ബെംഗളൂരു : സർഗധാരയുടെ നാടും നാടകവും എന്ന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു.
സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥിയായെത്തിയ പ്രമുഖഎഴുത്തുകാരനും, നാടകപ്രവർത്തകനുമായ കാളിദാസ് പുതുമനയെ,വിഷ്ണുമംഗലം കുമാർ സദസ്സിന് പരിചയപ്പെടുത്തി.
നാടക കലയെക്കുറിച്ച് പ്രഭാഷണം നടത്തിയ കാളിദാസ് പുതുമന,നാടകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത നാടകകൃത്തുക്കളെക്കുറിച്ച് എടുത്തു പറഞ്ഞു.
തുടർന്ന് സംസാരിച്ച പ്രശസ്ത എഴുത്തുകാരൻ സുധാകരൻ രാമന്തളി, നാടകം ജനങ്ങളിൽ നിന്നും അകന്ന് പോയതിന്റെ കാരണങ്ങൾ വിവരിക്കുകയും, കന്നഡ നാടകവേദിയുടെ മൗലികതയെ പരാമർശിക്കുകയും ചെയ്തു.
നാടകലോകത്തിന് അതുല്യമായ സംഭാവനകൾ നൽകിയ സർവ്വശ്രീ. കമനീധരൻ, പി.ദിവാകരൻ, എം.എ. കരീം, ജോസഫ് മാത്യു എന്നിവരെ വേദിയിൽ സമുചിതമായി ആദരിച്ചു.
സുധാകരൻ രാമന്തളി, ശാന്തിനിദാസ്, സേതുനാഥ്,വിജയൻ, ശശീന്ദ്രവർമ എന്നിവർ നാടകഗാനങ്ങൾ ആലപിച്ചു.
പി.കൃഷ്ണകുമാർ, അനിതാപ്രേംകുമാർ,ടോമി ആലുങ്കൽ, രാജേഷ് വെട്ടൻതൊടി, എന്നിവർ അതിഥികളെ പരിചയപ്പെടുത്തുകയും, ശ്രീജേഷ്, സുധാകരൻ രാമന്തളി,വിജയൻ, സേതുനാഥ്,അകലൂർ രാധാകൃഷ്ണൻ, ശശീന്ദ്രവർമ്മ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു..
അൻവർ മുത്തില്ലത്ത്, Dr. ബെൻസൻ, ലതാ നമ്പൂതിരി, അജി മുണ്ടക്കയം, സുരേഷ് പാൽകുളങ്ങര എന്നിവർ ആശംസകൾ നേർന്നു.പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.