വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ 13 കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കീഴടങ്ങിയതോടെ ഒരാഴ്ച തുടർന്ന പണിമുടക്ക് ഡോക്ടർമാർ പിൻവലിച്ചു.

ബെംഗളൂരു : വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ 13 കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കീഴടങ്ങിയതോടെ ഒരാഴ്ച തുടർന്ന പണിമുടക്ക് ഡോക്ടർമാർ പിൻവലിച്ചു. ഡോക്ടർമാർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലായിരുന്നു സംസ്ഥാന വ്യാപക പണിമുടക്ക്.

25000 സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ഹോമുകളുടേയും ഒപികളാണു ഇന്നലെ സ്തംഭിപ്പിച്ചത്.സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാരും ജോലിയിൽനിന്നു വിട്ടുനിന്നു.

ഇന്നലെ രാവിലെ 6 മുതൽ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് നിരത്തിലിറങ്ങുകയായിരുന്നു.  ചുരുക്കം ചിലയിടങ്ങളിൽ അത്യാഹിത വിഭാഗം മാത്രമായി പ്രവർത്തിച്ചു.

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

വേദികെ നേതാവ് അശ്വിനി ഗൗഡ ഉൾപ്പെടെയുള്ളവരാണ് വിവിപുരത്തെ ത്തെ ഡിസിപി ഓഫിസിൽ കീഴടങ്ങിയത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇവരെ പിന്നീട് ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചു. മിന്റോ ഗവകണ്ണാശുപത്രിയിലെ വനിതാ ഡോക്ടറെ അക്രമിച്ച സംഭവത്തിൽ കഴിഞ്ഞ 2 മുതലാണ് ഡോക്ടർമാർ പ്രതിഷേധം തുടങ്ങിയത്.

അതേസമയം മിന്റോ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട 22 പേർക്ക് നീതി ലഭിക്കാൻ ഇനിയും ഇടപെടുമെന്ന് കന്നഡ രക്ഷണ വേദികെ അറിയിച്ചു. പ്രവർത്തകർ കീഴടങ്ങിയതിനെ പരാജയമായി കാണുന്നില്ല. മരുന്നിന്റെ പ്രതിഫലനം കൊണ്ടാണ് ഇവരുടെ കാഴ്ച പോയതെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us