ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടി, യുവാവ് പിടിയിൽ

ബെംഗളൂരു: ആറ് മാസം ഗർഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹം, കാട്ടിൽ താൻ നേരത്തെ തയ്യാറാക്കിയ കുഴിയിൽ കുഴിച്ചുമൂടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദാവൻഗരെ ജില്ലയിലെ മോഹൻ കുമാർ (25) ആണ്. ഇയാളുടെ ഒളിവിൽ കഴിയുന്ന മാതാപിതാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ചന്ദ്രകല എന്ന രശ്മി (21) ആണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ചന്ദ്രകലയും മോഹൻകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ, ആദ്യദിവസങ്ങളിൽ തന്നെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ചന്ദ്രകലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ മോഹൻകുമാർ കൂടുതൽ സ്ത്രീധനത്തിനായി ഭാര്യയിൽ സമ്മർദം ചെലുത്തി. ഭാര്യ ആരോടും സംസാരിക്കുന്നതും അയാൾക്ക് വെറുപ്പായിരുന്നു.

ചന്ദ്രകല മറ്റുള്ളവരോട് സംസാരിക്കുമ്പോഴെല്ലാം, യുവാവ് ഭാര്യയെ ചോദ്യം ചെയ്യുകയും അവിഹിത ബന്ധങ്ങൾ ആരോപിക്കുകയും ചെയ്തു. ചന്ദ്രകല പീഡനം സഹിക്കാനാകാതെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. എന്നാൽ അവർ ചന്ദ്രകലയെ തിരിച്ചയച്ചു. ഒന്നരമാസം മുമ്പ് വഴക്കിനിടെ മോഹൻകുമാർ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ചിക്കമംഗലൂർ ജില്ലയിലെ അജ്ജംപുരയ്ക്കടുത്തുള്ള ഹുനഘട്ട വനമേഖലയിൽ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടു.

തുടര്‍ന്ന് ചന്ദ്രകലയെ കാണാനില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയും ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞ് ഒക്ടോബര്‍ 10ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മരുമകന്‍ ചന്ദ്രകലയെ ഉപദ്രവിച്ചിട്ടുണ്ടാകുമെന്ന് സംശയിച്ച്‌ മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കി. ചന്ദ്രകലയെ കാണാതായ ദിവസം പുലര്‍ചെ രണ്ട് മണിയോടെ മോഹന്‍ കുമാര്‍ കാറുമെടുത്ത് പുറത്തേക്ക് പോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. മോഹൻ കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഒരു മാസം മുമ്പ് മോഹൻ കുമാർ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം സംസ്കരിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും വളരെ നേരത്തെ തന്നെ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഈ കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ വനത്തിനുള്ളിൽ കുഴി തയ്യാറാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us