മുത്തൂറ്റ് ഫിനാൻസിന്റെ ലിംഗരാജപുരം ശാഖയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ നേപ്പാളിൽ നിന്നുള്ള സംഘം!

ബെംഗളൂരു: മുത്തൂറ്റ് ഫിനാൻസിന്റെ ലിംഗരാജപുരം ശാഖയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ നേപ്പാളിൽ നിന്നുള്ള സംഘം! നേപ്പാളിൽ നിന്നുള്ള പന്ത്രണ്ട് അംഗ സംഘമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും സഹോദരനുമാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കവര്‍ച്ചയ്ക്ക് പിന്നാലെ ഇവർ നേപ്പാളിലേക്ക് കടന്നതായും പൊലീസ് വ്യക്തമാക്കി. ലിംഗരാജപുരത്തെ മുത്തൂറ്റ് സ്ഥാപനത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. ഏകദേശം 77 കിലോഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തില്‍റെ ശുചിമുറിയുടെ ചുമരുകള്‍ തുരന്നാണ് കെട്ടിടത്തിനുള്ളിലേക്ക് മോഷ്ടാക്കള്‍ എത്തിയത്. ലോക്കറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ…

Read More

കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!!

ബെംഗളൂരു: കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!! വര്‍ഷത്തിലെ അവസാന പൂര്‍ണ്ണ സൂര്യഗ്രഹണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയായിരുന്നു ഗ്രഹണം സംഭവിച്ചത്. ഏറെ ആകാംഷയോടെ കാത്തിരുന്ന സൂര്യഗ്രഹണം അതിലേറെ അന്ധവിശ്വാസങ്ങളും പുറത്തു കൊണ്ടുവന്നു എന്നുവേണം കരുതാന്‍… സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ തികച്ചും ഭൗതിക പ്രതിഭാസമെങ്കിലും ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല ഭാഗത്തും വ്യത്യസ്ത അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് നിലനില്‍ക്കുന്നത്. അത്തരത്തിലൊന്നാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്നത്. സൂര്യഗ്രഹണ സമയത്ത് ഇവര്‍ ഭിന്നശേഷിക്കാരായ കൊച്ചുകുട്ടികളെ കഴുത്തറ്റം മണ്ണിട്ട്‌ മൂടുകയാണ്…

Read More

സൗജന്യ കാൻസർ നിർണയും ഫിസിയോ തെറാപ്പി ക്യാമ്പും.

ബെംഗളൂരു : സാമൂഹ്യ സേവനങ്ങൾക് ഊന്നൽ നൽകാൻ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന HOPE REHAB TRUST വരുന്ന ജനുവരി 4 നു 9 മണിക്ക് നിരവധി വിദഗ്ദ ഡോക്ടർമാരുടേയും ഫിസിയോതെറാപിസ്റ്റുകളുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ബൊമ്മസാന്ദ്രയിലെ ലൈഫ് ഡയഗ്‌നോസ്റ്റിക് സെൻററിൽ  വെച്ച് നടത്തുന്നു. ഭാരവാഹികളായ ബിബിൻ ലോറൻസ് (പ്രസിഡന്റ്), മുഹമ്മദ് നവാസ് കെ.വി (സെക്രട്ടറി),രഞ്ജിത് ബേബി , തൻവീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

Read More

ഭർത്തൃമതിയോടൊപ്പം ലിവിംങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുത്തേറ്റു മരിച്ചു.

ബെംഗളൂരു : ശ്രീരംഗപട്ടണത്തിൽ ഭർത്തൃമതിയോടൊപ്പം ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവന്ന യുവാവ് കുത്തേറ്റു മരിച്ചു. നഞ്ചംകോട് ഹുറ സ്വദേശിയായ ഉദയ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ശ്രീരംഗപട്ടണം മാണ്ടി സ്വദേശികളായ മോഹൻ, നിഖിൽ, ധർമ എന്നിവർ ഉദയ് താമസിച്ചുവന്ന വീട്ടിലെത്തി കൊലനടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറുവർഷമായി ഭർത്താവിനെ പിരിഞ്ഞ് ജീവിക്കുന്ന യുവതിയോടൊത്ത് ലിവിങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞുവരികയായിരുന്നു ഉദയ്. കൊലക്കുറ്റത്തിൽ ആരോപണവിധേയനായ മോഹൻ ഫെയ്സ് ബുക്ക് വഴി യുവതിയെ പരിചയപ്പെടുകയും ഫോണിൽ ചാറ്റ് ചെയ്യുകയും പതിവായിരുന്നു. പിന്നീട് യുവതിയോട് ലൈംഗികമായി വഴങ്ങാൻ…

Read More
Click Here to Follow Us