ബെംഗളൂരു:ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ. മറിച്ചുള്ള പ്രചാരണം തെറ്റെന്നും കർണാടക വനം വകുപ്പ് അറിയിച്ചു.
കർണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ആദ്യമായാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ ഔദ്യോഗിക വിശദീകരണം നൽകുന്നത്.
രാവിലെ 6 മണി മുതൽ 9 മണി വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതെല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ്.
ഇത്തരമൊരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട് ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എന്നാൽ അത്തരത്തിലൊരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട് ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എന്നാൽ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ലെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
6 മണി മുതൽ 9 മണി വരെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയിൽ തന്നെ ഗതാഗതം തുടരുമെന്നും വനം വകുപ്പ് അറിയിച്ചു.
അതേ സമയം മറ്റൊരു തരത്തിൽ രാത്രി യാത്രാനിരോധനം തുടരും എന്നുള്ള സൂചനയുമാണ് കർണാടക സർക്കാർ നൽകുന്നത്.രാത്രിയാത്ര സംബന്ധിച്ച യാതൊരു പരാമർശവും വിശദീകരണക്കുറിപ്പിൽ നൽകിയിട്ടില്ല.
ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കോഴിക്കോട് -കൊല്ലിഗൽ ദേശീയപാതാ 766 ലൂടെയുള്ള രാത്രിയാത്ര നിരോധനം തുടരുമെന്ന് കർണാകർണാടക മുഖ്യമന്ത്രി ബിഎസ് യെദ്ദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ കർണാടക ഉപമുഖ്യമന്ത്രി പകൽ കൂടി ഈ പാതയിലെ നിരോധനം പരിഗണിക്കുമെന്ന് മുന്പ് നിലപാടെടുത്തിരുന്നു.
മുഴുവൻ സമയവും പാത അടക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇത്തരമൊരു അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് കർണാടക സർക്കാർ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.