വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ പിടിച്ചെടുത്ത സ്കാനിയ ബസുകൾ തിരിച്ചെത്തി.

ബെംഗളൂരു : വായ്പ തവണ മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകാർ പിടിച്ചെടുത്ത വാടക സ്കാനിയ ബസുകൾ നീണ്ട ഇടവേളയ്ക്കുശേഷം സർവീസ് പുനരാരംഭിച്ചു.

മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്നും കേരള ആർ ടി സി പാട്ടത്തിനെടുത്ത് സർവീസ് നടത്തിയിരുന്ന 9 ബസ്സുകളാണ് ഒക്ടോബർ 31 നവംബർ രണ്ടിനുമിടയിൽ വായ്പ നൽകിയ സാമ്പത്തിക സ്ഥാപനം പിടിച്ചെടുത്തത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഇതേതുടർന്ന് ഇവിടെ നിന്നുള്ള കേരള ആർടിസി യുടെ സംസ്ഥാനാന്തര സർവീസുകൾ താറുമാറായി.

വായ്പ കുടിശ്ശിക അടച്ചതിനെത്തുടർന്നാണ് ബസ്സുകൾ വിട്ടു കിട്ടിയത്.ഇവ സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ടിക്കറ്റ് റിസർവേഷൻ പുനരാരംഭിച്ചതായി ബംഗളൂരു കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ പറഞ്ഞു.

വാടക സ്കാനിയകളിൽ രണ്ടെണ്ണം ബംഗളൂരുവിലും ഏഴെണ്ണം തിരുവനന്തപുരത്തും ആണ് പിടിച്ചെടുത്തത്.

ഈ ബസുകൾ കൂടി സർവീസ് തുടങ്ങിയതോടെ ബെംഗളൂരു- കേരള റൂട്ടിൽ ദിവസേന കേരള ആർ ടി സി യുടെ എ.സി. സർവീസുകൾ ഏഴായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts