ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കാൻ വേറിട്ടൊരു മാർഗവുമായി ബെംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ് റാത്തോഡ്. പ്രതിഷേധകർക്കുമുന്നിൽ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം സ്ഥിതിഗതികൾ ശാന്തമാക്കിയത്. ബെംഗളൂരു ടൗൺഹാളിൽ തടിച്ചുകൂടിയ പ്രക്ഷോഭകരോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ദേശീയഗാനം ആലപിച്ചത്. ഇതോടെ പ്രക്ഷോഭകർ പിരിഞ്ഞുപോയി. #WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing…
Read MoreMonth: December 2019
മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമം; രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവ്: കെ.സി. വേണുഗോപാല്‍
ബെംഗളൂരു: മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ കൃത്യനിര്‍വഹണത്തെ തടയുകയും ചട്ടവിരുദ്ധമായി അവരെ കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്ത കര്‍ണാടക പൊലീസിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു. Kerala Revenue Minister E Chandrasekharan to ANI: Once I received the info…
Read Moreമംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി;മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.
ബെംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുന്നു. പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ്, ഡൽഹി, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലക്നൗ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ് , ബറേലി,…
Read Moreമലയാളികൾക്കെതിരെ ആരോപണമുന്നയിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ!
ബെംഗളൂരു: സംസ്ഥാനത്തെ പ്രതിഷേധങ്ങളില്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും ബൊമ്മെ ആരോപിച്ചു. മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്തുനിന്നു വന്നവരാണ്. അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. അയല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ഇവർക്ക് നേരെ മംഗളുരുവില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ…
Read Moreഹാസന്, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്!!
ബെംഗളൂരു: ഹാസന്, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്. https://twitter.com/ANI/status/1207541525065818112 ബെംഗളൂരു ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന് രാമചന്ദ്ര ഗുഹ, കോണ്‍ഗ്രസ് എം.എല്‍.എ. റിസ്വാന് അര്‍ഷാദ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു. ‘പൗരത്വനിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണ്’ എന്ന പോസ്റ്ററുമായിട്ടായിരുന്നു രാമചന്ദ്ര ഗുഹ എത്തിയത്. ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചാണ് പോലീസുകാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിക്കെതിരേ വിവിധ…
Read Moreസംഘർഷത്തിൽ മംഗളൂരുവിൽ 2 പേർ മരിച്ചു.
ബെംഗളൂരു : പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്നുണ്ടായ അക്രമണത്തിലും പിന്നീട് ഉണ്ടായ പോലീസ് നടപടിയിൽ 2 പേർ മരിച്ചു. ഉച്ചയോടെ അക്രമികൾക്കെതിരെ പോലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചിരുന്നു അതിനെ തുടർന്ന് 2 പേരെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അവരാണ് മരിച്ചത്. ജലീൽ (49), നൗസീൻ (23) എന്നിവരാണ് മരിച്ചത്. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ തീവക്കാനുള്ള അക്രമികളുടെ ശ്രമം ചെറുക്കുന്നതിനിടയിലാണ് സംഭവമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. A passengers sustained injuries after stones were pelted…
Read Moreമംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു!!
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ജലീൽ (49), നൗസിൻ (23) എന്നിവർ ആണ് വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. മംഗലാപുരം പോലീസ് കമ്മീഷണർ ഡോ. ഹർഷ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സിആർപിസി 144-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചാണ് പ്രതിഷേധക്കാർ…
Read Moreമംഗളൂരുവില്‍ വന്‍ സംഘര്‍ഷം;പോലീസ് ആകാശത്തേക്ക് വെടി വച്ചു;റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു;അക്രമികള്‍ മലയാളികള്‍ ആണെന്ന് മാധ്യമങ്ങള്‍.
ബെംഗളൂരു : പൌരത്വ ബില്ലിനെതിരെ മംഗലുരു നഗരത്തില്‍ വന്‍ സംഘര്‍ഷം,അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു.ഇന്ന് ഉച്ചക്ക് ശേഷം ആണ് സംഭവം.നെല്ലിക്കൈ റോഡില്‍ ഒത്തുകൂടിയ പ്രക്ഷോഭകരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നു,നഗരത്തില്‍ ഇന്ന് നിരോധനാജ്ഞ നിലവില്‍ ഉണ്ട്. ഉടന്‍ തന്നെ പ്രക്ഷോഭകരുടെ ഇടയില്‍ ഇന്ന് തുടര്‍ച്ചയായി പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.മാത്രമല്ല സാധാരണ യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് പോലീസ് ആളുകളെ അടിച്ചോടിക്കുകയും അവസാനം അക്രമകാരികളെ പിരിച്ചു വിടാന്‍ മുകളിലേക്ക് വെടിവക്കുകയും ആയിരുന്നു.റബ്ബര്‍ ബുള്ളറ്റ്…
Read Moreവിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും ഇനി നോർക്ക വഴി.
ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക് ആവശ്യമായ ആഭ്യന്തര അറ്റെസ്റ്റേഷനുകളും ഇനി നോർക്ക വഴി ചെയ്യാം..ഇതുവരെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായിരുന്നു അറ്റസ്റ് ചെയ്തിരുന്നത്. കേരളത്തിൽ നിന്നും ഇഷ്യൂ ചെയ്ത ജനന,മരണ,വിവാഹ സെർട്ടിഫിക്കറ്റുകൾ,പവർ ഓഫ് അറ്റോർണി,സത്യവാങ്മൂലങ്ങൾ,ടി.സി, ലീഗൽ ഹെയർഷിപ്,പോലീസ് ക്ലീയറൻസ് സെർട്ടിഫിക്കറ്റുകൾ,മാർക്ക് ലിസ്റ്റുകൾ,ഗവൺമെന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ നൽകുന്ന സെർട്ടിഫിക്കറ്റുകൾ (നിബന്ധനകൾക്ക് വിധേയം) മുതലായവയുടെ ആഭ്യന്തര അറ്റസ്റ്റേഷൻ ഇനി ബെംഗളൂരു നോർക്കയിലൂടെ നടക്കും. തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിൽ പോകുന്നത് ഇതുവഴി ഒഴിവാക്കാനാവും. ഫോൺ: 080-25585090
Read Moreഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് :രാമചന്ദ്രഗുഹ.
ബെംഗളൂരു : “ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് “, പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ഡിസം 18ന് ഇന്ദിരാ നഗർ ECAയിൽ “സിവിൽ ലിബേർട്ടീസ് കളക്ടിവ്” സംഘടിപ്പിച്ച ചർച്ചയിൽ ” ബഹുസ്വരത : ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം, ഒരു ഭാഷ, ഒരു പൊതുശത്രുവെന്നത് അടിസ്ഥാനപ്പെടുത്തി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വിപരീതമായി അനേകത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ. ബഹുസ്വരത, അഹിംസ, സാമൂഹിക സമത്വം,…
Read More