ബെംഗളൂരു : മിന്റോ കണ്ണാശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ കന്നഡ രക്ഷണ വേദി ഗെ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി ജൂനിയർ ഡോക്ടർമാർ.
സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബദൽസമരവുമായി കന്നഡ രക്ഷണ വേദിയും രംഗത്തെത്തി.
ഡോക്ടർമാരുടെ സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കർണാടക ഘടകം പിന്തുണ പ്രഖ്യാപിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം 8 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഒ പി വിഭാഗം ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങുമെന്ന് ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. എസ് ശ്രീനിവാസ് പറഞ്ഞു.
കന്നഡ രാജ്യോത്സവ ദിനമായ നവമ്പർ ഒന്നിന് കന്നഡയിൽ മറുപടി നൽകാത്തതിനെ തുടർന്നാണ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെ അക്രമികൾ മർദ്ദിച്ചത്.
തുടർന്നാണ് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ആരംഭിച്ചത്.
രോഗികളെ വലയ്ക്കുന്നു സമരത്തിൽ നിന്ന് ഡോക്ടർമാർ പിൻമാറണമെന്ന് ഉപ മുഖ്യമന്ത്രി അശ്വഥ് നാരായണ ആവശ്യപ്പെട്ടു.
ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷ ഒരുക്കും എന്ന് അദ്ദേഹം ഉറപ്പുനൽകി.
ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കന്നഡ രക്ഷണ വേദിഗെ മുന്നോട്ട് വന്നു.
കാഴ്ച നഷ്ടപ്പെട്ടവരുമായി ഇന്നലെ ടൗൺഹാളിൽ മുന്നിൽ ധർണ നടത്തി .
കാഴ്ച നഷ്ടപ്പെട്ട വരോട് ധിക്കാരപരമായ സമീപനമാണ് ആശുപത്രിയിലെ ഡോക്ടർമാർ സ്വീകരിച്ചതെന്ന് വേദിഗെ പ്രസിഡണ്ട് അശ്വനി ഗൗഡ പറഞ്ഞു.
കന്നഡ ഭാഷക്കായി നില കൊള്ളുന്നവർ അപമാനിക്കുന്ന സമീപനം അംഗീകരിക്കില്ല എന് അശ്വിനി ഗൗഡ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.