായ്പ തവണ മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകാർ പിടിച്ചെടുത്ത വാടക സ്കാനിയ ബസുകൾ നീണ്ട ഇടവേളയ്ക്കുശേഷം സർവീസ് പുനരാരംഭിച്ചു. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്നും കേരള ആർ ടി സി പാട്ടത്തിനെടുത്ത് സർവീസ് നടത്തിയിരുന്ന 9 ബസ്സുകളാണ് ഒക്ടോബർ 31 നവംബർ രണ്ടിനുമിടയിൽ വായ്പ നൽകിയ സാമ്പത്തിക സ്ഥാപനം പിടിച്ചെടുത്തത്. ഇതേതുടർന്ന് ഇവിടെ നിന്നുള്ള കേരള ആർടിസി യുടെ സംസ്ഥാനാന്തര സർവീസുകൾ താറുമാറായി. വായ്പ കുടിശ്ശിക അടച്ചതിനെത്തുടർന്നാണ് ബസ്സുകൾ വിട്ടു കിട്ടിയത്.ഇവ സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ടിക്കറ്റ് റിസർവേഷൻ പുനരാരംഭിച്ചതായി ബംഗളൂരു കെഎസ്ആർടിസി കൺട്രോളിങ്…
Read Moreഎല്ലാവരും സ്വകാര്യ ബസുകളിൽ ടിക്കറ്റുകൾ ഉറപ്പിച്ചതിന് ശേഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.
ബെംഗളൂരു : ക്രിസ്തുമസിന് നാട്ടിലേക്ക് തിരക്ക് വർദ്ധിച്ചപ്പോൾ നഗരത്തിലെ മലയാളികൾ ആഗ്രഹിച്ചതാണ് ഒരു സ്പെഷൽ ട്രെയിൻ, എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ അത് അവഗണിച്ച റെയിൽവേ, ക്രിസ്തുമസിന് ശേഷം ആളുകൾക്ക് അത്ര ഉപകാരമല്ലാത്ത ദിവസം എറണാകുളത്തേക്ക് സ്പെഷൽ പ്രഖ്യാപിച്ചിരിക്കുകയാണ്. Special Train 06547/06548 SBC-ERN-KJM Special Express with Special Fare to clear extra rush during Christmas & Shabarimala Puja :- pic.twitter.com/9yV0o8t0L4 — DRM Bengaluru (@drmsbc) December 24, 2019 28ന് എറണാകുളത്തേക്കും മടക്ക സർവീസ് 29ന്…
Read More