അയോധ്യ വിധി ഇന്ന്: നഗരത്തിൽ നിരോധനാജ്ഞ, സ്കൂളുകൾക്കും കോളേജുകൾക്കും അവധി

ബെംഗളൂരു: അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക.

നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.  രാവിലെ ഏഴ് മുതൽ അർദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

രാജ്യത്തെങ്ങും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് നിരീക്ഷണത്തിലാണ്. 1885 മുതലുള്ള നിയമ വ്യവഹാരത്തിലാണ് ഇന്ന് വിധി വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts