സി.ടി.സ്കാൻ ചെയ്യുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രമെടുക്കുകയും മോശമായി സ്പർശിക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ.

മുംബൈ: മഹാരാഷ്ട്രയിൽ സിടിസ്കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളിയെന്ന് വിവരം.

കണ്ണൂർ സ്വദേശിയെയാണ് യുവതിയുടെ പരതിയെത്തുടർന്ന് ഉല്ലാസ് നഗർ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം.

ഉല്ലാസ്നഗറിലെ സർവ്വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്.
തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

സ്കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.

തുടർന്ന് പോലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts