സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5ന്; 9ന് വോട്ടെണ്ണല്‍

ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 5നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9ന് വോട്ടെണ്ണല്‍ നടക്കും.

15 നിയമസഭ മണ്ടലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവംബര്‍ 11 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

അതേസമയം, അയോഗ്യ എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നവംബർ 13ന് പരിഗണിക്കും. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് ശനിയാഴ്ചയാണ് അയോഗ്യരാക്കിയ 17 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

ഡിസംബർ അഞ്ചിനാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

മുന്‍പ്, ഒക്ടോബർ 21നാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ 17 അയോഗ്യ എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാൻ നിർദേശിച്ചത്. തുടർന്നാണ് തിരഞ്ഞെടുപ്പ് ഡിസംബർ 5ലേക്ക് മാറ്റിയത്.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

എന്നാല്‍, ആർആർ നഗര്‍, മസ്കി എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കേസ് തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts