ഇലക്ട്രോണിക് സിറ്റിയിൽ നിർമാണത്തിലിരുന്ന മെട്രോ പാലം തകർന്നു വീണു;ഒരു തൊഴിലാളി മരിച്ചു;രണ്ടാൾക്ക് പരിക്ക്.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിക്ക് സമീപം വീരസാന്ദ്രയിൽ നിർമ്മാണത്തിലിരുന്ന മെട്രോ പാലത്തിന്റെ ബീം തകർന്ന് വീണ് ഒരു തൊഴിലാളി മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു.

ലോക്കൽ പോലീസ് പറയുന്നത് പ്രകാരം വ്യാഴാഴ്ച വെകുന്നേരം 06:30 ന് കന്ത സേനാപതി (24) എന്ന ഒഡീഷ സ്വദേശിയാണ് അപകടത്തിൽ പെട്ടത്.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ഏകദേശം 12 മീറ്റർ മുകളിൽ നിന്നാണ് ബീം 3 തൊഴിലാളികളുടെ മുകളിലേക്ക് വീണത്.ഇവരെ 3 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് യുവാവ് മരിച്ചത്.

ബൊമ്മസാന്ദ്ര മുതൽ രാഷ്ട്രീയ വിദ്യാലയ(ഗ്രീൻ ലൈൻ) വരെയുള്ള യെല്ലോ ലൈനിൽ ഉള്ള ഹുസ്ക്കൂർ ഗേറ്റ് മെട്രോ സ്‌റ്റേഷന്റെ നിർമ്മാണ പ്രവർത്തനത്തിനിടയിലാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts