ബെംഗളൂരു : 9 മിനിറ്റ് കൊണ്ട് പോലീസ് സേവനം ലഭ്യമാക്കുമെന്ന ഉറപ്പുമായി സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പുനരവതരിപ്പിച്ച ബി സി പി സുരക്ഷ ആപ്പ് മൊബൈൽ ഉപഭോക്താക്കളുടെ ഇടയിൽ മെഗാഹിറ്റ് ആയി.
3 ദിവസം കൊണ്ട് അര ലക്ഷം പേരാണ് ഇത് ഡൗൺലോഡ് ചെയ്തത്.
തെലങ്കാനയിൽ വനിതാഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സുരക്ഷ ശക്തമാക്കിയ ബംഗളൂരു സിറ്റി പോലീസ് സ്ത്രീകളോട് സുരക്ഷ ആപ്പ് ഡൗൺലോഡ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.
തുടർന്നാണ് മൂന്നു ദിവസം കൊണ്ടാണ് ഈ ഇത്രയധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത്.
മറ്റു നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി ബംഗളൂരുവിൽ പോലീസ് ഹെൽപ് ലൈൻ ആയ 100 നമ്പറിൽ വിളിച്ചാൽ 7 സെക്കൻഡിനുള്ളിൽ വിളി സ്വീകരിക്കും.
അത്യാവശ്യഘട്ടങ്ങളിൽ 9 മിനിറ്റിനുള്ളിൽ പോലീസ് പട്രോളിങ് വാഹനം സ്ഥലത്തെത്തും.
സുരക്ഷാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇതിലും എളുപ്പം പോലീസ് സേവനം ലഭ്യമാകും എന്നതാണ് സവിശേഷത.
- ഈ ആപ്പ് തികച്ചും സൗജന്യമാണ്.
- ഫോൺ വിളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എസ് ഒ എസ് ബട്ടണമർത്തുകയോ പവർ ബട്ടൺ അഞ്ചു പ്രാവശ്യം അമർത്തുകയോ ചെയ്താൽ പോലീസിന് സന്ദേശമെത്തും.
- നിങ്ങളുടെ ലൊക്കേഷന്റെ 8 സെക്കൻഡ് വീഡിയോ തനിയെ റെക്കോർഡ് ചെയ്യും.
- ഇത് പോലീസ് കൺട്രോൾ റൂമിലേക്ക് ഉടനടി കൈമാറും.
- ലൊക്കേഷൻ കണ്ടെത്തി മിനിറ്റുകൾക്കകം പോലീസെത്തും.
- ആപ്പിൽ നൽകിയിട്ടുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് ലൊക്കേഷൻ സഹിതം ഉടനടി അപകട സന്ദേശം ലഭിക്കും.
- ജിപിഎസ് സംവിധാനം ഉള്ളതിനാൽ അപകടത്തിൽപ്പെട്ടവർ എവിടെയായാലും കണ്ടെത്താനാകും.
ആൻഡ്രോയിഡ് മൊബൈലിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
https://play.google.com/store/apps/details?id=com.trinity.bnglrpolicesos&hl=en_AU
http://bangalorevartha.in/archives/8208
http://bangalorevartha.in/archives/5557
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.