ഭർത്തൃമതിയോടൊപ്പം ലിവിംങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുത്തേറ്റു മരിച്ചു.

ബെംഗളൂരു : ശ്രീരംഗപട്ടണത്തിൽ ഭർത്തൃമതിയോടൊപ്പം ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവന്ന യുവാവ് കുത്തേറ്റു മരിച്ചു. നഞ്ചംകോട് ഹുറ സ്വദേശിയായ ഉദയ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

ശ്രീരംഗപട്ടണം മാണ്ടി സ്വദേശികളായ മോഹൻ, നിഖിൽ, ധർമ എന്നിവർ ഉദയ് താമസിച്ചുവന്ന വീട്ടിലെത്തി കൊലനടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആറുവർഷമായി ഭർത്താവിനെ പിരിഞ്ഞ് ജീവിക്കുന്ന യുവതിയോടൊത്ത് ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവരികയായിരുന്നു ഉദയ്. കൊലക്കുറ്റത്തിൽ ആരോപണവിധേയനായ മോഹൻ ഫെയ്സ് ബുക്ക് വഴി യുവതിയെ പരിചയപ്പെടുകയും ഫോണിൽ ചാറ്റ് ചെയ്യുകയും പതിവായിരുന്നു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

പിന്നീട് യുവതിയോട് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഉദയും സ്ത്രീയും ഒന്നിച്ചുവീട്ടിലേക്ക് വരുന്നതുകണ്ട മോഹനനും സംഘവും വീട്ടിലെത്തി വാതിൽ പൊളിച്ച് അകത്തുകയറി ഉദയിനെ കുത്തുകയായിരുന്നെന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts