ബെംഗളൂരു: നഗരത്തിൽ ഐ.എം.എ. ജൂവലറി തട്ടിപ്പിനുപിന്നാലെ കോടികളുടെ മറ്റൊരു നിക്ഷേപത്തട്ടിപ്പുകൂടി പുറത്തായി. നഗരത്തിലെ കാൻവ സൗഹാർദ സഹകരണസൊസൈറ്റി ലിമിറ്റഡിന്റെ പേരിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. സൊസൈറ്റി എം.ഡി. നഞ്ചുണ്ടയ്യ, സി.ഇ.ഒ. പ്രക്താത്, ഭാര്യ പൂജ എന്നിവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാരോപിച്ച് വ്യാഴാഴ്ച നിക്ഷേപകർ സൊസൈറ്റിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ജീവനക്കാരോട് തട്ടിക്കയറാൻശ്രമിച്ച പ്രതിഷേധക്കാരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. നിക്ഷേപിച്ച പണം തിരികെലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 12,000-ത്തോളംപേരാണ് സൊസൈറ്റിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോടികളുടെ നിക്ഷേപമുള്ള സൊസൈറ്റിയാണിതെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബസവേശ്വരനഗർ പോലീസ് കേസെടുത്തു.
Read MoreDay: 1 November 2019
ചുണ്ടില്‍ സിഗരറ്റുമായി കിടിലൻ ലുക്കിൽ നസ്രിയ!!
വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’ന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുന്‍പ് പുറത്തുവന്ന ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന ഫഹദിന്റെ വിവിധ ഭാവങ്ങളുമായുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പോസ്റ്ററിലെ നസ്രിയയുടെ കിടിലൻ ലുക്ക് സിനിമാപ്രേമികള്‍ ഹൃദയത്തിലേറ്റിയിരിയ്ക്കുകയാണ്. ട്രാന്‍സിന്റെ മൂന്നാമത്തെ പോസ്റ്ററാണിത്. മറ്റ് പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനിന്നിരുന്നത് ഫഹദ് ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍നിന്ന് വ്യത്യസ്തമായി നസ്രിയയാണ് പോസ്റ്ററിലെ താരം. നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഈ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലും…
Read Moreസുമലതയുടെ ഇടപെടൽ ഫലം കണ്ടു; സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി ബെംഗളൂരു – മൈസൂരു മെമു സർവീസ് ആരംഭിച്ചു
ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു (66551) തീവണ്ടി സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി സർവീസ് ആരംഭിച്ചു. മാണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ സുമലത അംബരീഷ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. 16 കോച്ചുകളുള്ള തീവണ്ടിയിൽ രണ്ടുകോച്ചുകൾ ഇനി സ്ത്രീകൾക്ക് മാത്രമായിരിക്കും. തീവണ്ടിയിൽ സ്ത്രീകൾക്കായി പ്രത്യേകം കോച്ചുവേണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അടുത്തിടെ ബെംഗളൂരുവിൽ എം.പി.മാരും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി നടത്തിയ ചർച്ചയിൽ സുമലത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Read Moreതെരുവു നായയുടെ വാലിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച 3 യുവാക്കൾ അറസ്റ്റിൽ.
ബെംഗളൂരു : ശിവമൊഗ്ഗയിലെ ഭദ്രാവതിയിൽ തെരുവു നായയുടെ വാലിൽ പടക്കം കെട്ടി തീ കൊളുത്തി ദീപാവലി ആഘോഷിച്ച 3 യുവാക്കൾ ക്കെതിരെ കേസെടുത്തു. വാലിൽ തീപിടിച്ച്പേടിച്ചോടുന്ന നായയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ശിവമൊഗ്ഗ ആനിമൽ റെസ്ക്യു ക്ലബിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്. മിഥുൻ (21) ,ഭരത് (20), നിതിൻ (20) എന്നിവർക്കെതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. ശരീരത്തിൽ പൊള്ളലേറ്റ നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Read Moreഭക്തരുടെ പണവും സ്വർണാഭരണങ്ങളും കവർന്ന പൂജാരിമാരെ പൊക്കി പോലീസ്.
ബെംഗളൂരു : ഭക്തരുടെ വീട്ടിൽനിന്ന് 8 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പൂജാരിമാർ അറസ്റ്റിലായി. ശ്രീരാം പുര സ്വദേശി ലക്ഷ്മൺ (42) ചിക്കബല്ലാ പുര സ്വദേശി നാഗരാജ (38) എന്നിവരാണ് പിടിയിലായത്. സാംബികെഹള്ളി സ്വദേശി പവൻ ഗൗഡയുടെ വീടിൻറെ താക്കോൽ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ചതായിരുന്നു കവർച്ച.
Read More2 മാസത്തിന് ശേഷം നാടുകാണി ചുരം വഴി കെ.എസ്.ആർ.ടി.സിയുടെ സർവീസ് പുന:സ്ഥാപിച്ചു.
ബെംഗളൂരു : പ്രളയ ദുരന്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നാടുകാണി ചുരം വഴിയുള്ള കേരള ആർ ടി സി ബസ് സർവീസ് രണ്ടുമാസത്തിനുശേഷം പുനസ്ഥാപിച്ചു. ബംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ ,ഗുരുവായൂർ ,തൃശൂർ, കോട്ടയം, പാലാ, ഡീലക്സ് ബസ് സർവീസുകളാണ് ഗൂഡല്ലൂർ നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചത്. ചുരം പാതയിലൂടെ ഈ മാസം അഞ്ചു മുതൽ വാഹന ഗതാഗതം പുനരാരംഭിച്ചു ഇരുന്നെങ്കിലും രാത്രി സർവീസിന് അനുമതി നൽകിയിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും നാടുകാണി ചുരം വഴിയുള്ള ബസ്സുകൾ കൽപ്പറ്റ, താമരശ്ശേരി, മുക്കം ,അരീക്കോട്, പെരിന്തൽമണ്ണ…
Read More50 വർഷം മുൻപ് ‘മരിച്ച’ വ്യക്തി ഈ വർഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു.
