കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!!

ബെംഗളൂരു: കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!! വര്‍ഷത്തിലെ അവസാന പൂര്‍ണ്ണ സൂര്യഗ്രഹണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയായിരുന്നു ഗ്രഹണം സംഭവിച്ചത്.

ഏറെ ആകാംഷയോടെ കാത്തിരുന്ന സൂര്യഗ്രഹണം അതിലേറെ അന്ധവിശ്വാസങ്ങളും പുറത്തു കൊണ്ടുവന്നു എന്നുവേണം കരുതാന്‍… സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ തികച്ചും ഭൗതിക പ്രതിഭാസമെങ്കിലും ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല ഭാഗത്തും വ്യത്യസ്ത അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് നിലനില്‍ക്കുന്നത്.

അത്തരത്തിലൊന്നാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്നത്. സൂര്യഗ്രഹണ സമയത്ത് ഇവര്‍ ഭിന്നശേഷിക്കാരായ കൊച്ചുകുട്ടികളെ കഴുത്തറ്റം മണ്ണിട്ട്‌ മൂടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികള്‍ സുഖം പ്രാപിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കൂടാതെ, ഇത്തരത്തില്‍ കുട്ടികളെ മണ്ണിനടിയില്‍ മൂടുന്നതുകൊണ്ട് കുട്ടികള്‍ക്ക് ചര്‍മ രോഗങ്ങള്‍ ഉണ്ടാവില്ലെന്നും, കുട്ടികള്‍ അംഗവൈകല്യമുള്ളവരായി മാറില്ലെന്നുമാണ് ഇവരുടെ വിശ്വാസം.

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് വിചിത്രമായ നിരവധി അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഇപ്പോഴും വിശ്വസിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ്, ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യരുത് എന്നുള്ളതാണ്. കൂടാതെ, അവശേഷിച്ച ഭക്ഷണം ഗ്രഹണത്തിന്ശേഷം കഴിക്കില്ല. അത് കളയുകയാണ് പതിവ്.

കൂടാതെ, ഗ്രഹണസമയത്ത്, പൂജാ, ആരാധന നടത്താനോ, ദേവന്മാരുടെ വിഗ്രഹങ്ങളെ ആരാധിക്കാനോ, സ്പർശിക്കാനോ പാടില്ല, എന്നും പറയപ്പെടുന്നു. ഗ്രഹണസമയത്ത് ക്ഷേത്രങ്ങളുടെ വാതിലുകൾ പോലും സാധാരണയായി അടച്ചിരിക്കും.

ഗ്രഹണത്തിന്ശേഷവുമുണ്ട് പാലിക്കപ്പെടുന്ന കുറെ വിശ്വാസങ്ങള്‍. ഗ്രഹണത്തിനുശേഷം, കുളിക്കണമെന്നും, പുതിയതും വൃത്തിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നുമാണ് വിശ്വാസം. കൂടാതെ, ഗംഗ, യമുന പോലെയുള്ള നദികളില്‍ മുങ്ങിക്കുളിക്കുന്നതും പുണ്യമായി കരുതപ്പെടുന്നു.

കൂടാതെ, ഗ്രഹണസമയത്ത് ഉറങ്ങുക, മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് വിശ്വാസം. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണ് ഇന്ന് രാവിലെ ദൃശ്യമായത്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ മൂന്നു ഗ്രഹങ്ങളും നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us