മാറത്തഹള്ളിയിൽ യുവതിയെ അപരിചിതൻ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു!!

ബെംഗളൂരു: മാറത്തഹള്ളിയിൽ യുവതിയെ അപരിചിതൻ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മാറത്തഹള്ളി സ്വദേശിയായ 30 കാരിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഒരാള്‍ തങ്ങളുടെ എതിര്‍വശത്തുള്ള വീട് ഒഴിഞ്ഞുകിടക്കുകയാണോ എന്നും വാടകക്ക് നല്‍കുമോ എന്നുമന്വേഷിച്ച് വന്നതെന്ന് യുവതി പറഞ്ഞു. തനിക്കറിയില്ലെന്നു പറഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്റെ നമ്പര്‍ നല്‍കാന്‍ പറഞ്ഞു. അതും കൈവശമില്ലെന്ന് പറഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ നമ്പര്‍ ആവശ്യപ്പെട്ടത്. അദ്ദേഹമിപ്പോള്‍ തിരക്കിലായിരിക്കുമെന്നും പിന്നീട് വീട്ടുടമസ്ഥനോട് അന്വേഷിച്ച് അറിയിക്കാമെന്ന് പറയുകയുമായിരുന്നു. നാലു നിലകള്‍ കയറിയാണ് എത്തിയതെന്നും ദാഹിക്കുന്നതിനാല്‍ ഒരു ഗ്ലാസ് വെള്ളം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍…

Read More

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9ന്റെ ഭാഗമായി നടന്ന 50മണിക്കൂർ ഹ്രസ്വചിത്ര മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50ൽ സ്ഥാനം നേടി; പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന.

ബെംഗളൂരു :മുംബൈ ആസ്ഥാനമായി നടന്ന ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസൺ 9 ന്റെ ഭാഗമായി നടന്ന 50 മണിക്കൂർ ഷോർട് ഫിലിം മത്സരത്തിൽ മലയാളികളുടെ സിനിമയും ടോപ് 50 യിൽ സ്ഥാനം നേടി. 3  വിഭാഗങ്ങളായി നടന്ന മത്സരത്തിൽ  (1. പ്രൊഫഷണൽ  ,2 അമേച്ചർ 3 മൊബൈൽ സിനിമ) 18 രാജ്യങ്ങളിൽ നിന്നായി 1650ൽ അധികം സിനിമകൾ മത്സരത്തിനുണ്ടായിരുന്നു. 6 മിനിറ്റു ദൈർഘ്യത്തിൽ നിന്നുകൊണ്ട് “THE PASSION”കഥാ തന്തുവിനെ ആസ്പദമാക്കി സബ് ടൈറ്റിൽ അടക്കം 50 മണിക്കൂറിനുള്ളിൽ ഒരു സിനിമ ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി. പരിമിതമായ…

Read More

തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും സവാള ഇറക്കുമതി ചെയ്ത് നഗരത്തിലെ വ്യാപാരികൾ.

ബെംഗളൂരു : വിലക്കയറ്റത്തെ തുടർന്ന് തുർക്കി ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വലിയ ഉള്ളി മംഗളൂരു തുറമുഖം വഴി ഇറക്കുമതി ചെയ്ത കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. കിലോക്ക് 100 മുതൽ 120 രൂപവരെയാണ് വില 50 ടൺ വലിയ ഉള്ളിയാണ് കപ്പൽമാർഗം കഴിഞ്ഞദിവസങ്ങളിൽ എത്തിയത്. ക്ഷാമം രൂക്ഷമായതോടെ ആണിത് . മുംബൈയിലെ ഏജൻസി വഴിയാണ് ഉള്ളി എത്തിയത് ഉത്തരേന്ത്യയിൽ നിന്ന് എത്തുന്ന ഉള്ളിയെക്കാൾ വലുപ്പം കൂടുതൽ ഉള്ള തുർക്കി സവാളക്ക് 12,000 രൂപ വരെയാണ് വില. ക്ഷാമം തുടരുകയാണെങ്കിൽ കൂടുതൽ സവാള എത്തിക്കുമെന്ന് മൊത്ത…

Read More

വിരൽ തുമ്പിൽ പോലീസ് സഹായം,”സ്ത്രീസുരക്ഷ”ബി.സി.പി ആപ്പ് മെഗാഹിറ്റ്! 3 ദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തത് അരലക്ഷം പേർ.

ബെംഗളൂരു : 9 മിനിറ്റ് കൊണ്ട് പോലീസ് സേവനം ലഭ്യമാക്കുമെന്ന ഉറപ്പുമായി സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പുനരവതരിപ്പിച്ച ബി സി പി സുരക്ഷ ആപ്പ് മൊബൈൽ ഉപഭോക്താക്കളുടെ ഇടയിൽ മെഗാഹിറ്റ് ആയി. 3 ദിവസം കൊണ്ട് അര ലക്ഷം പേരാണ് ഇത് ഡൗൺലോഡ് ചെയ്തത്. തെലങ്കാനയിൽ വനിതാഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സുരക്ഷ ശക്തമാക്കിയ ബംഗളൂരു സിറ്റി പോലീസ് സ്ത്രീകളോട് സുരക്ഷ ആപ്പ് ഡൗൺലോഡ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് മൂന്നു ദിവസം കൊണ്ടാണ് ഈ ഇത്രയധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത്.…

Read More

റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് സിനിമയുടെ ഫസ്റ്റ് ഷോ കാണാനുള്ള ഫീച്ചറുമായി ‘ജിയോ’

