ബെംഗളൂരു : മലയാളി നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉൾപ്പെടെ ഒൻപത് പേർക്ക് ദൂരദർശന്റെ ചന്ദന അവാർഡ് ഇന്നലെ ജെ.സി.റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ വാജുബായി വാലസമ്മാനിച്ചു.
നൃത്ത മേഖലയിലെ സമഗ്ര സംഭാവനക്കാണ് ശ്രീദേവി ഉണ്ണിക്ക് അംഗീകാരം ലഭിച്ചത്.
ഡോക്ടർ ജി എൻ നാഗമണി ശ്രീനാഥ് ( സംഗീതം), ഹനുമന്തപ്പ ഭീമപ്പ (കൃഷി ), സാംബശിവ ദലായി (നാടകം), ശശികല സിന്ദഗി (സഹിത്യം ) ,എസ് നരസിംഹമൂർത്തി (ടെലിവിഷൻ) ,എസ് സാബിയ (കായികം) ശിവപ്പ കുബേര (വിദ്യാഭ്യാാസം), പരാവ ലാാച്ചപ്പലംബാനി ( പാരമ്പര്യ കല) എന്നിവർക്കാണ്.
നഗരത്തിൽ നൃത്തവിദ്യാലയം നടത്തുന്ന ശ്രീമതി ശ്രീദേവി ഉണ്ണി നിരവധി മലയാള ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് .
അകാലത്തിൽ പൊലിഞ്ഞുപോയ ദേശീയ അവാർഡ് ജേതാവും അഭിനേത്രിയും നർത്തകിയുമായിരുന്ന മോനിഷ ഉണ്ണിയുടെ മാതാവാണ് ശ്രീദേവി ഉണ്ണി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.