ബെംഗളൂരു : 50 വർഷം മുൻപ് ‘മരിച്ച’ വ്യക്തി ഈ വർഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു. കർണാടകയിലെ ചിത്രനായകനഹള്ളിയിലാണു വേറിട്ട സംഭവം. അരനൂറ്റാണ്ട് മുൻപ് മുപ്പതാം വയസിൽ സന്ന എരണ്ണ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. അന്ന് വീട്ടുകാർ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇയാളെ ആന്ധ്രയിൽ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് സത്യം പുറത്തെത്തിച്ചത്. ഇപ്പോൾ 80 വയസ്സുണ്ട് സന്ന എരണ്ണയ്ക്ക്. മുപ്പതുവയസുള്ളപ്പോൾ ഇയാളെ കാണാതായി. വീട്ടുകാരും നാട്ടുകാരും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആ സമയത്താണു…
Read More“മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ് അനില്‍ രാധാകൃഷ്ണ മേനോന്”അപമാനിതനാക്കപ്പെട്ട സിനിമ താരം ബിനീഷ് ബാസ്റ്റിന്റെ വീഡിയോ പുറത്ത്;മറുപടിയുമായി താരം ഫേസ്ബുക്ക് ലൈവില്‍;വിവാദത്തിന് പിന്നില്‍ എന്ത് ?
ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും മറ്റു പ്രധാന വിഷയങ്ങള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഒരു മെഡിക്കല്‍ കോളേജില്‍ വച്ച് ബിനീഷ് ബാസ്റ്റിന് എന്നാ സിനിമാ താരത്തെ സംവിധായകന് ആയ അനില്‍ രാധാകൃഷ്ണ മേനോന് അപമാനിച്ചത്. ഈ വിഷയത്തെ അധികരിച്ച് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്,അതെ സമയം മറ്റൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ് അതില്‍ ഈ സിനിമാതാരം അനില്‍ രാധാകൃഷ്ണ മേനോനെ പുകഴ്തുന്നതയാണ് കാണിക്കുന്നത്. ഇദ്ധേഹം നല്ല മനുഷ്യന് ആണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ആള് ആണെന്നും ബിനീഷ്…
Read Moreമറ്റ് പാർട്ടികളിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുന്ന അസംതൃപ്തരെ മലേഷ്യയിൽ കൊണ്ട് പോയി അനുനയിപ്പിക്കാനുള്ള കുമാരസ്വാമിയുടെ ശ്രമം പൊളിഞ്ഞു.
ബെംഗളൂരു : ജനതാദൾ എസിൽ നിന്നും ബിജെപിയിലേക്കും കോൺഗ്രസിലേക്കും കൂറുമാറാൻ ഒരുങ്ങുന്ന അസംതൃപ്തരെ മലേഷ്യയിലേക്ക് കൊണ്ടുപോയി അനുനയിപ്പിക്കാൻ നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി നടത്തിയ ശ്രമം പാളി . ഡിസംബർ അഞ്ചിന് 15 നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജെഡിഎസ് സിൽ ഒരു വിഭാഗം എംഎൽഎമാരും എം എൽ സി മാരും കൂറുമാറ്റ നീക്കം നടത്തുന്നത്. ഇന്ന് മലേഷ്യയിലേക്ക് പോകാനായി ടിക്കറ്റും താമസ സൗകര്യവും മറ്റും ഒരുക്കിയിരുന്നു എന്നാൽ ഇവർ ക്ഷണം നിരസിച്ചതിനാൽ നീക്കം പരാജയപ്പെട്ടു. രാജി ഭീഷണി മുഴക്കി നേതൃത്വത്തിന് എതിരെ രംഗത്ത്…
Read More13000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി കോഗ്നിസെൻറ്.
ബെംഗളൂരു : പ്രമുഖ ഐടി സേവന കമ്പനി കോഗ്നിസെൻറ് ഏതാനും മാസങ്ങൾക്കുള്ളിൽ 13000 പേരെ പിരിച്ചുവിടുന്നു. സമൂഹമാധ്യമങ്ങൾ ക്ക് വേണ്ടി ഉള്ളടക്ക പരിശോധന നടത്തുന്ന ജോലിയിൽ നിന്ന് പിന്മാറുന്നതോടെയാണ് 6000 പേരുടെ ജോലി നഷ്ടമാവുക. മറ്റു ചില വിഭാഗങ്ങളിൽ ബിസിനസ് പുനക്രമീകരണം നടത്തുന്നത് വഴി 7000 പേരെയും ഒഴിവാക്കേണ്ടി വരും. യുഎസ് ആസ്ഥാനമായ കമ്പനിക്ക് ആകെ 2.9 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇതിൽ രണ്ടു ലക്ഷവും ഇന്ത്യയിലാണ്. ഏത് രാജ്യങ്ങളിൽ എത്ര പേരെ വീതം ആണ് തീരുമാനം ബാധിക്കുക എന്ന് വ്യക്തമല്ല. ജൂലൈ സെപ്റ്റംബർ…
Read More