‘First day first show’ എന്ന ഏറ്റവും ആകര്‍ഷണീയമായ ഫീച്ചറുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ ജിയോ. റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് സിനിമയുടെ ഫസ്റ്റ് ഷോ കാണാനുള്ള സംവിധാനമാണ് ‘First day first show’. എന്നാല്‍, ഈ സംവിധാനം എല്ലാ പ്ലാനുകള്‍ക്കൊപ്പവും ലഭ്യമാക്കിയിട്ടില്ല. പ്ലാനുകളുടെ കൂട്ടത്തില്‍ ഏറ്റവും വില കുറവുള്ള പ്ലാനാണ് ജിയോയുടെ ഡയമണ്ട് പ്ലാന്‍. 2,499 രൂപയാണ് ഈ പ്ലാനിന്‍റെ നിരക്ക്. സൗജന്യ വോയ്സ് കോളുകള്‍, ടിവി വീഡിയോ കോളിംഗ്, സീറോ-ലേറ്റന്‍സി ഗെയിമിംഗ്, കണ്ടന്റ് ഷെയറിങ് എന്നിവയും…

Read More

ജന്മദിനത്തിൽ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിച്ച അമ്മയെ മകൻ കുത്തിക്കൊന്നു!!

ബെംഗളൂരു: മകനെ ഉപദേശിച്ച് നേരെയാക്കാൻ ശ്രമിച്ച അമ്മയെ കുത്തിക്കൊന്ന കേസിൽ പ്രജ്വലിനെ(23) ശ്രീരംഗപട്ടണം റൂറൽ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ചീത്തശീലങ്ങളും കൂട്ടുകെട്ടുകളും ഉപേക്ഷിക്കാൻ ജന്മദിനത്തിൽ ഉപദേശിച്ച അമ്മയുമായി പ്രജ്വൽ വാക്കുതർക്കമുണ്ടാക്കുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ വൈകിയതിന് ശ്രീരംഗപട്ടണം എസ്.ഐ.യെയും രണ്ടു പോലീസുകാരെയും സസ്പെൻഡ് ചെയ്തു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ മറ്റൊരു മകൻ രോഹൻ അമ്മയെ ശ്രീരംഗപട്ടണം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ ശ്രീരംഗപട്ടണം പോലീസിൽ വിവരമറിയിച്ച് കേസെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പോലീസ് ആശുപത്രിയിലെത്തുകയോ അമലയുടെ മരണമൊഴി…

Read More

“കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ല”! അതെ നിങ്ങള്‍ കുടിക്കുന്ന വെള്ളം ചിലപ്പോള്‍ വ്യാജ ഫില്‍റ്ററില്‍ നിന്നാകാം;അക്വാഗാര്‍ഡിന്റെ വ്യാജന്‍ നഗരത്തില്‍ സുലഭം;110 വ്യാജ ഫില്‍റ്ററുമായി മൊത്ത വിലപ്പനക്കാരനെ പൊക്കി പോലീസ്.

ബെംഗളൂരു : നഗരത്തിലെ നല്ലൊരു ശതമാനം ആളുകളും കുടിവെള്ളത്തിന്  വാട്ടര്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നവരാണ്,അതില്‍ തന്നെ വിശ്വസ്തമായ ബ്രാന്‍ഡ്‌ ആയി അറിയപ്പെടുന്നത് ആണ് അക്വാഗാര്‍ഡ്. എന്നാല്‍ ഈ കമ്പനിയുടെ പേരില്‍ വ്യാജന്‍ മാര്‍ സുലഭമാണ് എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്,കമ്പനി നല്‍കുന്ന ഒരു ക്വാളിറ്റിയും ഇല്ലാത്തവ. ജെ പി നഗറിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഫില്‍റ്ററുകള്‍ കണ്ടെത്തിയത്.110 വ്യാജ കിറ്റുകള്‍ ആണ് കണ്ടെത്തിയത്.മൊത്തവിതരണക്കാർ മുനി രാജിനെ (34) അറസ്റ്റ് ചെയ്തു റിവേഴ്സ് ഓസ്മോസിസ്,യു വി , കാർബൺ ഫിൽട്ടർ ,യു…

Read More

“മുന്തിരി മൊഞ്ചൻ”ഇന്നു മുതൽ.

  നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ റിലീസ് ഇന്ന്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ്…

Read More

നിയമം കയ്യിലെടുത്ത് പോലീസ്;ഹൈദരാബാദ് കൂട്ട ബലാൽസംഘ കേസിലെ പ്രതികളെ വെടിവെച്ച് കൊന്നു.

ഹൈദരാബാദ് : ഷംസാബാദിൽ വെറ്റിനറി ഡോക്ടറെ കൂട്ടബലാൽസംഘം ചെയ്ത് കൊന്ന് കത്തിച്ച കേസിൽ പ്രതികളായ നാല് പേരെ ഹൈദരാബാദ് പോലീസ് വെടിവച്ച് കൊന്നു. ഏറ്റുമുട്ടലിലൂടെയാണ് 4 പേരെയും വധിച്ചത്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. Hyderabad: Senior Police officials arrive at the site of the encounter. All four accused in the rape and murder of woman veterinarian in Telangana were killed in an encounter with…

Read More

ബി.ജെ.പിക്ക് നേട്ടം പ്രവചിച്ച് എക്സിറ്റ് പോളുകൾ..

ബംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. സീ വോട്ടറിന്റെയാണ് പ്രവചനം.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജെഡിഎസിന് ഒരു സീറ്റ് ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.  ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍…

Read More
Click Here to Follow Us