ബെംഗളൂരു : ബയപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമ്മാണം നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ഉൾപ്പെടെ ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റി.
കേരളത്തിലേക്കുള്ള ട്രെയിനുകൾ കെ ആർ പുരയിൽ യാത്ര അവസാനിപ്പിക്കും. ഒരാഴ്ചത്തേക്ക് ജോലി നീളുകയാണെങ്കിൽ ട്രെയിനുകൾ താൽക്കാലിക സ്റ്റേഷൻ മാറ്റം തുടർന്നേക്കു്മെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
കെ ആർ എസ്, യശ്വന്ത് പുര എന്നിവയ്ക്കുശേഷം ബംഗളൂരുവിലെ മൂന്നാമത്തെ പ്രധാന റെയിൽവേ ടെർമിനലാണ് ബയപ്പനഹള്ളി.
അടുത്ത മാർച്ചോടെ ടെർമിനൽ പ്രവർത്തനസജ്ജമാകും.
ബാനസവാഡിയിലേക്ക് മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകളും ( 12684/85,22607/08) കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16319/20) ഇവിടേക്ക് മാറ്റിയേക്കും.
മെട്രോ സ്റ്റേഷൻ റെയിൽവേ ടെർമിനലിന്റെ അടുത്തായതിനാൽ നഗരത്തിൽ ഇതര ഭാഗങ്ങളിലേക്ക് തിരിച്ചുമുള്ള യാത്ര സുഖമമാകും എന്ന് പ്രതീക്ഷിക്കാം.
ഇന്നലെ കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട ഹംസഫർ എക്സ്പ്രസ് 16380 ഇന്നു കെആർ പുരയിൽ യാത്ര അവസാനിപ്പിക്കും.
ഇന്ന് കൊച്ചിയിലേക്കുള്ള ഹംസഫർ 16320 എക്സ്പ്രസ് ബാനസവാഡിക്ക് പകരം കെ ആർ പുരയിൽ നിന്ന് പുറപ്പെടും.
ഇന്ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബാനസവാഡി എക്സ്പ്രസ് 22607 രാവിലെ കെ ആർ പുരയിൽ യാത്ര അവസാനിപ്പിക്കും.
നാളെ എറണാകുളത്തേക്കുള്ള മടക്കട്രെയിൻ 22608 ബാനസവാഡിക്ക് പകരം കെ.ആർ.പുരയിൽ നിന്ന് പുറപ്പെടും.
നാളെയും 13നും എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബാനസവാഡി എക്സ്പ്രസ് കെആർ പുരയിൽ യാത്ര അവസാനിപ്പിക്കും.
12 നും 14 നും ട്രെയിനുകൾ 12684 ബാനസവാഡിക്ക് പകരം കെആർ.പുരയിൽ നിന്ന് പുറപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.