ഇലക്ട്രോണിക് സിറ്റിയിൽ നിർമാണത്തിലിരുന്ന മെട്രോ പാലം തകർന്നു വീണു;ഒരു തൊഴിലാളി മരിച്ചു;രണ്ടാൾക്ക് പരിക്ക്.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്രയിൽ നിർമ്മാണത്തിലിരുന്ന മെട്രോ പാലത്തിന്റെ ബീം തകർന്ന് വീണ് ഒരു തൊഴിലാളി മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. ലോക്കൽ പോലീസ് പറയുന്നത് പ്രകാരം വ്യാഴാഴ്ച വെകുന്നേരം 06:30 ന് കന്ത സേനാപതി (24) എന്ന ഒഡീഷ സ്വദേശിയാണ് അപകടത്തിൽ പെട്ടത്. ഏകദേശം 12 മീറ്റർ മുകളിൽ നിന്നാണ് ബീം 3 തൊഴിലാളികളുടെ മുകളിലേക്ക് വീണത്.ഇവരെ 3 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് യുവാവ് മരിച്ചത്. ബൊമ്മസാന്ദ്ര മുതൽ രാഷ്ട്രീയ വിദ്യാലയ(ഗ്രീൻ ലൈൻ)…

Read More

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ 13 കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കീഴടങ്ങിയതോടെ ഒരാഴ്ച തുടർന്ന പണിമുടക്ക് ഡോക്ടർമാർ പിൻവലിച്ചു.

ബെംഗളൂരു : വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ 13 കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കീഴടങ്ങിയതോടെ ഒരാഴ്ച തുടർന്ന പണിമുടക്ക് ഡോക്ടർമാർ പിൻവലിച്ചു. ഡോക്ടർമാർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലായിരുന്നു സംസ്ഥാന വ്യാപക പണിമുടക്ക്. 25000 സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ഹോമുകളുടേയും ഒപികളാണു ഇന്നലെ സ്തംഭിപ്പിച്ചത്.സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാരും ജോലിയിൽനിന്നു വിട്ടുനിന്നു. ഇന്നലെ രാവിലെ 6 മുതൽ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് നിരത്തിലിറങ്ങുകയായിരുന്നു.  ചുരുക്കം ചിലയിടങ്ങളിൽ അത്യാഹിത വിഭാഗം മാത്രമായി പ്രവർത്തിച്ചു. വേദികെ നേതാവ് അശ്വിനി ഗൗഡ…

Read More

അയോധ്യ വിധി ഇന്ന്: നഗരത്തിൽ നിരോധനാജ്ഞ, സ്കൂളുകൾക്കും കോളേജുകൾക്കും അവധി

ബെംഗളൂരു: അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.  രാവിലെ ഏഴ് മുതൽ അർദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് നിരീക്ഷണത്തിലാണ്. 1885 മുതലുള്ള നിയമ വ്യവഹാരത്തിലാണ് ഇന്ന് വിധി വരുന്നത്.

Read More
Click Here to Follow Us